HEALTH

കുടവയര്‍ കുറയ്ക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

പ്രമേഹം, ഹൃദയാഘാതം, ഫാറ്റി ലിവര്‍, പിത്താശയക്കല്ല്, സന്ധി തകരാറ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന അപകട സാധ്യതയുമായി പൊണ്ണത്തടി അല്ലെങ്കില്‍ കുടവയര്‍ ബന്ധപ്പെട്ടിരിക്കുന്നു

വെബ് ഡെസ്ക്

ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി അകത്താക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ് പ്രധാനമായും കുടവയറിന് കാരണമാകുന്നത്. കുടവയര്‍ ഒരു വ്യക്തിയുടെ ഫിസിക്കല്‍ അപ്പിയറന്‍സിനെ ബാധിച്ചേക്കാം, എന്നാല്‍ ദൃശ്യമാകുന്ന കൊഴുപ്പ് അത്ര അപകടകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അദൃശ്യമായ വിസറല്‍ ഫാറ്റ് ആരോഗ്യത്തിന് ദോഷകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) നടത്തിയ പുതിയ പഠനം കുടവയര്‍ നിരുപദ്രവകരമാണെന്ന വാദത്തെ തള്ളിക്കളയുന്നു. പ്രമേഹം, ഹൃദയാഘാതം, ഫാറ്റി ലിവര്‍, പിത്താശയക്കല്ല്, സന്ധി തകരാറ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന അപകട സാധ്യതയുമായി പൊണ്ണത്തടി അല്ലെങ്കില്‍ കുടവയര്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഐസിഎംആര്‍ പഠനം പറയുന്നു. 2020-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പയറുന്നത് വരുമാനമാണ് കുടവയറിനു പിന്നിലെ ഒരു കാരണം എന്നാണ്. ഉയര്‍ന്ന വരുമാനമുള്ള ഒരാള്‍ക്ക് കുടവയറിനുള്ള സാധ്യതയും അധികമാണ്. രണ്ടാമതായി പറയുന്നത് ശരീരിക പ്രവര്‍ത്തനങ്ങളെക്കാള്‍ വളരെക്കൂടുതലായെത്തുന്ന കലോറിയാണ്. ഐസിഎംആറിന്‌റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 25 ശതമാനം ഇന്ത്യക്കാരും പൊണ്ണത്തടിയുള്ളവരാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ 19 ശതമാനവും നഗരങ്ങളില്‍ 53 ശതമാനവും കുടവയറില്‍ വര്‍ധവന് കാണിക്കുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

1. ഉപാപചയ നിരക്ക് കൃത്യമായി നിലനിര്‍ത്തണം. സജീവമായിരിക്കുന്നതിലൂടെ മാത്രമേ ഇതിന് കഴിയൂ. ഉപാപചയ നിരക്ക് നിലനിര്‍ത്തുന്നതിന് നിത്യേനയുള്ള വ്യായാമം പ്രധാനമാണ്. ഇത് കുടവയര്‍ കുറയ്ക്കാനും ശരീരഘടന നിലനിര്‍ത്താനും സഹായിക്കും.

2. പേശീസാന്ദ്രത നിലനിര്‍ത്തുന്നത് ശരീരത്തില്‍നിന്ന് കൊഴുപ്പ് വേഗത്തില്‍ അലിയിച്ചു കളയാന്‍ സഹായിക്കും. സ്‌ട്രെങ്ത് ട്രെയിനിങ്ങും കാര്‍ഡിയോ വര്‍ക്ഔട്ടുകളും കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കും

3. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. ശരീരത്തിന് ദിവസവും കത്തിച്ചു കളയാന്‍ സാധിക്കുന്നതിനെക്കാള്‍ കലോറി അകത്താക്കാതിരിക്കുക. ദിവസവും വേണ്ട കലോറി കൃത്യമായി മനസിലാക്കുക.

4. ശരീരത്തിന്‌റെ ബോഡി മാസ് ഇന്‍ഡക്‌സ്(ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം) നിലനിര്‍ത്തുക

5. സാവധാനത്തില്‍ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രമിക്കുക. പെട്ടെന്ന് ചെയ്യാവുന്ന ഒന്നല്ല ശരീരഭാരം കുറയ്ക്കുക എന്നത്. വയറിലെ കൊഴുപ്പ് വേഗത്തില്‍ നഷ്ടമാകാന്‍ സാധ്യത കുറവായതിനാല്‍ സ്തിരമായും കൃത്യമായതുമായ ശാരീരികപ്രവര്‍ത്തനം ആവശ്യമാണ്.

6. കുട്ടിക്കാലത്തെ ആനാരോഗ്യ ഭക്ഷണശീലങ്ങളും അമിതഹാരവുമാണ് പ്രായപൂര്‍ത്തിയാകുമ്പോഴുള്ള കുടവയറിന് കാരണം. ഇത് കുട്ടിക്കാലത്തെ അമിതവണ്ണത്തിനും ഇടയാക്കുന്നുണ്ട്.

7. വിട്ടുമാറാത്ത ജീവിതശൈലീ രോഗങ്ങളും പൊണ്ണത്തടിയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിതവണ്ണം തടയുന്നതിന് ആരോഗ്യം ശ്രദ്ധിക്കുകയും രോഗങ്ങല്‍ കൃത്യമായി ചികിത്സിക്കുകയും വേണം.

8. പഞ്ചസാര, ഉപ്പ്, എണ്ണ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മദ്യം, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം

9. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കണം. സംസ്‌കരിച്ച ധാന്യങ്ങള്‍ക്കും അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ക്കും പകരമായി മുഴുധാന്യങ്ങളും തിനകളും തിരഞ്ഞെടുക്കാം

10. ആവശ്യത്തിനുള്ള ഉറക്കമില്ലായ്മ കുടവയറിലേക്ക് നയിക്കുമെന്നതിനാല്‍ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ