FOURTH EYE

മലയാള കൃതികളെ കന്നഡയിലേക്ക് മൊഴി മാറ്റുന്ന മലയാളി വിവർത്തക

ഒഎന്‍വിയുടെ ഭൂമിക്കൊരു ചരമഗീതം മൊഴിമാറ്റിയാണ് തുടക്കം

എ പി നദീറ

മലയാളത്തിന്റെ മഹാകവികളായ ഒഎന്‍വി കുറുപ്പിന്റെയും അക്കിത്തത്തിന്റെയും രചനകള്‍ മലയാളികളെപോലെ ആസ്വദിക്കുന്നവരാണ് കന്നഡിഗരും . കൊല്ലം സ്വദേശിയും ബെംഗളൂരുവിലെ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. സുഷമശങ്കറാണ് കന്നഡിഗര്‍ക്കു മഹാകവികളുടെ കൃതികളെ പരിചയപ്പെടുത്തുന്നത് . ഒ എന്‍ വി കവിതകള്‍ മൊഴിമാറ്റം നടത്തി വിവര്‍ത്തന കലയ്ക്ക് തുടക്കമിട്ട സുഷമ അടുത്തിടെ ആണ് അക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയത് . കുസിദു ബിദ്ധ ലോക , ഇപ്പത്തനേയ ശതമാനതെ ഇതിഹാസ എന്നീ പേരുകളിലായിരുന്നു കവിതകള്‍ പുറത്തിറങ്ങിയത് . കൊല്ലം ജില്ലയിലെ കണ്ണല്ലൂരില്‍ നിന്ന് ബെംഗളൂരുവിലെത്തിയ സുഷമ കന്നഡ ഭാഷയില്‍ നിപുണയായി . കന്നഡക്കൊപ്പം മറ്റു ദ്രാവിഡ ഭാഷകളും സുഷമയ്ക്ക് വഴങ്ങും . ദ്രാവിഡ ഭാഷാ ട്രാന്‍സ്ലെറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷ കൂടിയാണ് ഇവര്‍ . ദ്രാവിഡ ഭാഷകളില്‍ ജ്ഞാനപീഠ പുരസ്‌കാരം നേടിയ എഴുത്തുകാരുടെ രചനകളെ കുറിച്ചുള്ള ഗവേഷണത്തിന് സുഷമയ്ക്ക് കുപ്പം ദ്രാവിഡ സര്‍വകലാശാലയുടെ ഡോക്ട്രേറ്റും ഉണ്ട് . ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ സ്ഥിരതാമസക്കാരിയായ സുഷമ ശങ്കര്‍ താല്പര്യമുള്ളവര്‍ക്കൊക്കെ സൗജന്യമായി കന്നഡ ഭാഷ പഠിപ്പിക്കുന്നുണ്ട് .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ