രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 7830 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കോവിഡ് നിരക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി വര്‍ധിച്ചു.
ഇന്നലെ 11 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 5,31,016 ആയി ഉയര്‍ന്നു. പരിശോധന കുറഞ്ഞതും പുതിയ വകഭേദത്തിന്റെ ആവിര്‍ഭാവവുമാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രോഗ ലക്ഷണങ്ങളുള്ള ആളുകള്‍ പലരും പരിശോധന നടത്താന്‍ വിസമ്മതിക്കുകയുമാണ്. മാത്രമല്ല മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് കുറവാണ്. കോവിഡിന് തുടര്‍ച്ചയായി വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ മുന്‍കരുതലുകളെടുക്കേണ്ടത് അനിവാര്യമാണ്.