HEALTH

ദംഗല്‍താരം സുഹാനി ഭട്‌നഗറിന്‌റെ മരണത്തിനു കാരണം ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വരോഗം

ചര്‍മത്തിലെ ചുണങ്ങുകള്‍ക്കും പേശികളിലെ ബലഹീനതയ്ക്കും കാരണമാകുന്ന അപൂര്‍വ രോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്

വെബ് ഡെസ്ക്

ആമിര്‍ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന ചിത്രത്തില്‍ ഗുസ്തിതാരം ബബിത ഫോഗട്ടിന്‌റെ കുട്ടിക്കാലം അവതരിപ്പിച്ച സുഹാനി ഭട്‌നഗറിന്‌റെ(19) മരണത്തിനു കാരണമായത് ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വരോഗം. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചര്‍മത്തിലെ ചുണങ്ങുകള്‍ക്കും പേശികളിലെ ബലഹീനതയ്ക്കും കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസൈറ്റിസാണ് സുഹാനിയെ ബാധിച്ചിരുന്നതെന്ന് കുടുംബം വെളിപ്പെടുത്തി.

ഫെബ്രുവരി ഏഴിന് എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട സുഹാനി ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് 16നാണ് മരിച്ചത്.

രോഗലക്ഷണങ്ങള്‍ രണ്ട് മാസംമുന്‍പ് കണ്ടുതുടങ്ങിയെങ്കിലും പത്ത് ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

രണ്ട് മാസം മുന്‍പാണ് കൈയില്‍ ചുവന്ന പാട് പ്രത്യക്ഷപ്പെട്ടത്. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ കണ്ടിരുന്നെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അമ്മ പൂജ ഭട്‌നഗര്‍ പറഞ്ഞു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. സുഹാനിയുടെ ആരോഗ്യനിലയില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും അണുബാധയും ഫ്‌ളൂയിഡ് അധികം അടിഞ്ഞുകൂടുന്നതും കാരണം ശ്വാസകോശം നശിച്ചതായും അച്ഛന്‍ സുമിത് ഭട്‌നഗര്‍ പറഞ്ഞു. വെന്‌റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റിറോയ്ഡ് എടുക്കുക മാത്രമായിരുന്നു ഏക ചികിത്സ. ഈ ചികിത്സ ആരംഭിച്ചതോടെ രോഗപ്രതിരോധശേഷിയെ ബാധിക്കാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് അണുബാധ പിടികൂടുകയായിരുന്നു.

ലോകത്താകമാനം ഈ രോഗം ബാധിച്ച ആകെ അഞ്ചോ ആറോ പേരു മാത്രമാണുള്ളത്.

പേശികള്‍ ക്ഷയിക്കുകയും ചര്‍മത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാകുകയും ചെയ്യുന്ന അപൂര്‍വരോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്. ശ്വാസകോശം, ഹൃദയം, ദഹനേദ്രിയ വ്യവസ്ഥകള്‍ എന്നിവയെയെല്ലാം രോഗം ബാധിക്കാം.

കുട്ടിക്കാലം മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്നു സുഹാനി. ദംഗല്‍ സൂപ്പര്‍ഹിറ്റായതോടെ സുഹാനിയും ശ്രദ്ധ നേടിയിരുന്നു. പഠനം പൂര്‍ത്തിയാക്കാനായി അഭിനയത്തില്‍നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു സുഹാനി.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live