HEALTH

വ്യക്തിഗതമാക്കിയ അര്‍ബുദ വാക്‌സിനുകള്‍ നിര്‍മിച്ച് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍; ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പദ്ധതി

വെബ് ഡെസ്ക്

കൊറോണ വൈറസ്, പോളിയോ, അഞ്ചാംപനി, മുണ്ടിനീര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് പ്രതിരോധ കുത്തിവെയ്പുകളാണ്. മാത്രമല്ല, മനുഷ്യചരിത്രത്തിലെ ഏറ്റവും മോശമായ രോഗങ്ങളിലൊന്നായ വസൂരി നിര്‍മാര്‍ജനം ചെയ്തതും പ്രതിരോധ വാക്‌സിനിലൂടെയാണ്. ഇപ്പോള്‍ അര്‍ബുദത്തെ ശാശ്വതമായി ചെറുക്കുന്നതിനുള്ള വാക്‌സിന്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗവേഷകര്‍. റേഡിയേഷന്‍, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവ തുടരേണ്ടി വരുമെങ്കിലും അര്‍ബുദ പ്രതിരോധത്തില്‍ പ്രതിരോധത്തിന്റെ നാലാമത്തെ ഭാഗമായ ഇമ്മ്യൂണോതെറാപ്പിയില്‍ വാക്‌സിന്‍ പ്രധാനമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഓരോ രോഗിക്കും അനുസൃതമായ കുത്തിവെയ്പ്പുകള്‍ സൃഷ്ടിക്കുന്നത് നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുകയും സമയമെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഭാവിയില്‍ ഈ പ്രക്രിയ കൂടുതല്‍ വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം, ശാസ്ത്രജ്ഞരും ഫിസിഷ്യന്മാരും രോഗികള്‍ക്ക് കാന്‍സര്‍ വാക്‌സിന്‍ നല്‍കുന്ന ഗുണങ്ങള്‍ നിരീക്ഷിച്ചിരുന്നു.

വ്യക്തിഗതമാക്കിയ കാന്‍സര്‍ വാക്സിന്‍ നിര്‍മാണത്തിന്‌റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ (യുക്യു) ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ എഞ്ചിനീയറിങ് ആന്‍ഡ് നാനോ ടെക്നോളജി (എഐബിഎന്‍) നോവല്‍ എംആര്‍എന്‍എ കാന്‍സര്‍ വാക്സിനുകള്‍ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിച്ചു. മെഡിക്കല്‍ റിസര്‍ച്ച് ഫ്യൂച്ചര്‍ ഫണ്ടിന്റെ (എംആര്‍എഫ്എഫ്) നാഷണല്‍ ക്രിട്ടിക്കല്‍ റിസര്‍ച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ നിന്നുള്ള 3.3 മില്യണ്‍ ഡോളര്‍ ധനസഹായത്തില്‍ പുതിയ ഹബ് പ്രാദേശിക ഗവേഷണ സമൂഹത്തിന് ഓരോ രോഗിയുടെയും തനതായ ചികിത്സാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാക്‌സിനുകള്‍ നല്‍കും.

അര്‍ബുദത്തെ ചെറുക്കുന്നതിന് വ്യക്തിഗതമാക്കിയ വാക്‌സിനുകള്‍ക്കാണ് ഗവേഷകര്‍ തുടക്കമിടുന്നത്. സാധാരണയായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ചികിത്സിക്കാന്‍ പ്രയാസവുമായ സ്തനാര്‍ബുദ മുഴകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ളവയ്ക്കാണ് ഗവേഷകര്‍ മുന്‍ഗണന നല്‍കുന്നത്. അര്‍ബുദ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്ന് ബേസ് ഫെസിലിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സേത്ത് ചീതം പറഞ്ഞു. 'കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നതിന്, വ്യക്തിഗതമാക്കിയ എംആര്‍എന്‍എ കാന്‍സര്‍ വാക്‌സിനുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുതായി ഡോ. ചീതം പറഞ്ഞു.

ഇമ്മ്യൂണോതെറാപ്പിയിലാണ് കാന്‍സര്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടുന്നത്. കോവിഡ് -19 ഷോട്ട് പോലെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്ക് വിരുദ്ധമായി കാന്‍സര്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ രോഗികളില്‍ ഉപയോഗിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വ്യാപനം തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും തടയുന്നതിനും രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കാനുമാണ് ഇവ ലക്ഷ്യമിടുന്നത്.

വാക്‌സിനേഷന്‍ എങ്ങനെ?

ഓരോ വ്യക്തിയുടെയും ജാബുകള്‍ അവര്‍ക്കായി പ്രത്യേകം നിര്‍മിച്ചതാണ്. ഇവയുടെ നിര്‍മാണത്തിനായി രോഗിയുടെ ട്യൂമറിന്റെ ശസ്ത്രക്രിയാ സാമ്പിള്‍ പുറത്തെടുക്കുന്നു. തുടര്‍ന്ന് ഡിഎന്‍എ സീക്വന്‍സിങ്ങും കൃത്രിമ ബുദ്ധിയും ഉപയോഗിക്കുന്നു. ശേഷം രോഗിയുടെ ട്യൂമറിന് അനുസൃതമായി കസ്റ്റമൈസ് ചെയ്ത കാന്‍സര്‍ പ്രതിരോധ കുത്തിവെയ്പ്പ് സൃഷ്ടിക്കുന്നു.

വളരെയധികം സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, ഓസ്ട്രേലിയന്‍ ഗവേഷകര്‍ക്ക് ഈ വാക്സിനുകള്‍ സൃഷ്ടിക്കുന്നതിനുള്ള വിഭവങ്ങള്‍ ഇല്ല എന്നത് രാജ്യത്തിന്റെ മെഡിക്കല്‍ വികസന രംഗത്ത് ഒരു ന്യുനതയായി നിലനില്‍ക്കുന്നുണ്ട്.

ഏത് തരത്തിലുള്ള കാന്‍സറാണ് ചികിത്സിക്കാന്‍ കഴിയുക?

കാന്‍സര്‍ വാക്‌സിനുകളുടെ വിപുലമായ ശ്രേണിയും വിവിധ അര്‍ബുദങ്ങള്‍ക്കെതിരെയുള്ള അവയുടെ ഫലപ്രാപ്തിയും ഗവേഷകര്‍ പരിശോധിക്കുന്നു. വാക്‌സിനേഷന്റെ ഫലപ്രാപ്തിയും അവയ്ക്ക് ചികിത്സിക്കാന്‍ കഴിയുന്ന ട്യൂമറുകളും പൂര്‍ണമായി മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. വൃക്ക, മൂത്രസഞ്ചി, പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ വിവിധ ട്യൂമറുകള്‍ക്ക് അവ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.

കൂടാതെ, മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ കാന്‍സര്‍ വാക്സിന്‍ ഡോക്ടര്‍മാര്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചര്‍മാര്‍ബുദം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള അതിന്റെ 'ഗെയിം-ചേഞ്ചിങ്' കഴിവിനെ വിദഗ്ധര്‍ പ്രശംസിച്ചിട്ടുമുണ്ട്. മെലനോമ രോഗികളുടെ കാന്‍സര്‍ തിരിച്ചുവരാനുള്ള സാധ്യത വാക്‌സിനേഷന്‍ ഗണ്യമായി കുറച്ചതായി രണ്ടാം ഘട്ട ഗവേഷണങ്ങള്‍ പറയുന്നു.

ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്ത ശേഷം രോഗിക്ക് കീമോതെറാപ്പി നല്‍കുന്നു. ട്യൂമറുകള്‍ വിശകലനം ചെയ്ത് മ്യൂട്ടേഷനുകള്‍ മനസിലാക്കുകയും വ്യക്തിക്കനുസൃതമാക്കിയ വാക്സിനേഷന്‍ നിര്‍മിക്കുകയും ചെയ്യുന്നു. ബയോഎന്‍ടെക് കൊളോറെക്റ്റല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെട്ട ആറ് സൈറ്റുകളിലൊന്നായ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിങ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ കുത്തിവെയ്പ്പ് നല്‍കി. ഫൈസര്‍/ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഉപയോഗിച്ച അതേ എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മിച്ചത്.

2024 അവസാനത്തോടെ എംആര്‍എന്‍എ കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് ഗവേഷകര്‍ പദ്ധതിയിടുന്നത്. മയോക്ലിനിക്കിന്‌റെ ടുമാറോസ് ക്യുവറിന്‌റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഡോ. കെയത് നട്‌സണ്‍, ഡോ. ശരണ്യ ചംശ്രി, ഡോ. നോറ ഡിസിസ് എന്നിവര്‍ ഇത് വിശദീകരിക്കുന്നു. ചില സ്തനാര്‍ബുദ മുഴകള്‍ പ്രതിരോധ സംവിധാനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്തുകൊണ്ടെന്നും അര്‍ബുദത്തെ ഫലപ്രദമായി നേരിടാന്‍ രോഗപ്രതിരോധ പ്രതികരണങ്ങളെ എങ്ങനെ തിരിച്ചുവിടണമെന്നും ഇവര്‍ വിശകലനം ചെയ്യുന്നു. മാരകമായ വൈറസുകള്‍ക്കെതിരെ പരമ്പരാഗതമായി ഉപയോഗിക്കുന്ന വാക്‌സിനുകള്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പര്യവേഷണം ചെയ്യുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി