HEALTH

പുരുഷന്മാരിലെ അര്‍ബുദ നിരക്കില്‍ 84 ശതമാനം വര്‍ധന; 25 വര്‍ഷത്തിനുള്ളില്‍ മരണം ഇരട്ടിയാകുമെന്ന് പഠനം

പുകയിലയുടെയും മദ്യത്തിന്റെയും ഉയര്‍ന്ന ഉപഭോഗമാണ് പുരുഷന്മാരില്‍ അര്‍ബുദവും അനുബന്ധ മരണങ്ങളും കൂടുതലാകാൻ കാരണം

വെബ് ഡെസ്ക്

പുരുഷന്മാരില്‍ അര്‍ബുദ കേസുകള്‍ ക്രമതാതീതമായി വര്‍ധിക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജേണലില്‍ പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ആഗോളതലത്തില്‍ 84 ശതമാനം വര്‍ധനയുടെ സാധ്യതയാണ് പറയുന്നത്. അതായത് 2022 ലെ 1.03 കോടിയിൽനിന്ന് 2050-ല്‍ 1.9 കോടി ആയി ഉയരാം.

പുരുഷന്മാര്‍ക്കിടയിലെ അർബുദസംബന്ധമായ മരണവും ഏകദേശം ഇരട്ടിയായി പ്രവചിക്കപ്പെടുന്നു, 2022-ല്‍ 54 ലക്ഷത്തില്‍ നിന്ന് 2050-ല്‍ 1.05 കോടിയായി 93 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. 185 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍നിന്നുമുള്ള ജനസംഖ്യ ഡേറ്റ ഉപയോഗിച്ച് 30 തരം അര്‍ബുദങ്ങളാണ് ഗവേഷകര്‍വിശകലനം ചെയ്തത്.

സ്ത്രീകളെ അപേക്ഷിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ഉയര്‍ന്ന ഉപഭോഗമാണ് പുരുഷന്മാരില്‍ അര്‍ബുദവും അനുബന്ധ മരണങ്ങളും കൂടുതലാകാൻ കാരണമെന്ന് പഠനം പറയുന്നു. 2022-ല്‍ 30 തരം അര്‍ബുദങ്ങള്‍ പരിശോധിക്കുകയും ഇതിന്‌റെ അടിസ്ഥാനത്തില്‍ 2050-ലേക്കുള്ള കണ്ടെത്തലുകള്‍ പ്രവചിക്കുകയുമായിരുന്നു. അതേസമയം, പ്രായവും രാജ്യവും അനുസരിച്ച് പുരുഷന്മാരുടെ അര്‍ബുദത്തിലെ വ്യത്യാസം മനസിലാക്കാനുള്ള ആഗോളവിവരങ്ങളുടെ അഭാവവും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

പുരുഷന്മാര്‍ പലപ്പോഴും ജോലിസ്ഥലത്ത് ഹാനികരമായ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ആര്‍ബുദ പരിശോധനകള്‍ നടത്തുന്നതില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. പ്രായമായ പുരുഷന്മാര്‍ക്ക്, പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവര്‍ക്ക്, ചെറുപ്പക്കാരേക്കാള്‍ അതിജീവന നിരക്ക് കുറവാണെന്നും ഗവേഷണം സൂചിപ്പിക്കുന്നു. അവസാനഘട്ട രോഗനിര്‍ണയം, ചികിത്സയിലുണ്ടാകുന്ന അപര്യാപ്തത, ആരോഗ്യപരിപാലനത്തിനുള്ള സാമ്പത്തിക തടസങ്ങള്‍ തുടങ്ങിയവയാണ് ഇതിന് കാരണം.

പ്രോസ്റ്റേറ്റ് കാന്‍സര്‍ 136 ശതമാനം വര്‍ധിക്കും

2022 നും 2050 നും ഇടയില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ 136 ശതമാനം വര്‍ധനയാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പുരുഷന്മാരുടെ ദീര്‍ഘായുസ് അര്‍ബുദം പുരോഗമിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നു. 2050 ആകുമ്പോഴേക്കും ചര്‍മാര്‍ബുദം കാരണമുള്ള മരണസംഖ്യ വര്‍ധിക്കാം. മൂത്രാശയ അര്‍ബുദം കൂടുതല്‍ സാധാരണവും മാരകവുമാകുമെന്നും പഠനം പ്രവചിക്കുന്നു.

ശ്വാസകോശങ്ങളുടെയും മറ്റ് അവയവങ്ങളുടെയും ആവരണത്തെ ബാധിക്കുന്ന അപൂര്‍വവും ഗുരുതരവുമായ മെസോതെലിയോമയാകും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദം. 2022 മുതല്‍ 105ശതമാനം വര്‍ധനാണ് കണക്കാക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി