അമിത മദ്യപാന ശീലം ആഗോളതലത്തില്‍ യുവാക്കളുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നതായി പഠനം. അന്താരാഷ്ട മെഡിക്കല്‍ ജേര്‍ണലായ 'ദി ലാന്‍സെന്റ്' നടത്തിയ പഠനത്തിലാണ് പരിധിവിട്ട് മദ്യപിക്കുന്ന യുവാക്കളുടെയും മദ്യപിക്കാത്തവരുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. മദ്യപാനികളായ യുവാക്കളില്‍ ആയുര്‍ദൈര്‍ഘ്യം 55 മുതല്‍ 60 വയസാണെന്ന് പഠനം ചൂണ്ടിക്കാട്ടുമ്പോള്‍ അല്ലാത്തവര്‍ 70 മുതല്‍ 75 വയസുവരെ ജീവിക്കുന്നതായും വ്യക്തമാക്കുന്നു.
2020 ലെ വിവരങ്ങള്‍ അനുസരിച്ച് 204 രാജ്യങ്ങളിലെ കണക്കുകള്‍ പ്രകാരം 1.34 ദശലക്ഷം ആളുകള്‍ അപകടകരമായ രീതിയില്‍ മദ്യപിക്കുന്നതായാണ് കണ്ടെത്തല്‍.
മദ്യ ഉപഭോഗം എല്ലാ പ്രായക്കാരിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. എന്നാല്‍ 15-39 ഇടയില്‍ പ്രായമുള്ളവരെ ഇത് കൂടുതല്‍ ബാധിക്കുന്നു. 2020 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതേ പ്രായപരിധിക്കുള്ളില്‍ 59.1 ശതമാനം ആളുകള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ മദ്യപിക്കുന്നു. ഇതില്‍ 76.7 ശതമാനവും പുരുഷന്‍മാരാണ്. ഇതേ പ്രായപരിധിയിലുള്ളവരിലെ ഇന്ത്യക്കാരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 1.85 ശതമാനം സ്ത്രീകളും, 25.7 ശതമാനം പുരുഷന്‍മാരും സുരക്ഷിതമല്ലാത്ത രീതിയില്‍ മദ്യപിക്കുന്നവരാണ്.
40നും 64നും ഇടയില്‍ പ്രായമുള്ളവരുടെ കണക്കെടുത്താല്‍ 1.79 ശതമാനം സ്ത്രീകളുടെയും 23 ശതമാനം പുരുഷന്‍മാരുടെയും മദ്യപാനം അപകടകരമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിത മദ്യപാനം യുവാക്കളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്ന സന്ദേശമാണ് പഠനത്തിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ഗവേഷകനും ആരോഗ്യ വിദഗ്ധനുമായ ഡോ. ശ്രീവാസ്തവന്‍ ചൂണ്ടിക്കാട്ടുന്നു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടുതല്‍ യുവാക്കളില്‍
മദ്യപാനികളായ യുവാക്കളാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഏറ്റവും അധികം വിധേയമാകുന്നതെന്ന കണക്കുകളും 'ദി ലാന്റ്‌സെന്റ്' പുറത്ത് വിടുന്നുണ്ട്. സമപ്രായക്കാരുടെ പ്രേരണ, അമിത ജോലി ഭാരം എന്നിവയാണ് യുവാക്കള്‍ മദ്യപാനം ശീലമാക്കി തുടങ്ങുന്നതിന് കാരണം. കുറഞ്ഞവരുമാനം മോശം ഗുണനിലവാരമുളള മദ്യം വാങ്ങി കഴിക്കാനും ഇടയാക്കുന്നു. ഇത് ഭാവിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കുന്നുവെന്നാണ് 'ദി ലാന്‍സെന്റി'ന്റെ കണ്ടെത്തല്‍.
മദ്യപാനം എത്രയാവാം
ശരീരത്തെ മോശമായി ബാധിക്കാത്ത രീതിയില്‍ എത്ര അളവില്‍ മദ്യം കഴിക്കാമെന്ന കണക്കും 'ദി ലാന്‍സെന്റ്' പുറത്തു വിടുന്നുണ്ട്.
15 മുതല്‍ 39 വയസു വരെ ഉളള പുരുഷന്‍മാര്‍ക്ക് ഒരു ദിവസം 0.136 സ്ത്രീകള്‍ 0.273 എന്നിങ്ങനെയാണ് സ്റ്റാന്‍ഡേര്‍ഡ് നിരക്കായി പറയുന്നത്.
40 വയസിനപ്പുറമുളള ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത പുരുഷന്‍മാര്‍ 0.527 ഉം സ്ത്രീകള്‍ 0.562 എന്ന രീതിയിലും മദ്യപിക്കുന്നതില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവില്ല.
65 വയസിന് മുകളില്‍ ഉളള പുരുഷന്‍മാര്‍ക്ക് 3.19 മദ്യപാനമാവാം.