HEALTH

കരളിന്‌റെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ആവശ്യത്തിന് പോഷകങ്ങളും ലീന്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാല്‍ അതിന്‌റെ കര്‍മം ശരിയായി നിര്‍വഹിക്കാന്‍ കരളിന് സാധിക്കും

വെബ് ഡെസ്ക്

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഒരവയവമാണ് കരള്‍. പ്രോട്ടീനുകളുടെ ദഹനം, ധാതുക്കളുടെ സംഭരണം, പിത്തരസം ഉല്‍പാദനം, രക്തശുദ്ധീകരണം ഉള്‍പ്പെടെ അഞ്ഞൂറിലധികം പ്രവര്‍ത്തനങ്ങള്‍ കരള്‍ ശരീരത്തിനായി ചെയ്യുന്നുണ്ട്. എന്നാല്‍ പലരും കരളിന്‌റെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് വാസ്തവം.

കരളിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആംവേ ന്യൂട്രീഷനിസ്റ്റ് ഡോ. സ്വാതി ശുക്ല പറഞ്ഞു. ആവശ്യത്തിന് പോഷകങ്ങളും ലീന്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാല്‍ അതിന്‌റെ കര്‍മം ശരിയായി നിര്‍വഹിക്കാന്‍ കരളിന് സാധിക്കും. ഈ ഭക്ഷണസമന്വയം കരളിന്‌റെ മികച്ച പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കും. കരളിന്‌റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏതൊക്ക ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നു നോക്കാം.

പോഷകങ്ങള്‍ നിറഞ്ഞ ആഹാരം

പച്ച ഇലക്കറികള്‍, പച്ചക്കറികള്‍, പെറി, നാരക ഫലങ്ങള്‍ എന്നിവ കരളിന്‌റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. ഇവ കഴിക്കുന്നതിലൂടെ ആന്‌റിഓക്‌സിഡന്‌റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭിക്കും. വിഷാംശം ഇല്ലാതാക്കുന്നതിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും ഇവ സഹായിക്കും.

ലീന്‍ പ്രോട്ടീന്‍

മത്സ്യം, മുട്ട, സോയ, പയര്‍വര്‍ഗങ്ങള്‍, അമര പയര്‍, ചെറുപയര്‍ എന്നിവ ലീന്‍ പ്രോട്ടീന്‌റെ ഉറവിടമാണ്. കരളിന്‌റെ പ്രവര്‍ത്തനത്തിനാവശ്യമായ അമിനോ ആസിഡ് പ്രദാനം ചെയ്യാന്‍ ഇവയ്ക്കു സാധിക്കും.

ആരോഗ്യകരമായ കൊഴുപ്പ്

അവക്കാഡോ, നട്‌സ്, വിത്തുകള്‍, ഒലിവ് ഓയില്‍ എന്നിവ ആരോഗ്യകരമായ കൊഴുപ്പ് പ്രദാനം ചെയ്യുന്നു. ഇവ കോശസ്തരങ്ങളെ സംരക്ഷിക്കുകയും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അമിതഅധ്വാനം നല്‍കാതെ കരളിന്‌റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മുഴുധാന്യങ്ങള്‍

ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിവ തിരഞ്ഞെടുക്കാം. നാരുകള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ദഹനേന്ദ്രിയ വ്യവസ്ഥയെ സപ്പോര്‍ട്ട് ചെയ്യുകയും കരളിന്‌റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യും.

സംതുലിത ഭക്ഷണക്രമം

ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യം സംരക്ഷിക്കാനാവശ്യമായ വ്യത്യസ്ത പോഷകങ്ങള്‍ നിറഞ്ഞ സംതുലിത ഭക്ഷണക്രമം ശീലമാക്കാം. കരളിന്‌റെ ആരോഗ്യം സംരക്ഷിക്കാനാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി