''കഥയെ കവിതയോട് അടുപ്പിച്ച എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍. ഭാവഗീതാത്മകമായ കഥകളാണ് എം ടിയുടെ തൂലികയില്‍നിന്ന് പിറന്നത്. സ്വന്തം പരിസരത്തുനിന്ന്, തനിക്കറിയാവുന്ന പശ്ചാത്തലത്തില്‍നിന്ന് തനിക്കറിയാവുന്ന മനുഷ്യരെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. അതിനോട് വായനക്കാര്‍ക്ക് വലിയ അടുപ്പം തോന്നും. തങ്ങള്‍ക്ക് അടുപ്പമുള്ള മനുഷ്യരുടെ കഥയാണ് അദ്ദേഹം പറയുന്നതെന്ന് തോന്നും''- വി ആര്‍ സുധീഷ്