HEALTH

ഫെബ്രുവരി ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാവര്‍ക്കും ബാധകം

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹോട്ടലുകൾക്ക് പുറമെ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ, വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം. ജീവനക്കാർക്ക് പകർച്ച വ്യാധികൾ പോലുളള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്താനാണ് മെഡിക്കൽ പരിശോധന. ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുന്നതുമായ ജീവനക്കാരിൽ മുറിവോ പകർച്ച വ്യാധികളോ ഉണ്ടെങ്കിൽ ഇവരിലെ വൈറസുകളും ബാക്ടീരിയകളും അടക്കമുള്ള സൂക്ഷ്മ ജീവികൾ മറ്റുളളവരിലേക്ക് രോഗ സാധ്യത ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് റഗുലേഷൻ പ്രകാരം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർ സ്ഥാപനത്തിലുണ്ടെങ്കിൽ എത്രയും വേഗം ഹെൽത്ത് കാർഡ് എടുക്കണം. അല്ലാത്ത പക്ഷം സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. നിലവിൽ, പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്ത സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം എല്ലാ ജീവനക്കാരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, സ്ഥാപനങ്ങൾ തുറന്ന് ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കുകയും വേണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിംഗ് എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഹെൽത്ത് കാർഡ് എടുക്കാന്‍

ആദ്യം എഫ്.എസ്.എസ്.എ.ഐയുടെ വെബ് സൈറ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഫോം (http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf) ഡൗൺലോഡ് ചെയ്യണം. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ഇതിനായി ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഉണ്ടോയെന്ന് പരിശോധിക്കണം. ഇതിന് പുറമെ പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധനയും മറ്റ് വാക്സിനുകളെടുത്തിട്ടുണ്ടോ എന്നുളള പരിശോധനകളും നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ