Visual Stories

മഴക്കാല യാത്ര പ്ലാനുണ്ടോ, ബാഗില്‍ കരുതാം ഈ വസ്തുക്കള്‍

.

വെബ് ഡെസ്ക്

മഴക്കാലയാത്രകള്‍ മനം കുളിര്‍ക്കുന്ന അനുഭവങ്ങളാണ്. എന്നാല്‍ ഏറെ കരുതല്‍ വേണ്ട ഒന്നു കൂടിയാണ് ഇത്തരം യാത്രകള്‍.

മഴക്കാലയാത്രകള്‍ക്ക് ബാഗൊരുക്കുമ്പോള്‍ മറക്കാതെ കരുതേണ്ട ചിലതുണ്ട് അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

വസ്ത്രങ്ങളും ചെരിപ്പുമാണ് ഇതില്‍ പ്രധാനം.

മൊസ്‌കിറ്റോ റിപ്പല്ലന്റ്, റീയൂസബിള്‍ വാട്ടര്‍ബോട്ടിലുകള്‍, ഒരു ടോര്‍ച്ച് എന്നിവയും കരുതാം. ബാക്ക്പാക്കിനും റെയിന്‍കവര്‍ നിര്‍ബന്ധം.

കുട, റെയിന്‍കോട്ട് എന്നിവ ഇടാനായി ഒരു വാട്ടര്‍പ്രൂഫ് ബാഗ് കരുതിയാല്‍ ഗുണം ചെയ്യും.

ഫോണ്‍, ഇയര്‍ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ വെക്കാനും ഒരു ചെറിയ പ്ലാസ്റ്റിക് പൗച്ച് വാങ്ങിവെക്കാവുന്നതാണ്.

നനഞ്ഞ വസ്ത്രങ്ങളും ചെളിയായ ഷൂസും സൂക്ഷിക്കാന്‍ ബാഗില്‍ കുറച്ച് സിപ്പ്ലോക്ക് ബാഗുകള്‍ കരുതാം.

കോട്ടണ്‍ വസ്ത്രങ്ങളേക്കാള്‍ നല്ലത് പോളിസ്റ്റര്‍, നൈലോണ്‍, റയോണ്‍ വസ്ത്രങ്ങളാണ്. നനഞ്ഞാലും പെട്ടെന്ന് ഉണങ്ങും.

വഴുക്കിവീഴാനുള്ള സാധ്യത തടയാന്‍ പ്ലാസ്റ്റിക് ചെരിപ്പോ ക്രോക്സോ ധരിക്കാം. ടര്‍ക്കി ടവലുകളേക്കാള്‍ ഏറെ അനുയോജ്യം മൈക്രോ ഫൈബര്‍ ടവലാണ്.

തണുപ്പുള്ള സ്ഥലങ്ങളാണെങ്കില്‍ ജാക്കറ്റ്, ഗ്ലൗവ്സ്, തൊപ്പി എന്നിവ മറക്കരുത്. തെര്‍മോ ഫ്ളാസ്‌കും ഉപകാരപ്പെടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ