HEALTH

പുകവലിയും മദ്യപാനവും വന്ധ്യതയ്ക്ക് കാരണമാകുന്നുവോ ? ബീജാരോഗ്യം വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സിഗരറ്റിൽ കാഡ്മിയം, നിക്കോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയാൻ പുകവലി കാരണമാകുന്നു

വെബ് ഡെസ്ക്

പുകവലിയും മദ്യപാനവും പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പുരുഷൻമാർക്കൊപ്പം തന്നെ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകളെയും ഇത് ദോഷകരമായി ബാധിക്കും. ബീജത്തിന്റെ എണ്ണം, അളവ്, ചലനം എന്നിവയൊക്കെ കുറയാൻ പുകവലി കാരണമാകുന്നുണ്ട് എന്നാണ് പഠനം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബീജത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ സാധിക്കും.

ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ നിർബന്ധമായും പുകവലി ഉപേക്ഷിക്കണം

പുകവലി ശരീരത്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് റീപ്രൊഡക്റ്റീവ് മെഡിസിൻ ആൻഡ് ഐവിഎഫ് കൺസൾട്ടന്റായ ഡോ ദീപ്തി ബാവ അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ എല്ലാ കോശങ്ങളെയും ഇത് ഗുരുതരമായ രീതിയിൽ ബാധിക്കുന്നു. വന്ധ്യത, ബീജങ്ങളിലെ ഡിഎൻഎ അളവ് വ്യത്യാസപ്പെടൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ നിർബന്ധമായും പുകവലി ഉപേക്ഷിക്കണം. അല്ലെങ്കിൽ വന്ധ്യതയ്ക്ക് കാരണമാകുന്നാണ് ഡോക്ടർ പറയുന്നത്.

സിഗരറ്റിൽ കാഡ്മിയം, നിക്കോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം, ഇംപ്ലാന്റേഷൻ നിരക്ക് എന്നിവ കുറയാൻ ഇത് കാരണമാകുന്നു. വളരെയധികം സെൻസിറ്റിവ് ആയ പ്രത്യുൽപാദന അവയവങ്ങളെ ഇത് ഗുരുതരമായി ബാധിക്കുന്നു. അതിനാൽ ഇത്തരം ദമ്പതികൾ ഗർഭം ധരിച്ചാലും അവ അലസിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നത് ബീജത്തിന്റെ സാന്ദ്രതയിൽ 20 ശതമാനം കുറവുണ്ടാക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു.

പുകവലിക്കുന്ന പുരുഷന്മാരിൽ ബീജ ചലനശേഷി കുറയുകയും അസാധാരണ ഘടനയിലുള്ള ബീജ ഡിഎൻഎ രൂപപ്പെടാനും കാരണമാകുന്നു. മാത്രമല്ല സിഗരറ്റിലെ കാഡ്മിയം, ലെഡ് തുടങ്ങിയ ഘടകങ്ങൾ പുരുഷന്മാരിലെ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നു. അതുപോലെ മദ്യത്തിന്റെ ഉപയോഗം ബീജത്തിന്റെ അളവിലും രൂപഘടനയിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. എല്ലാ ദിവസവും മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരിലാണ് ഇവ ഏറെ കാണുന്നത്.

ഗർഭധാരണത്തിന് എപ്പോൾ പുകവലി നിർത്തണം?

ഗർഭധാരണം ഒരു വ്യക്തിയുടെ ജനിതക ഘടനയെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തിയിലും സാധാരണ ഓരോ 3 മാസത്തിലും ബീജം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ പുകവലിക്കാരിൽ ഇതിന് കൂടുതൽ സമയം എടുത്തേക്കാം. അതിനാൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന വ്യക്തികൾ മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ പുകവലി ഉപേക്ഷിക്കണം.

പുകവലി ഉപേക്ഷിച്ച് എത്ര കാലത്തിനുള്ളിൽ ബീജാരോഗ്യം മെച്ചപ്പെടും?

ബീജ വികാസത്തിന്റെ സമയം 3 മാസമാണ്. അതിനാൽ ബീജസങ്കലനത്തിന്റെ പ്രാരംഭ ഘട്ടത്തെ ഇത് ചെറിയ രീതിയിൽ ബാധിച്ചേക്കാം. പുകവലി ഉപേക്ഷിച്ച് 6 മുതൽ 12 മാസം വരെ കാലവധിക്കുള്ളിലാകും ബീജാരോഗ്യം മെച്ചപ്പെടുക. പുകവലിയും മദ്യപാനവും മാത്രമല്ല പ്രമേഹം, പൊണ്ണത്തടി, വൃക്കസംബന്ധമായ തകരാറുകൾ, ക്ലിൻഫെൽറ്റർ സിൻഡ്രോം, നൂനൻ സിൻഡ്രോം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ ജനിതക പ്രശ്നങ്ങളും പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ ദിവസേനയുള്ള വ്യായാമം, ധാരാളം വാൽനട്ട്, കാരറ്റ്, ചീര, ബീറ്റ്റൂട്ട് ജ്യൂസ്, ആപ്പിൾ ജ്യൂസ് എന്നിവ കഴിക്കുന്നത് ബീജ ഉത്പാദനത്തിന് സഹായിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ