HEALTH

ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ രോഗികള്‍ കൂടുന്നു; 2025 ഓടെ ഏഴ് മടങ്ങ് ഉയര്‍ന്നേക്കും

75 ശതമാനം രോഗബാധകളും തിരിച്ചറിയപ്പെടുന്നത് രോഗാവസ്ഥയുടെ മൂന്നും നാലും ഘട്ടങ്ങളിലാണെന്നത് പ്രതിരോധത്തിനും ചികിത്സയ്ക്കുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നു

വെബ് ഡെസ്ക്

ഉയര്‍ന്ന അന്തരീക്ഷ മലിനീകരണവും പുകയില ഉപയോഗവും നിരന്തരം വാര്‍ത്തയാവുന്ന ഇന്ത്യയില്‍ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ശ്വാസകോശ അര്‍ബുദ രോഗികളില്‍ വന്‍ വര്‍ധനയുണ്ടാവുമെന്ന് പഠനം. 2025 ആകുമ്പോഴേയ്ക്കും രാജ്യത്തെ ശ്വാസകോശ അര്‍ബുദ ബോധിതര്‍ നിലവിലെ അവസ്ഥയേക്കാള്‍ ഏഴ് മടങ്ങ് ഉയരുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം പറയുന്നു.

ജനസംഖ്യാടിസ്ഥാനത്തിലും ആശുപത്രികളിലെ രേഖകളും പരിശോധിച്ചാണ് രോഗബാധിതരുടെ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2012 -2016 വര്‍ഷങ്ങള്‍ക്കിടയില്‍ 22,645 ശ്വാസകോശ അര്‍ബുദ രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2025 ആകുമ്പോഴേക്ക് 1.61 ലക്ഷത്തിലേക്ക് ഉയരുമെന്നാണ് പഠനം. ഇതില്‍ 81000 ത്തോളം പേര്‍ പുരുഷന്മാരും 30,000ത്തോളം സ്ത്രീകളും ഉള്‍പ്പെടുമെന്നും പഠനം ഉദ്ധരിച്ച് ഐഎസിഎംആര്‍ ഡയറക്ടര്‍ പ്രശാന്ത് മഥൂര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ ബാധയില്‍ ഇന്ത്യയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമ്പോഴും ഇതിനുള്ള കാരണങ്ങള്‍ പഠനം വ്യക്തമാക്കുന്നില്ല. പുകയില ഉപയോഗം, അന്തരീക്ഷ മലിനീകരണം, (കെട്ടിടങ്ങള്‍ക്കുള്ളിലും, പുറത്തും) ഇവയെല്ലാം രോഗബാധ ഉയരുന്നതിന് കാരണമാവും എന്നാണ് റിപ്പോര്‍ട്ട്. പുകവലിക്കുന്നവരില്‍ രോഗ സാധ്യത ഉയരുന്നതിന് സമാനമാണ് നിഷ്‌ക്രിയ പുകവലി മൂലമുണ്ടാവുന്ന രോഗ സാഹചര്യം എന്നും റിപ്പോര്‍ട്ട് പറയുന്നു.

രോഗ നിര്‍ണയത്തിലെ കാലതാമസമാണ് ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ ചികില്‍സയ്ക്കും പ്രതിരോധത്തിനും വെല്ലുവിളിയാവുന്നത്. ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ ബാധിതരില്‍ 45 ശതമാനത്തോളം പേരിലും രോഗം തിരിച്ചറിയുമ്പോള്‍ മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടരുന്ന നിലയിലെത്തുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. അന്‍പതുകളുടെ മധ്യത്തിലാണ് ഇന്ത്യക്കാരില്‍ രോഗ ബാധ കണ്ടെത്തുന്നത്. പശ്ചാത്യ രാജ്യങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് പത്ത് വര്‍ഷമെങ്കിലും നേരത്തെയാണ് ഈ രോഗബാധ.

75 ശതമാനം രോഗബാധകളും തിരിച്ചറിയപ്പെടുന്നത് രോഗാവസ്ഥയുടെ മൂന്ന്, നാല് ഘട്ടങ്ങളിലാണെന്നത് പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നു. രോഗശമന നിരക്ക് വളരെ കുറയുന്നതിനും മരണ സംഖ്യ ഉയരുന്നതിനും ഇടയാക്കുന്നു.

1982 നും 2016 നും ഇടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ പുരുഷന്മാരിലെ ശ്വാസകോശ അര്‍ബുദ നിരക്ക് ക്രമാനുഗതമായ വര്‍ധനവിന് ഇടയാക്കുന്നു. എന്നാല്‍ മുംബൈയിലും ഭോപാലിലും ഈ നിരക്കിന് കുറവുണ്ട്. സ്ത്രീകളിലെ രോഗ ബാധയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭോപാല്‍ ഒഴികെയുള്ള എല്ലാ നഗരങ്ങളിലും കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളില്‍ പകുതിയിലധികവും പുരുഷന്മാരില്‍ മൂന്നിലൊന്നും കേസുകളും ശ്വാസകോശത്തിന് ഉള്ളില്‍ വരുന്ന ഗ്രന്ഥികളില്‍ ആരംഭിക്കുന്ന ഒരു തരം അര്‍ബുദമായ അഡിനോകാര്‍സിനോമ എന്ന അവസ്ഥയാണ്. 54 വയസ്സുവരെയുള്ള പുരുഷന്‍മാരിലും, 74 വയസ്സുവരെയുള്ള സ്ത്രീകളിലും ഈ അവസ്ഥ കാണപ്പെടുന്നു. ആകെ കേസുകളുടെ 36.5 ശതമാനം പുരുഷന്‍മാരും, 31.7 ശതമാനം സ്ത്രീകളും 55 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്.

തെറ്റായ രോഗ നിര്‍ണമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പള്‍മണറി ട്യൂബര്‍കുലോസിസാണെന്ന് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ടിബി പോലുള്ള ലക്ഷണങ്ങള്‍ക്ക് പിന്നില്‍ ശ്വാസകോശ അര്‍ബുദം മറഞ്ഞിരിക്കാനുള്ള സാധ്യതതയും കൂടുതലാണ്. രോഗ നിര്‍ണയവും ചികിത്സയും രാജ്യത്ത് വളരെ ചെലവേറിയതാണെന്നത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതായും എഎസിഎംആര്‍ ഡയറക്ടര്‍ പ്രശാന്ത് മഥൂറിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ