HEALTH

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് പാരസെറ്റമോള്‍ ഉള്‍പ്പെടെ 53 മരുന്നുകള്‍

വെബ് ഡെസ്ക്

കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെ അന്‍പതിലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിന്‌റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. 53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ല (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി- എന്‍എസ്‌ക്യു) എന്ന് കേന്ദ്ര ഡ്രേഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ഏറ്റവും പുതിയഡ്രഗ് അലേര്‍ട്ട് ലിസ്റ്റില്‍ പറയുന്നു.

സംസ്ഥാന ഡ്രഗ് ഓഫിസര്‍മാര്‍ നടത്തുന്ന പ്രതിമാസ മരുന്ന് പരിശോധനയിലാണ് എന്‍എസ്‌ക്യു അലേര്‍ട്ട് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ വിറ്റാമിന്‍ സി, ഡി3ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി സോഫ്റ്റ്‌ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്‌സ്‌ഐപി 500എംജി, ആന്റി-ഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങി 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

ഹെറ്ററോ ഡ്രഗ്സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയന്‍സസ്, പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിര്‍മിക്കുന്നത്.

ആമാശയ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ , പിഎസ് യു ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയില്‍ പെടുന്നു. അതുപോലെ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്കെയര്‍ നിര്‍മിച്ചതുമായ ഷെല്‍കലും പരിശോധനയില്‍ വിജയിച്ചില്ല. കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിങ് ലാബ് അല്‍കെം ഹെല്‍ത്ത് സയന്‍സിന്റെ ആന്റിബയോട്ടിക്കുകളായ ക്ലാവം 625, പാന്‍ ഡി എന്നിവ വ്യാജമാണെന്ന് കണ്ടെത്തി.

ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്ററോയുടെ സെപോഡെം എക്‌സ്പി 50 ഡ്രൈ സസ്‌പെന്‍ഷന്‍ നിലവാരമില്ലാത്തതാണെന്ന് ഇതേ ലാബ് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടക ആനറിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാര ആശങ്കകള്‍ക്കായി ഫ്‌ലാഗ് ചെയ്തിട്ടുണ്ട്.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളുടെ രണ്ട് ലിസ്റ്റുകള്‍ ഡ്രഗ് റെഗുലേറ്റര്‍ പങ്കിട്ടു. ഒന്നില്‍ 48 ജനപ്രിയ മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ഈ പരിശോധനകളില്‍ പരാജയപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മറുപടി വിഭാഗത്തോടൊപ്പം 5 മരുന്നുകളും രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള 156-ലധികം ഫിക്‌സഡ് ഡോസ് മരുന്ന് കോമ്പിനേഷനുകള്‍ ഓഗസ്റ്റില്‍ സിഡിഎസ്സിഒ ഇന്ത്യന്‍ വിപണിയില്‍ നിരോധിച്ചു. ഈ മരുന്നുകളില്‍ ജനപ്രിയ പനി മരുന്നുകള്‍, വേദനസംഹാരികള്‍, അലര്‍ജി ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നു.

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ

എ കെ ശശീന്ദ്രനു പകരം തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിച്ചതായി പി സി ചാക്കോ

മഴ ഒഴിഞ്ഞിട്ടില്ല, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബിഹാറില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കണമെന്ന ആവശ്യം; യുഎന്നില്‍ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ, ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും