HEALTH

തനിച്ചിരിക്കുമ്പോൾ ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നതായി തോന്നാറുണ്ടോ ? സൂക്ഷിക്കണം, ഇത് പാർക്കിൻസൺസ് രോഗ ലക്ഷണമാകാം

തനിച്ചിരിക്കുന്ന സമയത്ത് അദൃശ്യമായി ആരോ സമീപത്തുണ്ടെന്ന തോന്നലാണ് ഹാലൂസിനേഷൻ അഥവാ മതിഭ്രമം

വെബ് ഡെസ്ക്

ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആരെങ്കിലും നിങ്ങളുടെ സമീപത്തുള്ളതായി തോന്നിയിട്ടുണ്ടോ ? തൊട്ടുപിന്നിലായി നിന്നുകൊണ്ട് എപ്പോഴും ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? സൂക്ഷിക്കുക, ചിലപ്പോൾ ഇത് പാർക്കിൻസൺ രോഗത്തിന്റെ ആരംഭമായിരിക്കാം. തനിച്ചിരിക്കുന്ന സമയത്ത് അദൃശ്യമായി ആരോ സമീപത്തുണ്ടെന്ന തോന്നലാണ് ഹാലൂസിനേഷൻ അഥവാ മതിഭ്രമം.

പാർക്കിൻസൺ രോഗത്തിന്റെ 'വിറയൽ' അവസ്ഥയ്ക്ക് മുൻപായി തന്നെ മൂന്നിൽ ഒരാൾക്ക് മതിഭ്രമം അനുഭവപ്പെട്ടതായാണ് പഠനങ്ങൾ പറയുന്നത്.

പലരും ഇത്തരം തോന്നലുകൾ നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. ഇത് പാർക്കിൻസൺ രോഗത്തിന്റെ തുടക്കമായിരിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനത്തിൽ നിന്നാണ് മതിഭ്രമം എന്ന ഈ അവസ്ഥ ഉണ്ടാകുന്നത്. പാർക്കിൻസൺസ് ബാധിച്ചിട്ടുള്ള രണ്ടിൽ ഒരാൾ പതിവായി മതിഭ്രമം അനുഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പാർക്കിൻസൺ രോഗത്തിന്റെ 'വിറയൽ' അവസ്ഥയ്ക്ക് മുൻപായി തന്നെ മൂന്നിൽ ഒരാൾക്ക് മതിഭ്രമം അനുഭവപ്പെട്ടതായാണ് പഠനങ്ങൾ പറയുന്നത്.

പഠനങ്ങൾ

പാർക്കിൻസൺസ് രോഗം ബാധിച്ച 60നും 70നും ഇടയിൽ പ്രായമുള്ള 75 രോഗികളുടെ വിവരങ്ങളാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. പഠനത്തിൽ ന്യൂറോ സൈക്കോളജിക്കൽ ഇന്റർവ്യൂകൾ വഴി തലച്ചോറിന്റെ പ്രവർത്തന ക്ഷമതയുൾപ്പെടെയുള്ളവ പരിശോധിച്ചു. മതിഭ്രമവുമായി ബന്ധപ്പെട്ട അനുഭവങ്ങളെ കുറിച്ചു രോഗികളോട് ചോദിക്കുകയും ചെയ്തു.

മതിഭ്രമം അനുഭവപ്പെട്ടവരിൽ അഞ്ച് വർഷത്തിനുള്ളിൽ രോഗം വളരെ വേഗം കൂടുന്നതായും ഇത്തരം മനുഷ്യരിൽ ഫ്രണ്ടൽ എക്സിക്യൂട്ടീവ് ഫംഗ്ഷനുകളായ ശ്രദ്ധിക്കാനുള്ള കഴിവ്, വൈകാരികമായ നിയന്ത്രണങ്ങൾ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് എന്നിവ നഷ്ടമാകുന്നതായും ഗവേഷകർ കണ്ടെത്തി.

രോഗനിർണയവും പരിചരണവും

"മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഡോക്ടർമാരോട് തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കരുത്. പലപ്പോഴും മതിഭ്രമ ലക്ഷണങ്ങൾ തള്ളിക്കളയുകയോ, റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയോ ചെയ്തേക്കാം. അല്ലെങ്കിൽ എന്തെങ്കിലും ചികിത്സയുടെ ലക്ഷണങ്ങൾ ആണെന്ന് കരുതി തെറ്റിദ്ധരിക്കപ്പെട്ടേക്കാം", ഗവേഷകർ വ്യക്തമാക്കി.

പാർക്കിൻസൺസ് ബാധിച്ചവരെ ക്ഷമയോടെ പരിചരിക്കേണ്ടത് അത്യാവശ്യമാണ്. സൈക്യാട്രിക് തെറാപ്പി,സ്പീച്ച് ആൻഡ് ഒക്യൂപേഷണൽ തെറാപ്പി എന്നിവ ഏകോപിപ്പിച്ചുള്ള ചികിത്സാരീതിയാണ് വേണ്ടത്. അതിനാൽ മതിഭ്രമം പോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.

പാർക്കിൻസൺസ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ

യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) റിപ്പോർട്ട് പ്രകാരം പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ് :

  • കൈകൾ, തോളുകൾ കാലുകൾ താടിയെല്ല് തല എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വിറയൽ

  • പേശികൾക്ക് കട്ടി തോന്നുക, അവിടെയുള്ള പേശികൾ ചുരുങ്ങുന്നതായി അനുഭവപ്പെടുക

  • ചലനശേഷിയിൽ കുറവ് അനുഭവപ്പെടുക

  • ശരീരത്തിന്റെ നില തെറ്റി ചിലപ്പോൾ വീഴാനും തുടങ്ങുന്ന അവസ്ഥ

  • വിഷാദം, മറ്റ് വൈകാരിക മാറ്റങ്ങൾ

  • ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്

  • മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം

  • ചർമ്മ പ്രശ്നങ്ങൾ

പാർക്കിൻസൺസ് രോഗത്തിന്റെ യഥാർഥ കാരണം എന്താണെന്നത് ഇന്നും അജ്ഞാതമാണ്. എന്നിരുന്നാലും പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ പ്രതികരണങ്ങൾ ആവാം പാർക്കിൻസൺസിന് കാരണമായ ജൈവരാസതല മാറ്റങ്ങളിലേക്ക് മനഷ്യശരീരത്തെ നയിക്കുന്നത് എന്നാണ് നിലവിലെ നിഗമനം.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്