HEALTH

ശൈത്യകാലത്തെ ഹൃദയാഘാതം; അവഗണിക്കരുത് ഈ ആറ് ലക്ഷണങ്ങള്‍

ഹൃദയാഘാതത്തിന്റേതായി സാധാരണ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്കു പുറമേ മറ്റു ചില ലക്ഷണങ്ങളും ശൈത്യകാലത്ത് പ്രകടമാകാം

വെബ് ഡെസ്ക്

ശൈത്യകാലം ചര്‍മത്തിനു മാത്രമല്ല പ്രശ്‌നങ്ങളുണ്ടാക്കുന്നത.് മറിച്ച് വിട്ടുമാറാത്ത ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഹൃദയപ്രശ്‌നങ്ങള്‍, മോണിങ് സ്‌ട്രോക്, കാര്‍ഡിയാക് അറസ്റ്റ് എന്നിവയെ ശൈത്യകാലത്ത് കരുതിയിരിക്കേണ്ടതുണ്ട്. ഹൃദയാഘാതത്തിന്റേതായി സാധാരണ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്കു പുറമേ മറ്റു ചില ലക്ഷണങ്ങളും ശൈത്യകാലത്ത് പ്രകടമാകാം, പ്രത്യേകിച്ച് രാവിലെയുള്ള സമയത്ത്. അവ ഏതൊക്കെയെന്നു നോക്കാം.

1. അമിതമായ ക്ഷീണം

രാത്രി എട്ടു മണിക്കൂര്‍ സുഖനിദ്രയ്ക്കു ശേഷം രാവിലെ ഉണരുമ്പോള്‍ എന്തെന്നു പറയാന്‍ സാധിക്കാത്ത ക്ഷീണം അനുഭവപ്പടുന്നെങ്കില്‍ സൂക്ഷിക്കണം, ഇത് ഹൃദയാഘാതത്തിന്‌റെ ലക്ഷണമാകാം. തണുത്ത കാലാവസ്ഥ കാരണം രക്തം പമ്പ് ചെയ്യാന്‍ ഹൃദയം കഠിനമായി പ്രയത്‌നിക്കേണ്ടി വരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ക്ഷീണമായി അനുഭവപ്പെടാം.

2. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

താപനില കുറയുന്നതിനനുസരിച്ച്, ശ്വാസകോശം ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാന്‍ ഹൃദയം ബുദ്ധിമുട്ടുന്നു. രക്തം ശ്വാസകോശത്തിലെത്താതിരിക്കുകയോ രക്തം പമ്പുചെയ്യാന്‍ ആവശ്യമായ സ്ഥലം ധമനികളില്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നതിന്‌റെ ഫലമായി ശ്വാസമെടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഹൃദയാഘാതത്തിന്‌റെ ഒരു സാധാരണ ലക്ഷണമാണ് ശ്വാസതടസം. ശൈത്യകാലത്ത് രാവിലെ ഈ ബുദ്ധിമുട്ട് കൂടുതല്‍ പ്രകടമാകും. തണുത്ത വായു ശ്വാസനാളങ്ങളെ സങ്കോചിപ്പിക്കുന്നതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടും.

3. തലകറക്കം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നെങ്കില്‍ ഹൃദയാഘാതം സംശയിക്കണം. ഹൃദയാഘാതവുമായി ബന്ധപ്പെട്ട് രക്തസമ്മര്‍ദം കുറയുന്നതിന്‌റെ ഫലമായാകാം തലകറക്കം അനുഭപ്പെടുന്നത്. ഇതോടൊപ്പം നെഞ്ചുവേദന, ഓക്കാനം, ക്ഷീണം എന്നിവയും പ്രകടമാകാം.

4. രാവിലെയുള്ള അമിതവിയര്‍പ്പ്

വിയര്‍ക്കുക എന്നത് ഹൃദയാഘാതത്തിന്‌റെ ഭാഗമായി കാണുന്ന ഒരു സാധാരണ ലക്ഷണമാണ്. ശൈത്യകാലത്ത് അന്തരീക്ഷം തണുത്തിരിക്കുന്ന സാഹചര്യത്തിലും രാവിലെ അമിതമായി വിയര്‍ക്കുകയാണെങ്കില്‍ ഇത് ഹൃദയാഘാതത്തിന്‌റെ ലക്ഷണമാകാം. രക്തം പമ്പ് ചെയ്യാന്‍ കഠിനമായി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരം സ്വയം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിന്‌റെ ഫലമാണ് ഈ വിയര്‍പ്പ്. അമിതമായി വിയര്‍ക്കുന്നത് നിര്‍ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് ഹൃദയം നിലയ്ക്കാന്‍ ഇടയാക്കും. അതിനാല്‍, ശൈത്യകാലത്ത് രാവിലെയുള്ള വിയര്‍പ്പ് അവഗണിക്കരുത്.

5. കണ്ണുകള്‍ക്ക് വേദന

അത്ര സാധാരണയായി കാണപ്പെടാത്ത ഒരു ലക്ഷണമാണെങ്കിലും കണ്ണുകള്‍ക്ക് അനുഭവപ്പടുന്ന വേദന അവഗണിക്കരുത്, പ്രത്യേകിച്ച് റെറ്റിനയ്ക്കു പിന്നിലുള്ള വേദന. ഇത് ഹൃദയാഘാതത്തിന്‌റെ ലക്ഷണമാകാം.

6. ഉത്കണ്ഠ

ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന ഉത്കണ്ഠ(ആങ്‌സൈറ്റി) ഹൃദയാഘാതത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ഒരു ലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴാകും ഇത് കൂടുതല്‍ പ്രകടമാകുക.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം