HEALTH

നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം സെര്‍വിക്കല്‍ കാന്‍സര്‍, അറിയേണ്ടത്

ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും പാപ്‌സ്മിയര്‍ പരിശോധന വഴി സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തേ കണ്ടെത്താം

വെബ് ഡെസ്ക്

സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ഒരു കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍(ഗര്‍ഭാശയമുഖ അര്‍ബുദം). ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്‌റെ ഏറ്റവും അടിവശത്തെ സെര്‍വിക്‌സിലാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ലൈംഗികബന്ധത്തിനുശേഷം ഉണ്ടാകുന്ന വേദന, യോനിയില്‍നിന്ന് അസ്വാഭാവികമായ സ്രവങ്ങള്‍ വരുക, ബ്ലീഡിങ് തുടങ്ങിയവ ഇതിന്‌റെ ലക്ഷണങ്ങളാണ്.

സെര്‍വിക്കല്‍ കാന്‍സര്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭധാരണ സമയത്ത് ഈ അര്‍ബുദം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. എച്ച്പിവി അണുബാധ ഉണ്ടായവരില്‍ എല്ലാവരിലും സെര്‍വിക്കല്‍ കാന്‍സര്‍ പ്രത്യക്ഷപ്പെടണമെന്നില്ല. ചിലരില്‍ രണ്ടുവര്‍ഷംകൊണ്ട് അണുബാധ തനിയെ മാറും.

വളരെ സാവധാനം പ്രത്യക്ഷപ്പെടുന്ന ഒരു രോഗമായതിനാല്‍ത്തന്നെ നേരത്തേ കണ്ടെത്തിയാല്‍ കൃത്യമായി പ്രതിരോധിക്കാവുന്ന ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും പാപ്‌സ്മിയര്‍ പരിശോധന വഴി സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തേ കണ്ടെത്താം. അടിസ്ഥാന സൗകര്യങ്ങളും പരിശീലനസംവിധാനങ്ങളും ഇനിയും വര്‍ധിപ്പിച്ചല്‍ മാത്രമേ പാപ്‌സ്മിയര്‍ പരിശോധന ഇന്ത്യയില്‍ വ്യാപകമാക്കാന്‍ സാധിക്കൂ.

ഒരാളില്‍ രോഗം കണ്ടെത്തിയാല്‍ അത് കൃത്യമായി ചികിത്സിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ച് ശരിയായ അറിവ് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. രോഗനിണയം നടത്തേണ്ടതിന്‌റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കേണ്ടതും ചികിത്സ തേടേണ്ടതിന്‌റെ ആവശ്യകതയെക്കുറിച്ച് അറിവ് നല്‍കേണ്ടതും പ്രധാനമാണ്.

സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ പര്യാപ്തമായ വാക്‌സിന്‍ ഉണ്ടെകിലും പലര്‍ക്കും ഇതിന്‌റെ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യുണൈസേഷന്‍ ദേശീയപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഈ വാക്‌സിനേഷന്‍ അംഗീകരിച്ചിരുന്നു. ഇത് ഘട്ടം ഘട്ടമായി പുറത്തിറക്കാനുള്ള പദ്ധതിയുണ്ട്. എന്നാല്‍ മിതമായ നിരക്കില്‍ വാക്‌സിന്‍ ലഭ്യതയ്ക്കായി കാത്തിരിക്കേണ്ടി വരും.

സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച്പിവി വൈറസ് തടയുന്ന വാക്‌സിന്‍ മൂന്നു ഡോസുകള്‍ ലഭ്യമാണ്. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍തന്നെ ഫലപ്രദമാണെന്നു കണ്ടെത്തിയതിനാല്‍ അതു മതിയെന്ന നിര്‍ദേശം ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്.

25 വയസുമുതല്‍ സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് പരിശോധന തുടങ്ങണമെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, സൊസൈറ്റി ഓഫ് ഗൈനക്കോളജിക്കല്‍ ഓങ്കോളജി തുടങ്ങിയവര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ