HEALTH

കുട്ടികളിലെ രക്താർബുദം; ഇന്ത്യയില്‍ ആദ്യത്തെ കീമോതെറാപ്പി മരുന്ന് വികസിപ്പിച്ചെടുത്ത് വിദഗ്ധർ

വെബ് ഡെസ്ക്

ഇന്ത്യയിലെ ആദ്യത്തേതും സിറപ്പ് രൂപത്തിലുള്ളതുമായ കീമോതെറാപ്പി മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററും ബെംഗളൂരുവിലെ ഐഡിആര്‍എസ് ലാബും ചേര്‍ന്നാണ് 6-മെര്‍കാപ്‌റ്റൊപുറിന്‍ (6-mercaptopurine, 6-MP) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. കുട്ടികളെ ബാധിക്കുന്ന സാധാരണ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL)യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.

ഒന്നു മുതല്‍ പത്ത് വരെ പ്രായമുള്ള ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച ഏകദേശം 10,000 കുട്ടികള്‍ക്ക് മരുന്നിന്റെ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷ. എത്ര ഡോഡ് നല്‍കണം എന്നതടക്കമുള്ള നിലവിലെ മരുന്നിലെ വെല്ലുവിളികള്‍ പുതിയ മരുന്നിന് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

സിറപ്പ് രൂപത്തിലുള്ള 6-MP കുറേ നാളുകളായി യൂറോപ്പിലും അമേരിക്കയിലും ലഭ്യമാണെങ്കിലും വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ലഭ്യമായിരുന്നില്ലെന്ന് ടാറ്റയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. PREVALL എന്ന ട്രേഡ് പേരില്‍ കുട്ടികള്‍ക്ക് വായിലൂടെ നല്‍കാവുന്ന രീതിയില്‍ പൊടി രൂപത്തിലും ഈ മരുന്ന് ലഭ്യമാകും. ഇത് 10 മില്ലിഗ്രാം/ മില്ലിലിറ്റര്‍ സാന്ദ്രതയില്‍ 100 മില്ലിലിറ്ററാക്കി ഓറല്‍ സസ്പെന്‍ഷനായി നല്‍കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളിലെ നിര്‍ദിഷ്ട ഡോസിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇതുവരെ മരുന്ന് പൊടിക്കുക, ഡോസില്‍ മാറ്റം വരുത്തുക തുടങ്ങിയ രീതികളാണ് അവലംബിച്ചിരുന്നതെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഡയറക്ടര്‍-അക്കാദമിക്‌സും മുതിര്‍ന്ന പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജിസ്റ്റുമായ ഡോ.എസ് ഡി ബനവലി പറയുന്നു.

ഡോസിന്റെ പരിധി നിശ്ചയിക്കാന്‍ PREVALL പോലുള്ള ഫോര്‍മുലേഷനുകള്‍ക്ക് സാധിക്കുമെന്ന് ടാറ്റാ ആശുപത്രിയിലെ പീഡിയാട്രിക് ഓങ്കോളജി വകുപ്പിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. ഗിരിഷ് ചിന്നസ്വാമിയും വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും