HEALTH

ജെഎന്‍.1 കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു; രോഗികളില്‍ 90 ശതമാനവും കേരളത്തില്‍

ഇന്ത്യയില്‍ കോവിഡിന്‌റെ പുതിയ ഉപവകഭേദം ജെഎന്‍.1 കണ്ടെത്തി മൂന്നാഴ്ച പിന്നിടുമ്പോഴേക്കും കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

വെബ് ഡെസ്ക്

ഇന്ത്യയില്‍ കോവിഡിന്‌റെ പുതിയ ഉപവകഭേദം ജെഎന്‍.1 കണ്ടെത്തി മൂന്നാഴ്ച പിന്നിടുമ്പോഴേക്കും കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. INSACOG വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ജെഎന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 90ശതമാനത്തോളവും കേരളത്തിലാണ്. ഇതുവരെ 78 കേസുകളാണ് ജെഎന്‍.1ന്‌റേതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നില്‍ ഗുജറാത്താണ്. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന തുടങ്ങിയസ്ഥലങ്ങളിലും പുതിയ വകഭേദം കാരണമുള്ള കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതില്‍ത്തന്നെ 141 ജെഎന്‍.1 കേസുകളും റിപ്പോര്‍ട്ട് ചെയ്തതാകട്ടെ ഡിസംബറിലും. നവംബറില്‍ ജെഎന്‍.1ന്‌റേതായി 16 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ഡല്‍ഹിയില്‍ ആശങ്കാജനകമായ സാഹചര്യങ്ങളൊന്നുമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ എല്ലാ ആശുപത്രികള്‍ക്കും തയാാറെടുപ്പ് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഏത് അടിയന്തരാവസ്ഥയും ഫലപ്രദമായി കൈകാര്യം ചെയ്യാനാണിത്. അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും, എന്നാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി പ്രത്യേക പരിശോധനാ കേന്ദ്രം ആരംഭിച്ചതിനാല്‍ രോഗം വേഗത്തില്‍ സ്ഥിരീകരിക്കാനും രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കാനും സാധിക്കുന്നതായു മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള കോവിഡിന്‌റെ രോഗപ്പകര്‍ച്ചയ്ക്കു കാരണം ജെഎന്‍.1 ഉപവകഭേദമാണ്. 117 പുതിയ കേസുകളുമായി മഹാരാഷ്ട്രയിലെ നാസിക്കില്‍ കോവിഡിന്‌റെ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലും ജെഎന്‍.1 വകഭേദം വ്യാപകമായി പടരുന്നുണ്ട്. സെപ്റ്റംബറില്‍ യുഎസില്‍ ആദ്യമായി കണ്ടെത്തിയതുമായ ജെഎന്‍.1, ഡിസംബര്‍ പകുതിയോടെ രാജ്യവ്യാപകമായി 44% കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെഎന്‍1ന്‌റെ വകഭേദം ആദ്യം കണ്ടെത്തിയത് ലക്‌സംബര്‍ഗിലായിരുന്നു. ശേഷം മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിഡിന്‌റെ പിറോള വൈറസിന്‌റെ പിന്‍ഗാമിയാണ് ജെഎന്‍1.

സാര്‍സ് കോവ്2 വൈറസിന്‌റെ സ്‌പൈക്ക് പ്രോട്ടീനില്‍ മ്യൂട്ടേഷനുകള്‍ ഒരുപാട് സംഭവിക്കുന്നുണ്ട്. ഇതാണ് വര്‍ധിച്ച അണുബാധയ്ക്കും രോഗപ്പകര്‍ച്ചയ്ക്കും ഇടയാക്കുന്നത്. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. സ്പൈക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങള്‍ക്കുമുള്ളത്. കോവിഡ് വാക്സിനുകളെല്ലാം ഈ സ്പൈക് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

വാക്‌സീനുകളും ശരിയായ ചികിത്സ തേടലും കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടരുകയുമാണ് ജെഎന്‍1-ല്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ