HEALTH

ഇനി മടി വേണ്ട...വ്യായാമം ശീലമാക്കാൻ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കാം

21 ദിവസം തുടർച്ചയായി വര്‍ക്കൗട്ട്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു ശീലമാക്കി മാറ്റിയെടുക്കാനാകും

വെബ് ഡെസ്ക്

ഭക്ഷണവും ഉറക്കവും പോലെ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ് വ്യായാമവും. ഹൃദ്രോഗം, പ്രമേഹം, മറ്റ് ജീവിത ശൈലി രോഗങ്ങള്‍ എന്നിവയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ വ്യായാമത്തിലൂടെ സാധിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും നിര്‍ബന്ധമായും വ്യായാമം ചെയ്യേണ്ടതായുണ്ട്. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ മാത്രം ശരീര ഭാരം കുറയ്ക്കാന്‍ സാധിച്ചെന്ന് വരില്ല.

ശരീരത്തിലെ മോശം കൊളസ്ട്രോള്‍ കുറയ്ക്കാനും സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ ഒഴിവാക്കാനും വ്യായാമത്തിലൂടെ സാധിക്കും. വ്യായാമം ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

ലക്ഷ്യം തീരുമാനിക്കുക

വലിയ ലക്ഷ്യങ്ങള്‍ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുക്കാതിരിക്കുക. ഉദാഹരണത്തിന്, തുടക്കത്തിൽ തന്നെ ദിവസവും മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് പകരം ആദ്യ ആഴ്ചയില്‍ മൂന്ന് ദിവസം കുറഞ്ഞത് 30 മിനിറ്റ് വീതം വ്യായാമം ചെയ്യാൻ ശ്രമിക്കുക. പിന്നീട് നിങ്ങളുടെ കായിക ക്ഷമത കൂടുന്നതിന് അനുസരിച്ച് സാവധാനം വ്യായാമത്തിൻ്റെ ദൈർഘ്യവും കൂട്ടാം.

അതുപോലെ തുടക്കത്തില്‍ തന്നെ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക. പകരം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാകാവുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, അര മണിക്കൂര്‍ ജോഗിങ്ങിനൊപ്പം പതിനഞ്ച് മിനിറ്റ് സൈക്കിളിങ് ചെയ്യുന്നത് പോലെ. പതിയെ നിങ്ങളുടെ ശരീരം വ്യായാമത്തോട് ഇണങ്ങി വരും. ശേഷം മസില്‍ മാസും സ്റ്റാമിനെയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങാം.

ആസ്വദിച്ച് ചെയ്യാനാകുന്ന വ്യായാമം കണ്ടെത്തുക

ആദ്യം ഇഷ്ടവും താത്പര്യവുമുള്ള എന്തെങ്കിലും വ്യായാമത്തില്‍ ആരംഭിക്കുന്നതാണ് നല്ലത്. ദിവസും നടക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലെങ്കില്‍ അതിന് പകരമായി മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാം. എന്തെന്നാല്‍ ഇഷ്ടമില്ലാത്ത വ്യായാമം തുടക്കത്തിലെ ചെയ്യുന്നത് പിന്നീട് മടുപ്പുളവാക്കുന്നതിനും പ്രയത്‌നം പാതിയില്‍ നിര്‍ത്തുന്നതിനും കാരണമായേക്കാം. അതിനാല്‍ ആരംഭത്തില്‍ ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുക്കുക. ജിമ്മില്‍ പോകുന്നത് ഇഷ്ടമല്ലെന്നുണ്ടെങ്കില്‍ വീട്ടിൽ തന്നെ വ്യായാമം ചെയ്യാം.

വ്യായാമം ഒരു ശീലമാക്കുക

ഒരു ശീലം വളര്‍ത്തിയെടുക്കാന്‍ ഏകദേശം 21 ദിവസം എടുക്കും. അതുകൊണ്ട് തന്നെ ഇടവേള എടുക്കാതെ 21 ദിവസം തുടര്‍ച്ചയായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

വ്യായാമം ചെയ്യാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടുക

ഒരു കൂട്ട് കിട്ടുന്നത് നല്ലതാണ്. ദിവസേനയുള്ള വ്യായാമത്തിന്റെ കാര്യത്തിലും അത് ഉപകരിക്കും. വര്‍ക്കൗട്ട് ചെയ്യാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടുക. അവര്‍ക്കൊപ്പം വ്യായാമം ചെയ്യുന്നത് മടുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നതായിരിക്കും.

പ്രതീക്ഷ കൈവിടരുത്

വര്‍ക്കൗട്ടുകള്‍ ചെയ്യാനാകാതെ വന്നാലോ ഡയറ്റ് തെറ്റിയാലോ പ്രതീക്ഷ കൈവിടുന്നവരാണ് പലരും. ഇതെല്ലാം സ്വഭാവികമാണെന്നും വീണ്ടും ആരംഭിക്കാവുന്നതാണെന്നും മനസ്സിലാക്കുക.

ആഴ്ചയില്‍ എല്ലാ ദിവസവും നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യണമെന്നില്ല. ഒരു ദിവസം വിശ്രമം എടുക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വ്യായാമം ആരംഭിക്കുന്നതിന് മുമ്പായി ഇന്‍സ്ട്രക്ടറുടെ നിര്‍ദേശങ്ങളും സ്വീകരിക്കാം.

വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് വാം അപ്പ് ചെയ്യാന്‍ മറക്കരുത്. വ്യായാമം ചെയ്ത് തീരുമ്പോള്‍ ശരീരം സ്‌ട്രെച്ച് ചെയ്യാനും വിട്ട് പോകരുത്. ഇത് രണ്ടും നിര്‍ബന്ധമായും ചെയ്തിരിക്കണം.

2. വ്യായാമത്തിന് ശേഷം വിശ്രമിക്കുന്നത് നല്ലതാണ്.

3. ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. വ്യായാമത്തിനിടെ ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്ക് അല്‍പ്പം വെള്ളം കുടിക്കാം.

4. വ്യായാമം ചെയ്യുമ്പോള്‍ സുഖപ്രദമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ