HEALTH

ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കില്‍ നിങ്ങളുടെ ആഹാരരീതി അനാരോഗ്യപരമാണ്, തിരുത്തണം

അനാരോഗ്യപരമായ ആഹാരക്രമങ്ങള്‍ തിരിച്ചറിയേണ്ടതും അതു തിരുത്തേണ്ടതും ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാന്‍ അനിവാര്യമാണ്

വെബ് ഡെസ്ക്

ആരോഗ്യപരിരക്ഷയ്ക്ക് ശരിയായ ആഹാരക്രമം പാലിക്കേണ്ടത് അനിവാര്യതയാണ്. പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരരീതി ആരോഗ്യപൂര്‍ണമായ ജീവിതശൈലിക്ക് അത്യന്താപേക്ഷിതമാണ്. അനാരോഗ്യപരമായ ആഹാരക്രമങ്ങള്‍ തിരിച്ചറിയേണ്ടതും അതു തിരുത്തേണ്ടതും ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാന്‍ അനിവാര്യമാണ്. അനാരോഗ്യകരമായ ആഹാരക്രമങ്ങള്‍ മൂലം ഉണ്ടായേക്കാവുന്ന ഏഴു രോഗലക്ഷണങ്ങള്‍ ഇവയാണ്

വലിയതോതിലുള്ള മുടികൊഴിച്ചില്‍

അസാധാരണമാം വിധത്തിലുള്ള മുടി കൊഴിച്ചില്‍, പരുപരുത്തതും പൊട്ടിപ്പോകുന്നതുമായ തലമുടി എന്നിവ ഭക്ഷണക്രമത്തിലുള്ള പോരായ്മകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ മുടിയുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഇതുകൂടാതെ ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഡി എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യക്ഷയത്തിനും കാരണമാകുന്നു.

പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍

നമ്മുടെ ആന്തരിക ആരോഗ്യത്തിന്റെ പ്രതിഫലനം ഏറ്റവുമധികം പ്രകടമാകുന്നത് നമ്മുടെ ചര്‍മത്തിലാണ്. നിരന്തരമായി ഉണ്ടാകുന്ന മുഖക്കുരു, വരണ്ട ചര്‍മ്മം, നിറം മങ്ങല്‍ എന്നിവ ഭക്ഷണക്രമത്തിലെ തകരാറുകള്‍ കാരണമാകാം. പോഷകക്കുറവ്, വിറ്റാമിന്‍ ഡി, സി, ഇ , കൂടാതെ അവശ്യ ഫാറ്റി ആസിഡുകളുടെ അഭാവം എന്നിവ വിവിധ തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു. ശുദ്ധമായ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

തുടര്‍ച്ചയാകുന്ന പനിയും ജലദോഷവും

നിരന്തരമായുണ്ടാകുന്ന പനി, ജലദോഷം തുടങ്ങിയവ പോഷകക്കുറവ് മൂലം ക്ഷയിക്കുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ സൂചനകളാണ്. മികച്ച പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കുന്നതിന് വിറ്റാമിന്‍ സി, സിങ്ക്, സെലീനിയം എന്നിവയടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. നാരുകള്‍ ഉള്‍പ്പെടുന്ന ഫലങ്ങള്‍, ഇലക്കറികള്‍, പരിപ്പുവര്‍ഗങ്ങള്‍ തുടങ്ങിയവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

അസുഖങ്ങള്‍ ഭേദമാകാത്ത അവസ്ഥ

ശരീരത്തിന് കോശങ്ങളെ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുമ്പോഴാണ് അസുഖങ്ങള്‍ ഭേദമാകുന്നതിനും മുറിവുകള്‍ ഉണങ്ങുന്നതിനും കാലതാമസം ഉണ്ടാകുന്നത്. പ്രോട്ടീനുകള്‍, സി, എ എന്നീ വിറ്റാമിനുകള്‍, സിങ്ക് എന്നിവ രോഗങ്ങള്‍ പൂര്‍ണമായി ഭേദപ്പെടുന്നതിനു അന്ത്യന്താപേക്ഷിതമാണ്. പോഷകസമൃദ്ധമായ ആഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗങ്ങള്‍ പൂര്‍ണമായും മാറുന്നതിനും മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും സഹായകമാകുന്നു.

നീണ്ടുനില്‍ക്കുന്ന ക്ഷീണവും തളര്‍ച്ചയും

മതിയായ ഉറക്കം ലഭിച്ചതിനു ശേഷവും അനുഭവപ്പെടുന്ന തളര്‍ച്ച, ക്ഷീണം എന്നിവ ഇരുമ്പ്,വിറ്റാമിന്‍ ബി12, ഫോളേറ്റുകള്‍ എന്നിവയുടെ അഭാവത്തെ സൂചിപ്പിക്കുന്നു. ശരീരത്തിന് ഊര്‍ജം പ്രധാനം ചെയ്യുന്നതിനും ശരീര കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഈ പോഷകങ്ങള്‍ ആവശ്യമാണ്. ഇരുമ്പിനാല്‍ സമൃദ്ധമായ ചീര, ബീന്‍സ്, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ ആഹാരത്തില്‍ ഉൾപ്പെടുത്തുന്നതിലൂടെ ക്ഷീണവും തളര്‍ച്ചയും അകറ്റാനാകും.

ശരീരഭാരത്തിലെ തുടര്‍ച്ചയായ വ്യതിയാനങ്ങള്‍

അകാരണമായുണ്ടാകുന്ന ഭാരക്കൂടുതല്‍, ഭാരക്കുറവ് എന്നിവ സമീകൃതമല്ലാത്ത ആഹാരക്രമത്തിന്റെ ലക്ഷണങ്ങളാണ്. സംസ്‌കരിച്ച ഭക്ഷണപാര്‍ത്ഥങ്ങള്‍, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം ഭാരക്കുറവിനു കാരണമാകുമ്പോള്‍, ശരിയായ പോഷകങ്ങളുടെ അഭാവം ഭാരക്കുറവിലേക്ക് നയിക്കുന്നു. പോഷകസമൃദ്ധമായ ആഹാരക്രമം പിന്തുടരുന്നത് ശരീരഭാരത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

തുടര്‍ച്ചയായി ഉണ്ടാകുന്ന വായുസംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം, വയറിളക്കം തുടങ്ങിയവ അനാരോഗ്യകരമായ ഭക്ഷണക്രമത്തെയാണ് കാണിക്കുന്നത്. ശരിയായി വെള്ളം കുടിക്കാത്തതും നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തതും സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ അമിതമായി കഴിക്കുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ