HEALTH

40 പിന്നിട്ട പുരുഷന്‍മാരാണോ? കരുതിയിരിക്കണം ഈ അര്‍ബുദങ്ങളെ

പ്രായമാകുന്തോറും പുരുഷന്‍മാര്‍ക്ക് വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ പിടിപെടാനുള്ള സാധ്യത അധികമാണ്

വെബ് ഡെസ്ക്

പ്രായമാകുന്തോറും പുരുഷന്‍മാര്‍ക്ക് വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ പിടിപെടാനുള്ള സാധ്യത അധികമാണ്. 40 വയസിനുശേഷം പിടിപെടാന്‍ സാധ്യതയുള്ള അര്‍ബുദങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ലക്ഷണങ്ങളെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്.

പ്രോസ്‌റ്റേറ്റ് അര്‍ബുദം

പുരുഷന്‍മാര്‍ക്കിടയില്‍ വളരെ സാധാരണമായി കാണുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം, പ്രത്യേകിച്ച് 50 പിന്നിട്ടവരില്‍. തുടക്കത്തില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ വീക്കമായി പ്രത്യക്ഷപ്പെട്ട് പതിയെ അര്‍ബുദമായി മാറാം. പ്രോസ്‌റ്റേറ്റ്- സ്‌പെസിഫിക് ആന്‌റിജന്‍(പിഎസ്എ) രക്തപരിശോധനയിലൂടെയും മലാശയ പരിശോധനയിലൂടെയും രോഗം നേരത്തേ കണ്ടെത്താം.

ശ്വാസകോശ അര്‍ബുദം

ലോകത്താകമാനമുള്ള അര്‍ബുദ മരണത്തില്‍ മുന്നിലുള്ള ഒന്നാണ് ശ്വാസകോശാര്‍ബുദം. പുകവലിയാണ് പ്രധാന കാരണം. നിഷ്‌ക്രിയ പുകവലി, രാസപദാര്‍ഥങ്ങളുമായുള്ള സാമീപ്യം എന്നിവ പുകവലിക്കാര്‍ അല്ലാത്തവരില്‍ രോഗകാരണമാണ്. രോഗസാധ്യത കൂടിയവരില്‍ നേരത്തേ കണ്ടെത്തുന്നതിന് ലോ ഡോസ് സിടി സ്‌കാനുകള്‍ പ്രയോജനപ്പെടുത്താം.

മലാശയ അര്‍ബുദം(കോളോറെക്ടല്‍ കാന്‍സര്‍)

അന്‍പത് വയസ് പിന്നിട്ട പുരുഷന്‍മാരില്‍ വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ കാന്‍സര്‍. കൊളോണോസ്‌കോപ്പി, പോലുള്ള പരിശോധനകള്‍ വഴി രോഗം നേരത്തേ കണ്ടെത്താം.

ബ്ലാഡര്‍ കാന്‍സര്‍

40 വയസ് പിന്നിട്ട പുരുഷന്‍മാരേയും സ്ത്രീകളേയും ഒരുപോലെ ബാധിക്കുന്ന അര്‍ബുദമാണ് ബ്ലാഡര്‍ കാന്‍സര്‍. പുകവലി, രാസവസ്തുക്കളുമായുള്ള സാമീപ്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. മൂത്ര പരിശോധന, സിസ്‌റ്റോസ്‌കോപ്പി പരിശോധന എന്നിവ രോഗം നേരത്തേ കണ്ടെത്താന്‍ സഹായിക്കും.

രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

പുകവലി ഉപേക്ഷിക്കാം

പല അര്‍ബുദങ്ങളുടെയും പ്രധാന കാരണം പുകവലിയാണ്. പുകവലി ഉപേക്ഷിക്കുന്നത് രോഗസാധ്യത കുറയ്ക്കും.

ആരോഗ്യകരമായ ഭക്ഷണക്രമീകരണം

പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, മുഴുധാന്യങ്ങള്‍ എന്നിവ അടങ്ങിയ ഡയറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും.

പതിവായ വ്യായാമം

ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഏതെങ്കിലും ശാരീരിക വ്യായാമങ്ങള്‍ പരിശീലിക്കാം

മദ്യപാനം ഉപേക്ഷിക്കാം

പുകവലി പോലെതന്നെ മദ്യപാനവും അര്‍ബുദസാധ്യത കൂട്ടുന്ന ഒന്നാണ്. ആല്‍ക്കഹോള്‍ പൂര്‍ണമായും ഒഴിവാക്കുകവഴി രോഗസാധ്യതയും കുറയ്ക്കാം.

സൂര്യരശ്മികളില്‍നിന്ന് സംരക്ഷണം

ചര്‍മാര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷനുകളും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കാം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി