HEALTH

എച്ച്ഐവി പ്രതിരോധ വാക്‌സിൻ 40 ഡോളറിന് ലഭിക്കും; പക്ഷെ മൂന്നാം ലോകരാജ്യങ്ങളിലെത്താൻ വൈകിയേക്കും

വെബ് ഡെസ്ക്

എയിഡ്സ് രോഗ ബാധയെ പ്രതിരോധിക്കാനുള്ള വാക്സിന്‍ മിതമായ വിലയ്ക്ക് വിപണയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേവലം 40 ഡോളർ (ഏകദേശം 3,350 ഇന്ത്യൻ രൂപ) മാത്രമാണ് പുതുതായി വികസിപ്പിച്ച വാക്‌സിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജിലീഡ് എന്ന അമേരിക്കൻ ഫാർമസ്യുട്ടിക്കൽ കമ്പനി നൽകുന്ന ലെനകാപവിർ എന്ന എച്ച്ഐവി പ്രതിരോധ വാക്‌സിന്റെ വില നിലവിൽ 42,250 ഡോളറാണ്. അതുമായി താരതമ്യം ചെയ്താൽ ഏകദേശം ആയിരം മടങ്ങ് വിലക്കുറവാണ് ഇപ്പോൾ അവതരിപ്പിക്കുന്ന പുതിയ വാക്‌സിന്.

സൺലെൻക എന്ന പേരിലാണ് ഇപ്പോൾ ജിലീഡ് കമ്പനി അവരുടെ വാക്‌സിൻ വിൽക്കുന്നത്. യുഎൻ എയിഡ്സ് വിഭാഗം പറയുന്നതനുസരിച്ച് എച്ച്ഐവി പ്രതിരോധത്തിൽ ഏറ്റവും നിർണായകമായ കണ്ടുപിടുത്തമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. വളരെ വേഗത്തിൽ വികസിപ്പിച്ചതും സാധാരണക്കാർക്ക് സാമ്പത്തികമായി താങ്ങാൻ സാധിക്കുന്നതുമാണ് ഈ വാക്‌സിൻ എന്നതാണ് ഇതിന്റെ പ്രത്യേകത.

ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലുമുള്ള എയിഡ്സ് ബാധിതരായ സ്ത്രീകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയപ്പോൾ 100 ശതമാനം വിജയമായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നത്. 5000 സ്ത്രീകളിലാണ് മരുന്ന് ഫലം കണ്ടത്. ജിലീഡ് ഈ വിവരം കഴിഞ്ഞ മാസം തന്നെ പുറത്തു വിട്ടിരുന്നു.

ജർമനിയിലെ മുനിച്ചിൽ ചൊവ്വാഴ്ച നടന്ന 25 ാമത്തെ അന്താരാഷ്ട്ര എയിഡ്സ് കോൺഫെറൻസിൽ വച്ച് വാക്‌സിൻ വ്യാവസായിക അളവിൽ നിർമ്മിക്കുന്നതിനുള്ള ചെലവ് കണക്കുകൂട്ടിയിരുന്നു. 30 ശതമാനം ലാഭം കൂടി ഉൾപ്പെടുത്തിയിട്ടും 40 ഡോളർ എന്ന കണക്കിലേക്കാണെത്തിയത്. വർഷാവർഷം ഏകദേശം ഒരു കോടി ആളുകൾ എച്ച്ഐവി പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും, അത് വരും വർഷങ്ങളിൽ ആറ് കോടിയാകുമെന്നുമാണ് കരുതപ്പെടുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള 'മെഡിസിൻസ് പേറ്റന്റ് പൂളി'ലൂടെ സമ്പന്നരല്ലാത്ത രാജ്യങ്ങളിലേക്കു കൂടി മരുന്നിന്റെ ജനറിക് ലൈസൻസ് എത്തിക്കണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം. ഇത് സാധ്യമാവുകയല്ലെങ്കിൽ ഈ രാജ്യങ്ങളിലെ ജനറിക് മരുന്ന് നിർമാതാക്കൾക്ക് അടിയന്തര പ്രാധാന്യത്തോടെ മരുന്ന് നിർമാണത്തിനുള്ള അനുമതി അതാത് രാജ്യങ്ങൾ നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.

മറ്റ് പരിശോധനകളും പരീക്ഷണഫലങ്ങളും ലഭിക്കുന്നതിന് മുമ്പ് മരുന്നിനു വിലനിശ്ചയിക്കുന്നത് ശരിയല്ല എന്നാണ് മരുന്ന് നിർമാണ കമ്പനിയായ ജിലീഡ് പറയുന്നത്. അതാത് രാജ്യങ്ങളിൽ വാക്‌സിൻ നിർമിക്കുന്നതിന് സാങ്കേതികത്വം നിലനിൽക്കുന്നതിനാൽ ജിലീഡിന് വാക്‌സിൻ അത്യാവശ്യമുള്ള രാജ്യങ്ങളിലേക്ക് എളുപ്പം എത്തിക്കാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ പരിഗണിക്കേണ്ട വിഷയമെന്നാണ് കമ്പനി പറയുന്നത്. എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുതലായുള്ള അതിസമ്പന്നരല്ലാത്ത രാജ്യങ്ങളിലേക്ക് എത്രയും വേഗം വാക്‌സിൻ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ