HEALTH

കരള്‍ അപകടത്തിലാണോ? പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍

വെബ് ഡെസ്ക്

രക്തത്തില്‍ ഗ്ലൂക്കോസിന്‌റെ അളവ് കൂടുമ്പോഴാണ് പ്രമേഹം പിടിപെടുന്നത്. അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം. പ്രമേഹം ഒരു വ്യക്തിയുടെ കരളിനെ ഏതെല്ലാം തരത്തിലാണ് ബാധിക്കുകയെന്നു നോക്കാം.

മൂത്രത്തിലെ നിറവ്യത്യാസം

കരളിന്‌റെ പ്രവര്‍ത്തനക്കുറവ് ആദ്യം വ്യക്തമാകുന്നത് മൂത്രത്തിലാണ്. പ്രമേഹ രോഗിയാണെങ്കില്‍ കടുത്ത മഞ്ഞ നിറത്തിലാണ് മൂത്രം ഉണ്ടാകുക. രക്തത്തിലെ മലിനവസ്തുക്കളെ ശരിയായി നീക്കംചെയ്യാന്‍ കരളിനു സാധിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുക.

കടുത്ത വയറു വേദന

വളരെ പെട്ടെന്ന് പ്രമേഹരോഗികളില്‍ പ്രത്യക്ഷപ്പെടുന്ന വയറുവേദന ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും പ്രമേഹം മറ്റ് അവയവങ്ങളെ ബാധിച്ചു തുടങ്ങിയെന്നും മനസിലാക്കാം. നീര്‍ക്കെട്ട്, തടിപ്പ്, കരളിലുണ്ടാകുന്ന മുറിവുകള്‍ എന്നിവയുടെ ഭാഗമാണ് പെട്ടെന്നുണ്ടാകുന്ന ഈ വേദന.

മഞ്ഞപ്പിത്തം

കണ്ണുകളിലെ മഞ്ഞ നിറവും കരളിന്‌റെ അപകടസൂചനയാണ് നല്‍കുന്നത്. ബിലിറുബിന്‍ രക്ത്തില്‍ കൂടുതലായി അടിഞ്ഞുകൂടുന്നതാണ് ചര്‍മത്തിലും കണ്ണുകളിലും മഞ്ഞ നിറമായി പ്രത്യക്ഷമാകുന്നത്.

അസഹനീയമായ ക്ഷീണം

പ്രമേഹരോഗികളിലെ കരള്‍ രോഗത്തിന്‌റെ മറ്റൊരു ലക്ഷണമാണ് അസഹനീയമായ ക്ഷീണം. കരള്‍ ശരിയായ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ വിശ്രമാവസ്ഥയില്‍പ്പോലും നമുക്ക് ക്ഷീണം അനുഭവപ്പെടാം. പ്രമേഹം നിങ്ങളുടെ കരളിനെബാധിച്ചതിന്‌റെ ഫലമായി ഇന്‍സുലിന്‍ ഉല്‍പ്പാദനം നടക്കാതെ വരുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്‌റെ അളവ് ഉയര്‍ത്തുന്നു. ഇതിന്‌റെ ഫലമാണ് ക്ഷീണം.

നിറവ്യത്യാസത്തോടെയുള്ള മലം

മലത്തില്‍ പെട്ടെന്ന് കാണുന്ന നിറവ്യത്യാസവും കരള്‍ അപകടത്തിലാണെന്നതിന്‌റെ സൂചനയാണ്. . കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്ത ഒരു പ്രമേഹരോഗിയില്‍ മലം സാധാരണയിലെക്കാളും ലൈറ്റായിരിക്കും കാണുക.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും