HEALTH

എന്തുകൊണ്ട് മാതള ജ്യൂസ് കുടിക്കണം? അറിയാം 10 ആരോഗ്യഗുണങ്ങള്‍

വെബ് ഡെസ്ക്

പോഷകഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മാതളം. പോളിഫിനോളുകള്‍ എന്ന ആന്‌റിഓക്‌സിഡന്‌റുകളാല്‍ സമൃദ്ധമാണ് മാതളം. ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തില്‍നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ ഈ ആന്‌റിഓക്‌സിഡന്‌റുകള്‍ സഹായിക്കും. മാതളജ്യൂസ് കുടിച്ചാലുള്ള 10 ആരോഗ്യഗുണങ്ങള്‍ അറിയാം.

ആന്‌റിഓക്‌സിഡന്‌റുകളുടെ കലവറ

ശക്തിയേറിയ ആന്‌റിഓക്‌സിഡന്‌റുകളുടെ കലവറയായ മാതളം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കും

രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രക്തപ്രവാഹം കൂട്ടാനും മാതളജ്യൂസ് കുടിക്കാം. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍

സന്ധിവാതം, പ്രമേഹം, അര്‍ബുദം എന്നിവയിലേക്കു നയിക്കാവുന്ന ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മാതളജ്യൂസിനുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നു

അതിസാരം, ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ് തുടങ്ങിയ ദഹനരോഗങ്ങള്‍ക്ക് മികച്ച പരിഹാരമാണ് മാതള ജ്യൂസ്. ഇതിലടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറുകള്‍ മലബന്ധം തടഞ്ഞ് ദഹനം ഉറപ്പാക്കുന്നു.

പ്രതിരോധ സംവിധാനം ശക്തമാക്കുന്നു

മാതളജ്യൂസില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി പ്രതിരോധ സംവിധാനം ശക്തമാക്കുകയും അണുബാധയെയും രോഗങ്ങളെയും തടയുകയും ചെയ്യുന്നു

അര്‍ബുദങ്ങളെ പ്രതിരോധിക്കുന്നു

മാതളജ്യൂസിലുള്ള ആന്‌റിഓക്‌സിഡന്‌റുകളും ഫൈറ്റോകെമിക്കലുകളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുകയും സ്താനര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും.

ചര്‍മാരോഗ്യം സംരക്ഷിക്കുന്നു

ചര്‍മാരോഗ്യം സംരക്ഷിക്കാന്‍ മാതളജ്യൂസിലുള്ള ആന്‌റിഓക്‌സിഡന്‌റുകളും വിറ്റാമിനുകളും സഹായിക്കും. പ്രായമാകല്‍ തടയാനും സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താനും യുവത്വം നല്‍കാനും മാതളജ്യൂസ് കുടിക്കാം.

തലച്ചോറിന്‌റെ പ്രവര്‍ത്തനം മികച്ചതാക്കുന്നു

ഓര്‍മശക്തിയും വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ മാതളജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ സാധിക്കും. പ്രായത്തിന്‌റേതായുണ്ടാകുന്ന ഓര്‍മക്കുറവിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായകമാണ്.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാതളജ്യൂസ് സഹായിക്കും. പ്രീഡയബറ്റിസ് ഘട്ടത്തിലുള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ധൈര്യമായി കുടിക്കാവുന്ന ഒന്നാണ് മാതളജ്യൂസ്.

ശരീരഭാരം നിലനിര്‍ത്താം

കലോറി കുറവും നാരുകള്‍ കൂടുതലുമുള്ള ഒരു ആരോഗ്യ പാനീയമാണ് മാതളജ്യൂസ്. ഇതിലുള്ള നാരുകള്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനാകും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും