HEALTH

ലോക്‌ഡൗണ്‍ അതിജീവിച്ച പെണ്‍കുട്ടികളില്‍‌ അകാല മസ്തിഷ്ക വാർധക്യം; ആണ്‍കുട്ടികളേക്കാള്‍ മൂന്ന് വയസോളം കൂടുതലെന്ന് പഠനം

എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്

വെബ് ഡെസ്ക്

കോവിഡ് ലോക്‌ഡൗണിലൂടെ കടന്നുപോയവരില്‍ മസ്തിഷ്ക വാർധക്യം കൂടുതല്‍ അനുഭവപ്പെട്ടത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കെന്ന് പഠനം. സാമൂഹികമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളില്‍ സ്വാധീനം ചെലുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ലോക്‌ഡൗണിന് ശേഷം പെണ്‍കുട്ടികളുടെ തലച്ചോറിന് പ്രതീക്ഷിച്ചതിലും ശരാശരി 4.2 വയസ് കൂടുതലാണ്. ആണ്‍കുട്ടികളില്‍ ഇത് 1.4 വയസാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാറ്റങ്ങള്‍ നെഗറ്റീവായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോയെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും പ്രകടമായിരിക്കുന്ന മാറ്റം ഞെട്ടിച്ചതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേണിങ് ആൻഡ് ബ്രെയിൻ സയൻസസ് അറ്റ് ദ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിന്റെ കോ ഡയറക്ടറായ പ്രൊഫസർ പെട്രീഷ്യ കുഹ്‌ല്‍ പറയുന്നത്.

എന്നാല്‍ ഗവേഷകർ ശേഖരിച്ച ഡാറ്റയുടെ അളവ് കുറവാണ് എന്നതാണ് മറ്റൊരു കാര്യം. ഒൻപതിനും 17നും ഇടയില്‍‌ പ്രായമുള്ള 160 പേരുടെ എംആർഐ സ്കാനുകളാണ് 2018ല്‍ ശേഖരിച്ചത്. സ്കൂള്‍ കാലഘട്ടത്തില്‍ എങ്ങനെയാണ് തലച്ചോറിന്റെ കോർട്ടെക്‌സ് സാധാരണയായി കനംകുറയുന്നതെന്ന് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു എംആർഐ സ്കാൻ ഉപയോഗിച്ചത്. 2021ലും 2022ലും ഇതേ സ്കാനുകള്‍ വീണ്ടും പരിശോധിക്കുകയും 12നും 16നും ഇടയില്‍ പ്രായമുള്ളവരുടെ എംആർഐ സ്കാനുകള്‍‌ ശേഖരിക്കുകയും ചെയ്തു.

ലോക്‌ഡൗണിന് മുൻപത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ്‍കുട്ടികളുടെ തലച്ചോറിന്റെ ഒരുഭാഗത്ത് മാത്രമാണ് കോർട്ടിക്കല്‍ കനംകുറയുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളിലും ലോബുകളിലും ഇത് പ്രകടമാണ്.

കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗത്താണ് ആണ്‍കുട്ടികളിലും പെണ്‍‌കുട്ടികളിലും അകാലവാർധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മസ്തിഷ്ക വാർധക്യം വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുന്നുണ്ടോയെന്ന് മനസിലാക്കുന്നതിനായി കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് പെട്രീഷ്യ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ