HEALTH

സോഫ്റ്റ് ഡ്രിങ്ക് പ്രേമിയാണോ? കൃത്രിമ മധുരം 'അസ്പാർട്ടെയിം' കാൻസറിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന

ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ അടുത്ത മാസത്തോടെ അസ്പാർട്ടെയിം കാൻസറിന് കാരണമായ ഉത്പന്നമായി പ്രഖ്യാപിക്കും

വെബ് ഡെസ്ക്

ലോകത്തിൽ ഏറ്റവും സാധാരണമായി ഉപയോ​ഗിക്കുന്ന കൃത്രിമ മധുരങ്ങളിലൊന്നായ അസ്പാർട്ടെയിമിന്റെ ഉപയോ​ഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) അടുത്ത മാസത്തോടെ അസ്പാർട്ടെയിം കാൻസറിന് കാരണമായ ഉത്പന്നമായി പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ കാൻസർ ഗവേഷണ വിഭാഗം അറിയിച്ചു.

കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അസ്പാർട്ടെയിമിനെ സംബന്ധിച്ച പ്രഖ്യാപനം. അസ്പാർട്ടെയിമിന്റെ ഉപയോഗം കാൻസറിന് കാരണമാകില്ലെന്ന് മുൻപ് നിരവധി പഠനങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് വിപരീതമായ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊക്കകോള മുതൽ ച്യൂയിങ് ഗം വരെയുള്ള ഉൽപ്പന്നങ്ങളിൽ അസ്പാർട്ടെയിം ഉപയോഗിക്കുന്നുണ്ട്.

ഡബ്ല്യുഎച്ച്ഒയുടെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായ IARC യും ഫുഡ് അഡിറ്റീവുകളെക്കുറിച്ചുള്ള ജോയിന്റ് ഓർഗനൈസേഷൻ വിദഗ്ധ സമിതിയായ JECFA യുമാണ് നിലവിൽ അസ്പാർട്ടെയിമിന്റെ സുരക്ഷ അവലോകനം ചെയ്യുന്നത്. അസ്പാർട്ടെയിമിന്റെ സുരക്ഷ വിലയിരുത്താൻ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിലെ വിദഗ്ധർ ഫ്രാൻസിൽ ഒരു യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം ഈ മാസം ആദ്യമാണ് അന്തിമമാക്കിയ വിധി ഐഎആർസി പ്രഖ്യാപിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു വ്യക്തിക്ക് എത്രത്തോളം അസ്പാർട്ടെയിം സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ഇനി കണ്ടെത്തേണ്ടത്. ഇത് വിലയിരുത്തുന്നത് ജെഇസിഎഫ്‌എ ആണ്. ജൂൺ 27 മുതൽ ജൂലൈ 6 വരെയാണ് ജെഇസിഎഫ്‌എ യോഗം ചേരുക. തുടർന്ന് രണ്ട് മൂല്യനിർണ്ണയങ്ങളുടെയും ഫലം ജൂലൈ 14ന് പ്രഖ്യാപിക്കും.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മനുഷ്യ ഉപഭോഗത്തിനായി അസ്പാർട്ടെയ്മിന് അംഗീകാരം നൽകിയത് 1981ലാണ്. എന്നാൽ അതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അഞ്ച് തവണ അവലോകനം ചെയ്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെ 90 ലധികം രാജ്യങ്ങൾ ഇതിന്റെ ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

അസ്പാർട്ടെയ്മിന് കലോറി ഇല്ല. എന്നാൽ സാധാരണ പഞ്ചസാരയേക്കാൾ ഏകദേശം 200 മടങ്ങ് മധുരമുണ്ട്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ സ്ഥാപനമായ എഫ്എസ്എസ്എഐ ഭക്ഷ്യ ഉത്പന്നത്തിനനുസരിച്ച് കൃത്രിമ മധുരത്തിന്റെ പരമാവധി അനുവദനീയമായ അളവ് എത്രയെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. അസ്പാർട്ടെയിം അടങ്ങിയ ഉൽപ്പന്നങ്ങളിൽ അതിന്റെ പേര് വ്യക്തമായി സൂചിപ്പിക്കണമെന്നും എഫ്എസ്എസ്എഐ നിർബന്ധമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ