HEALTH

കുട്ടികളിലെ പെട്ടെന്നുള്ള ഹൃദയസ്തംഭനം: ലക്ഷണങ്ങളും തയ്യാറെടുപ്പുകളും

ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ മാത്രമല്ല ആരോഗ്യമുള്ള കുട്ടികളിലും ഹൃദയസ്തംഭനം കണ്ടു വരുന്നുണ്ട്

വെബ് ഡെസ്ക്

മുതിർന്നവരിലെ പോലെ കുട്ടികളിലും ഇപ്പോൾ ഹൃദയസ്തംഭനം സാധാരണമാണ്. ഹൃദയ വൈകല്യങ്ങൾ, കവാസാക്കി രോഗം (രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം), ജനിതക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും കുട്ടികളുടെ ഹൃദയസ്തംഭനത്തിന് കാരണമാകുന്നത്. ക്ഷീണം, നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത, ശ്വാസോച്ഛാസത്തിലുണ്ടാകുന്ന വ്യത്യാസം, എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ബോധക്ഷയം എന്നിവ ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. ഇത്തരം അസ്വസ്ഥതകൾ ശ്രദ്ധയിൽപെട്ടാൽ ഹൃദയാരോഗ്യം പരിശോധിച്ച് കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കണം.

'ചിട്ടയായ ജീവിതശൈലി നയിച്ചാൽ കുട്ടികളിൽ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു. എപ്പോഴും ടിവിയും ഫോണും ഉപയോഗിച്ച് കുട്ടികളെ അലസരാക്കാതെ കളിയ്ക്കാൻ പോകാനും, വ്യായാമം ചെയ്യാനും അവരെ ശീലിപ്പിക്കുക. ഒപ്പം പോഷകാഹാരമടങ്ങിയ ഭക്ഷണ ക്രമം ശീലമാക്കുകയും വേണം', എസ്ആർസിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. സുപ്രതിം സെൻ പറയുന്നു.

എന്താണ് കുട്ടികളിലെ ഹൃദയ സ്തംഭനത്തിന്റെ കാരണം?

ഹൃദയമിടിപ്പ് പെട്ടെന്ന് നിൽക്കുന്നതും തടസപ്പെടുന്നതും കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നതാണ്. സങ്കീർണമായ ഹൃദ്രോഗങ്ങളോ ഗുരുതരമായ അണുബാധകളോ ഉള്ള കുട്ടികളിൽ ഇത് മാരകമായ അവസ്ഥയ്ക്ക് കാരണമായേക്കാം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ മാത്രമല്ല ആരോഗ്യമുള്ള കുട്ടികളിലും ഈ അവസ്ഥ കണ്ടു വരുന്നുണ്ട്.

കുട്ടികളിലെ ഹൃദയസ്തംഭനത്തിന്റെ മുന്നറിയിപ്പും ലക്ഷണങ്ങളും

ശ്വാസതടസ്സം, ക്ഷീണം, കൈകാലുകളിൽ തണുപ്പ് എന്നിവയാണ് ഹൃദയസ്തംഭനത്തിന്റെ മറ്റ് ലക്ഷണങ്ങൾ. കടുത്ത ക്ഷീണം, നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്രമരഹിതമായ ശ്വാസോച്ഛാസം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും വേഗം കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണം ലഭ്യമാക്കണം. പെട്ടെന്നുണ്ടാകുന്ന ബോധക്ഷയം കുട്ടിക്ക് 'അറിഥ്മിയ' ഉണ്ടെന്നതിന്റെ മുന്നറിയിപ്പാണ്. ഹൃദയമിടിപ്പിന്റെ വേഗതയിലോ താളത്തിലോ ഉണ്ടാകുന്ന അവസ്ഥയാണ് അറിഥ്മിയ.

തയ്യാറെടുപ്പുകൾ

കുട്ടികളിലെ ഹൃദയസ്തംഭനം തടയുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണ ക്രമം പിന്തുടരണം. ചിട്ടയായ ശാരീരിക പ്രവർത്തനങ്ങളിലൂടെയും ഒരു പരിധി വരെ ഇതിനെ തടയാൻ സാധിക്കും. ലക്ഷണങ്ങൾ കണ്ടെത്തിയാൽ കൃത്യമായ പരിശോധനകൾ വഴി ഹൃദയസംബന്ധമായ അവസ്ഥകൾ തിരിച്ചറിയാനും ഹൃദയാരോഗ്യം തിരിച്ചു പിടിക്കാനും സാധിക്കും. ലക്ഷണങ്ങൾ കണ്ടാൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റിന്റെ അടിയന്തര സേവനം തേടണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ