HEALTH

ആരോഗ്യരംഗത്ത് പുത്തന്‍ ചുവടുവയ്പ്പ്; പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് എംആര്‍എന്‍എ വാക്‌സിന്‍

16 രോഗികളിലെ ക്യാന്‍സർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന് ശേഷമാണ് എംആര്‍എന്‍എ വാക്‌സിന്‍ ഉപയോഗിച്ച് ചികിത്സിച്ചത്

വെബ് ഡെസ്ക്

ഏറ്റവും മാരകമായ ക്യാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. പത്തില്‍ ഒൻപത് പേരും ഇതിനെ അതിജീവിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 60 വര്‍ഷമായി ഈ കണക്കില്‍ ഒരു മാറ്റവുമില്ല. എന്നാല്‍, ഇപ്പോള്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനെതിരെ എംആര്‍എന്‍എ (mRNA) വാക്‌സിന്‍ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകര്‍.

16 രോഗികളിലെ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കോശങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന് ശേഷമാണ് എംആര്‍എന്‍എ വാക്‌സിന്‍ ഉപയോഗിച്ച് ചികിത്സിച്ചത്. 18 മാസത്തെ പരീക്ഷണ കാലയളവ് അവസാനിച്ചപ്പോള്‍ പകുതിയോളം രോഗികള്‍ക്കും രോഗം പൂർണമായും ഭേദമായി. ശാസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചു മാസങ്ങള്‍ക്കകം തന്നെ രോഗികള്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് വലിയ വിജയമാണ്. ഈ സാഹചര്യത്തില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ വിദഗ്ദര്‍ വലിയ ആവേശത്തിലാണ്.

18 മാസത്തെ പരീക്ഷണ കാലയളവ് അവസാനിച്ചപ്പോള്‍ പകുതിയോളം രോഗികള്‍ക്കും രോഗം പൂർണമായും ഭേദമായി.

ഹൈഡല്‍ബര്‍ഗ് ജര്‍മ്മന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ട്യൂമര്‍ ഇമ്മ്യൂണോളജിസ്റ്റായ നീല്‍സ് ഹലാമ പുതിയ സംഭവവികാസത്തെ അതിശയകരവും അപ്രതീക്ഷിതവുമായ വാര്‍ത്തയായാണ് വിശേഷിപ്പിച്ചത്. ആരോഗ്യരംഗത്തെ വലിയ ചുവടുവയ്പ്പാണെന്നും ഇത് മെഡിക്കല്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. അര്‍ബുദത്തിന്റെ ഏറ്റവും മാരകമായതും ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു രൂപത്തിന് mRNA സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചതിന്റെ ആദ്യ തെളിവാണിത്. ക്യാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള വര്‍ഷങ്ങളോളമുള്ള നീണ്ട പരിശ്രമത്തിന്റെ നിര്‍ണായക മുന്നേറ്റം കൂടിയാണിത്.

എന്തുകൊണ്ടാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ മാരകമാകുന്നത്?

അടിവയറിലെ അറയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് പാന്‍ക്രിയാസ്. ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് കാര്‍സിനോമ. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വളരെ വൈകിയാണ് സാധാരണ തിരിച്ചറിയുക എന്നതാണ് പ്രധാന കാരണം. നിലവില്‍ ഇത് നേരത്തെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളൊന്നുമില്ല. വലുതാകുകയോ ക്യാന്‍സര്‍ സെല്ലുകള്‍ മറ്റ് അവയവങ്ങളിലേക്ക് പടരുമ്പോഴോ മാത്രമാണ് ഇതിന്റെ ലക്ഷങ്ങള്‍ പുറത്തു വരികയുള്ളൂ.

ഓപ്പറേഷനിലൂടെ മുഴ നീക്കിയാലും ഇവ വീണ്ടും വരും. ചികിത്സയെ സങ്കീര്‍ണമാക്കുന്ന മറ്റൊരു ഘടകം ക്യാന്‍സര്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. അത് അതിന്റെ പരിസ്ഥിതിയെ പരിഷ്‌കരിക്കുകയും സ്വയം പരിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നു. ചികിത്സിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് പുതിയ വാക്‌സിന്റെ കണ്ടെത്തല്‍ വഴിത്തിരിവാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ