HEALTH

ഒമിക്രോണ്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ

വെബ് ഡെസ്ക്

കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്ത ബൂസ്റ്റര്‍ വാക്‌സിന്റെ (GEMCOVAC -OM) അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍റ് കൗണ്‍സിലി(ബിആര്‍സി)ന് കീഴില്‍ നടപ്പാക്കുന്ന മിഷന്‍ കോവിഡ് സുരക്ഷയുടെ ഭാഗമായാണ് വികസിപ്പിച്ചെടുത്തത്. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തത്.

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിന്റെ പ്രത്യേകതകളിലൊന്ന് ഇത് തെര്‍മോസ്റ്റേബിള്‍ വാക്‌സിനാണെന്നതാണ് .മറ്റ് എം ആര്‍ എന്‍ എ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍ക്ക് ഉപയോഗിക്കുന്ന അള്‍ട്രാ കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രാക്ചര്‍ അതുകൊണ്ടുതന്നെ ഈ വാക്‌സിന് ആവശ്യമില്ലാത്തതിനാല് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എളുപ്പമെത്തിക്കാന്‍ സാധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ബൂസ്റ്റര്‍ ചര്‍മ്മത്തിനുള്ളിലേക്ക് നേരിട്ട് സിറിഞ്ച് വഴി കയറ്റുന്നതാണ്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും