കോഴിക്കോട് പറമ്പില്‍ സ്വദേശി കോട്ടയകത്ത് എം രാജന്‍ 73-ാം വയസ്സിലും അച്ഛന്‍ ഗോവിന്ദന്‍ ജോലി ചെയ്ത സ്ഥലം തേടിയുള്ള നിയമ പോരാട്ടത്തിലാണ്. രാജന് ആറ് വയസ്സുള്ളപ്പോള്‍ സര്‍വീസിലിരിക്കെയാണ് അച്ഛന്‍ മരണമടയുന്നത്. ആശ്രിതനിയമനത്തിനായി 199ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ അച്ഛന്‍ അവസാനം ജോലി ചെയ്ത സ്ഥലത്ത് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. അന്ന് തുടങ്ങിയ നിയമപോരാട്ടമിപ്പോള്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പിലെത്തി നില്‍ക്കുകയാണ്.
രാജന്റെ അച്ഛന്‍ ജോലി ചെയ്ത കാലയളവ് കണ്ടെത്തി രണ്ട് മാസത്തിനകം ഈ കാര്യമറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്‍. 73-ാം വയസ്സില്‍ രാജന് ഇനി ജോലി കിട്ടുമോയെന്ന ചോദ്യത്തിനേക്കാള്‍ പ്രസക്തമാകുന്നത് രാജന്റെ രോഗാവസ്ഥയ്ക്കിടയിലെ ഈ വ്യത്യസ്തമായ നിയമപോരാട്ടമാണ്.