HEALTH

വിവാഹം രക്തസമ്മർദ്ദം വർധിപ്പിച്ചേക്കാം: കാരണങ്ങൾ ഇവയാണ്

വെബ് ഡെസ്ക്

വിവാഹിതരായ ദമ്പതിമാരിൽ രണ്ട് പേർക്കും ഒരുപോലെ രക്തസമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. മധ്യവയസ്‌കരിലും പ്രായമായവരിലും കണ്ട് വരുന്ന പകുതിയോളം ഹൈപ്പർ ടെൻഷൻ കേസുകളിലും അവരുടെ പങ്കാളിക്കും ഹൈപ്പർ ടെൻഷൻ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ചൈന, ഇംഗ്ലണ്ട്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതിമാരിൽ നടത്തിയ പഠനത്തിനൊടുവിലാണ് കണ്ടെത്തൽ. നാല് രാജ്യങ്ങളിലായി 30,000 ദമ്പതികളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.

"പ്രായമായ പല ദമ്പതികളിലും ഭാര്യാഭർത്താക്കന്മാർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടു,” മിഷിഗൺ സർവകലാശാലയിലെ പഠന രചയിതാവ് ഡോ.ചിഹുവാ ലി പറഞ്ഞു. "ഉദാഹരണത്തിന്, യുഎസിൽ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള 35% ദമ്പതികളിൽ, ഇരുവർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടായിരുന്നു.

"ഉയർന്ന രക്തസമ്മർദ്ദമുള്ള പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തലുകൾ പറയുന്നു. ഇംഗ്ലണ്ടിലെ 47.1%, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 37.9%, ചൈനയിൽ 20.8%, ഇന്ത്യയിൽ 19.8% എന്നിങ്ങനെ ദമ്പതികൾ ആരോഗ്യ നിലയിലെ ഈ സമാനത കാണിക്കുന്നു. ദമ്പതികൾ പരസ്പരം രക്തസമ്മർദ്ദവും മറ്റ് അസുഖങ്ങളും പ്രതിഫലിപ്പിക്കുമെന്ന് നേരത്തെ നടന്ന പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

മിഷിഗൺ യൂണിവേഴ്‌സിറ്റി, എമോറി യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ദമ്പതികൾക്ക് ഹൈപ്പർ ടെൻഷൻ സംയുക്തമായി കൈകാര്യം ചെയ്യാനുള്ള അവസരത്തെയും ഈ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നതായി പഠനം പറയുന്നു.

യുഎസും ഇംഗ്ലണ്ടും പോലുള്ള വ്യക്തിഗത സംസ്കാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിലെയും ഇന്ത്യയിലെയും കളക്റ്റിവിസ്റ്റ് സമൂഹങ്ങളിലെ ദമ്പതികളുടെ രക്തസമ്മർദ്ദ നില കൂടുതൽ ഉയർന്ന തോതിൽ കാണിക്കുന്നതായി പഠനം പറയുന്നു. ഈ മാറ്റം ഈ രാജ്യങ്ങളിലെ സാംസ്കാരിക പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ചൈനയിലും ഇന്ത്യയിലും, കുടുംബ സംസ്കാരത്തിൽ ശക്തമായ വിശ്വാസമുണ്ടെന്നും അതിനാൽ ദമ്പതികൾ പരസ്പരമുള്ള ആരോഗ്യത്തെ കൂടുതൽ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

പങ്കാളികൾ തമ്മിലുള്ള ആരോഗ്യ സംബന്ധിയായ സംഭാഷണങ്ങളും ജീവിതശൈലി മാറ്റങ്ങളോടുള്ള ഒരേ പോലുള്ള സമീപനങ്ങളും ഹൈപ്പർടെൻഷൻ മാനേജ്മെന്റിനെ സാരമായി ബാധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം