Kzenon
HEALTH

ആരോഗ്യപരമായ ജീവിതശൈലി അഞ്ച് വർഷം വരെ ആയുസ് കൂട്ടിയേക്കാം; പഠനം

വെബ് ഡെസ്ക്

പുകവലി, മദ്യപാനം, കൃത്യമായ ഡയറ്റ് ഇല്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ സ്വാധീനം ചെലുത്താറുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ആരോഗ്യപരമായ ജീവിതശൈലി, ജനിതകപരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ മാറ്റം വരുത്തുമോ എന്നത് സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍, ആരോഗ്യപരമായ ജീവിതശൈലി ജീനുകളുടെ ആയുസ് 62 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അഞ്ച് വർഷത്തോളം ആയുസ് വർധിപ്പിക്കും. ബിഎംജെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ആയുർദൈർഘ്യം കുറയ്ക്കുന്നതില്‍ ജനിതകപരമായ സ്വാധീനം മറികടക്കാന്‍ ആരോഗ്യപരമായ ജീവിതശൈലി സുപ്രധാന പങ്കുവഹിക്കുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.
യുകെയിലെ 3.53 ലക്ഷം പേരിലാണ് പഠനം നടത്തിയത്. കൃത്യമായ ആരോഗ്യശൈലി പിന്തുടര്‍ന്നവരില്‍ 21 ശതമാനം പേരും നേരത്തെയുള്ള മരണം അതിജീവിച്ചതായാണ് കണ്ടെത്തല്‍.

അതേസമയം, അനാരോഗ്യകരമായ ജീവിതശൈലിയുള്ള ആളുകള്‍ക്ക് നേരത്തെയുള്ള മരണത്തിനുള്ള സാധ്യത 78 ശതമാനം കൂടുതലാണ്. കൃത്യമായ ജീവിതശൈലി പിന്തുടരുന്ന ജനിതക അപകടസാധ്യതയുള്ളവര്‍ക്ക് നാല്‍പ്പതിന് വയസിന് ശേഷം അഞ്ചുവര്‍ഷത്തേക്ക് ആയുസ് കൂട്ടാന്‍ സാധിക്കും.

പുകവലിക്കാതിരിക്കുക, സ്ഥിരമായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പിന്തുടരുന്നവര്‍ക്കാണ് ഇത് കൈവരിക്കാന്‍ സാധിക്കുക. 13 വര്‍ഷത്തോളം ആളുകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഈ സമയത്ത് 24,239 മരണങ്ങള്‍ സംഭവിച്ചു. മൂന്നു ഗ്രൂപ്പുകളായാണ് പഠനം നടത്തിയത്. ദൈര്‍ഘ്യമേറിയ ജനിതക ഘടകങ്ങളുള്ളവര്‍ (21 ശതമാനം), ആയുര്‍ദൈര്‍ഘ്യം കുറഞ്ഞവര്‍ (19.8 ശതമാനം), രണ്ടിനും ഇടയ്ക്കുള്ളവര്‍ (60.1 ശതമാനം) എന്നിങ്ങനെയാണ് പഠനം നടത്തിയത്. ഒരു വ്യക്തുയുടെ ഒന്നിലധികം ജനിതക വ്യതിയാനങ്ങള്‍ മനസിലാക്കാന്‍ ഗവേഷര്‍ പോളിജെനിക് റിസ്‌ക് സ്‌കോറുകള്‍ പരിശോധിച്ചു.

പുകവലി, മദ്യപാനം, വ്യായാമം ചെയ്യുന്നതിലെ കണിശത, ശാരീരിക ഘടന, ഉറക്കം, ഭക്ഷണ ക്രമീകരണം എന്നിവയും പരിശോധിച്ചു. ജനിതക ഘടനയിലെ പ്രശ്‌നങ്ങള്‍ കാരണം അകാലമരണങ്ങള്‍ സംഭവിക്കുന്നത് തടയാനുള്ള വൈദ്യശാസ്ത്രത്തിന്റെ പരിശ്രമങ്ങളില്‍ നിര്‍ണായക വഴിത്തിരിവാകുന്നതാണ് പഠനമെന്നാണ് വിലയിരുത്തല്‍.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം