HEALTH

ചൈനയിലെ അജ്ഞാത ന്യുമോണിയയ്ക്കു പിന്നാലെ യുഎസില്‍ വൈറ്റ് ലങ് സിന്‍ഡ്രോം

വൈറ്റ് ലങ് സിന്‍ഡ്രോം എന്നു വിശേഷിപ്പിച്ച ഈ രോഗത്തിനു കാരണം വ്യത്യസ്തങ്ങളായ പലതരം വൈറസുകളാണെന്ന് ചൈനീസ് സര്‍ക്കാരിനെ ഉദ്ധരിച്ച് മിറര്‍ യുകെ പറയുന്നു

വെബ് ഡെസ്ക്

ചൈനയിലെ അജ്ഞാത ന്യുമോണിയയ്ക്കു പിന്നാലെ അമേരിക്കയിലെ ഒഹിയോയില്‍മാത്രം കഴിഞ്ഞ മാസങ്ങളില്‍ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തത് 150 ന്യുമോണിയ കേസുകളാണ്. ഒഹിയോയിയിലെ ഡബ്ല്യുഎല്‍ഡബ്ല്യുടി ചാനലിന്‌റെ റിപ്പോര്‍ട്ട് പ്രകാരം എട്ടു വയസില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടിരിക്കുന്നത്. ഓഗസ്റ്റില്‍ മാത്രം 142 കുട്ടികളാണ് ന്യുമോണിയ ബാധയ്ക്ക് ചികിത്സ തേടിയത്.

വൈറ്റ് ലങ് സിന്‍ഡ്രോം എന്നു വിശേഷിപ്പിച്ച ഈ രോഗത്തിനു കാരണം വ്യത്യസ്തങ്ങളായ പലതരം വൈറസുകളാണെന്ന് ചൈനീസ് സര്‍ക്കാരിനെ ഉദ്ധരിച്ച് മിറര്‍ യുകെ പറയുന്നു. ഇന്‍ഫ്‌ളുവന്‍സയുടെ പല വകഭേദങ്ങള്‍ക്കു പുറമേ കോവിഡ്-19നു കാരണമാകുന്ന സാര്‍സ് കോവ്2, ആര്‍എസ് വി, മൈക്രോപ്ലാസ്മ ന്യുമോണിയെ എന്നീ ബാക്ടീരികള്‍ ഇക്കൂട്ടത്തിലുണ്ട്.

ചൈനയിലെ ബീജിങ്ങിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് അമേരിക്കയിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അജ്ഞാത ന്യുമോണിയയ്ക്കു ബിജിങ്ങിലെ കുട്ടികളുടെ ആശുപത്രികളില്‍ മാത്രം 7000 പേര്‍ ചികിത്സ തേടിയതായി പറയുന്നു. ലോകാരോഗ്യ സംഘടന ചൈനയോട് രോഗത്തിന്‌റെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കുട്ടികളിലെ ന്യുമോണിയയ്ക്കു പിന്നില്‍ പുതിയ രോഗാണു അല്ലെന്നാണ് കരുതുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയുണ്ടായ മാറ്റങ്ങളാണ് ഇതിനു പിന്നിലെന്നാണ് ചൈനീസ് സര്‍ക്കാരിന്‌റെ വാദം.

ചുമ, ക്ഷീണം, പനി എന്നിവയാണ് ഈ രോഗത്തിന്‌റേതായി കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍. തിരക്കുള്ള സ്ഥലങ്ങളിലും ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നതുവഴി രോഗം പ്രതിരോധിക്കാമെന്നു കരുതുന്നു. ഇതിനൊപ്പം കോവിഡിന്‌റേതായി ചെയ്തിരുന്ന കൈ കഴുകല്‍ പോലെയുള്ളവയും ശീലമാക്കണം.

രോഗസാധ്യത കുറയ്ക്കാന്‍ വേണ്ട നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് നേരത്തെ ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സിനുകള്‍ കൃത്യമായി എടുക്കുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, രോഗമുള്ളവര്‍ പുറത്തിറങ്ങാതെ വീട്ടില്‍തന്നെ വിശ്രമിക്കുക, പരിശോധന നടത്തുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ചൈനയിലെ ജനങ്ങളോട് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ