HEALTH

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഭക്ഷണം കഴിക്കുന്ന സമയം നിയന്ത്രിക്കാം

വെബ് ഡെസ്ക്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെമ്പാടും ഏകദേശം 422 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ലോകമെമ്പാടും വളരുന്ന ഒരു ആരോഗ്യപ്രശ്‌നമായി പ്രമേഹം മാറിയിരിക്കുന്നു. കൂടുതല്‍ ആളുകള്‍ ഇതിന്റെ ജീവിതശൈലി പ്രേരിതമായ അപകടസാധ്യതകള്‍ക്ക് ഇരയാകുമ്പോള്‍ രോഗത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാകുന്നു.

കഴിക്കുന്ന ഭക്ഷണങ്ങള്‍പോലെതന്നെ കഴിക്കുന്ന സമയവും പ്രമേഹരോഗത്തില്‍ പ്രധാനമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സമയം നിയന്ത്രിച്ചുള്ള ഭക്ഷണം പ്രമേഹസാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അനല്‍സ് ഓഫ് ഇന്‌റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ സാധ്യതയുള്ളവര്‍ ഇതിനെ പ്രതിരോധിക്കാനായി ശരീരത്തിന്‌റെ സ്വാഭാവികമായ സര്‍ക്കാഡിയന്‍ റിഥവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഭക്ഷണശീലങ്ങള്‍ മാറ്റണമെന്ന് ഗവേഷണം പറയുന്നു.

എല്ലാ ഭക്ഷണവും ഒരു നിശ്ചിത സമയത്തിനുള്ളില്‍ കഴിക്കുക എന്നതാണ് സമയ നിയന്ത്രിത ഭക്ഷണം കൊണ്ടുദ്ദേശിക്കുന്നത്. എട്ട് മുതല്‍ പത്ത് മണിക്കൂറിനുള്ളില്‍ ഇത് നിര്‍ത്തുകയും ദിവസത്തിന്‌റെ ബാക്കി ഉപവസിക്കുകയും ചെയ്യുക. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നേരിട്ട് ബാധിക്കുന്നു. ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂറിനുള്ളില്‍ ഭക്ഷണസമയം നിലനിര്‍ത്തിയവര്‍ക്ക് അവരുടെ എച്ച്ബിഎവണ്‍സി ലെവലില്‍ കാര്യമായ വ്യത്യാസം ഉണ്ടായതായി പഠനം കാണിക്കുന്നു.

നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാഡിയന്‍ റിഥത്തിന്‌റെ പ്രാധാന്യം പഠനം എടുത്തുകാണിക്കുന്നു. ഹോര്‍മോണുകളുടെ അളവ്, ദഹനം, ഊര്‍ജ വിനിയോഗം എന്നിവ നിയന്ത്രിക്കുന്ന 24 മണിക്കൂര്‍ ബയോളജിക്കല്‍ ക്ലോക്ക് ശരീരം പിന്തുടരുന്നു.

ശരീരം ഏറ്റവും നന്നായി ഭക്ഷണം പ്രോസസ് ചെയ്യുന്ന രാവിലെയുള്ള സമയം രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്തി പാന്‍ക്രിയാസിന്‌റെ അമിതഅധ്വാനം കുറയ്ക്കാനാകും. നല്ല ദനഹം നടക്കുന്ന സമയവുമായി നമ്മുടെ ഭക്ഷണസമംയ പൊരുത്തപ്പെടുത്തുന്നതിലൂടെയും രാത്രി വൈകിയുള്ള ഭക്ഷണവും ലഭുഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നതിലൂടെയും ദീര്‍ഘകാല ഉപാപചയ ഫലങ്ങള്‍ മെച്ചപ്പെടുത്താനും പ്രമേഹം കുറയ്ക്കാനുമാകും.

ഹരിയാന, ജമ്മു - കശ്മീർ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകൾ കൃത്യമാകുമോ? മുന്‍ പ്രവചനങ്ങളും ജനവിധിയും

ലെബനൻ ഭീകരമായ അഭയാർഥി പ്രതിസന്ധി നേരിടുന്നുവെന്ന് യുഎൻ; ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിൽ

ഇനി നടപടി, എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരായ അരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Exit Poll 2024: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍