HEALTH

ഹൃദയത്തിന് പകരം ഇനി യന്ത്രം തുടിക്കും; ലോകത്ത് ആദ്യമായി കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയം, വിപ്ലവകരമെന്ന് വൈദ്യശാസ്ത്ര ലോകം

ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയിലെ ടെക്‌സാസ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

വെബ് ഡെസ്ക്

ലോകത്ത് ആദ്യമായി ഹൃദയത്തിനു പകരം ലോഹം കൊണ്ട് നിർമിച്ച കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയിലെ ടെക്‌സാസ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ സ്‌റ്റേജ് മെഡിക്കല്‍ ഡിവൈസ് കമ്പനിയായ ബിവാകോര്‍ (BiVACOR) ന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച ബൈവെന്‍ട്രിക്കല്‍ റോട്ടറി ബ്ലഡ് പമ്പ് ആണ് വെച്ചുപിടിപ്പിച്ചത്. ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹേര്‍ട്ട് (ടിഎഎച്ച്) എന്നാണ് ഈ കൃത്രിമ ഹൃദയത്തിന് പേര് നല്‍കിയിരിക്കുന്നത്.

ടെക്‌സാസ് മെഡിക്കല്‍ സെന്ററിലെ സെന്റ്. ലൂക്‌സ് മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായത്, ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. വിപ്ലവകരായ മുന്നേറ്റമെന്നാണ് വൈദ്യശാസ്ത്ര ലോകം ശസ്ത്രക്രിയയെ വിശേഷിപ്പിച്ചത്. ലോകത്ത് മരണ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണമാണ്. കൃത്രിമ ഹൃദയം മനുഷ്യ ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിച്ചു വിജയിക്കാന്‍ സാധിച്ചത് ഇത്തരം മരണങ്ങള്‍ കുറയ്ക്കുന്നതിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

650 ഗ്രാം ഭാരം വരുന്ന ടൈറ്റാനിയം പമ്പാണ് 57കാരനായ രോഗിയുടെ ശരീരത്തിനുള്ളില്‍ വെച്ചു പിടിപ്പിച്ചത്. എട്ടു ദിവസം മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ശേഷം, ഒരാഴ്ച നിരീക്ഷണത്തില്‍ വെച്ചു. നേരത്തേയും കൃത്രിമ ഹൃദയങ്ങള്‍ വെച്ചുപിടിച്ചുള്ള ശസ്ത്രക്രിയകള്‍ നടന്നെങ്കിലും ഇവയെല്ലാം പരാജയമായിരുന്നു.

രക്തയോട്ടം നിയന്ത്രിക്കാന്‍ ഒരു സ്പിന്നിങ് ഡിസ്‌ക് ആണ് ഈ ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിന് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഈ രീതി നടപ്പിലാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ചില ഡോക്ടര്‍മാര്‍ വിമര്‍ശിച്ചത്. എന്നാല്‍, കൃത്യമായി രക്തം പമ്പ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഉണ്ടാക്കിയാല്‍ വിജയകരമാകും എന്നാണ് കൃത്രിമ ഹൃദയം നിര്‍മ്മിച്ച കമ്പനിയായ ബിവാകോറിന്റെ സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ ഡാനിയല്‍ ടിംസ് അവകാശപ്പെട്ടത്. തന്റെ അവകാശവാദം ശരിയാണെന്ന് ശസ്ത്രക്രിയ വിജയമാക്കിയിതിലൂടെ അദ്ദേഹം തെളിയിച്ചു. ലോകത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ബില്ലി കോഹനും ടിംസിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അദ്ദേഹമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ജൂലൈ 9-ന് നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. ഒരു ശസ്ത്രക്രിയ വിജയമായതോടെ. പതിനഞ്ചോളം പേരെ ഈ വര്‍ഷത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാന്‍ ആലോചനയുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രൊ. ക്രിസ് ഹയ്‌വാര്‍ഡ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ