HEALTH

Global Fatty Liver Day: കേരളത്തിൽ 49 ശതമാനം പേർക്ക് ഫാറ്റി ലിവർ, ആരോഗ്യമുള്ള ശരീരത്തിന് കരൾ പരിശോധന പ്രധാനം

വെബ് ഡെസ്ക്

ജൂൺ 13, ആഗോള ഫാറ്റി ലിവർ ഡേ. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരൾ അത്യാവശ്യമാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിനം. ആഗോള തലത്തിൽ 25-30 ശതമാനം പേർ അതായത് 11.5 കോടി ജനങ്ങൾ ഫാറ്റി ലിവർ രോഗത്തിന്റെ പിടിയിലാണെന്നാണ് കണക്ക്. അഞ്ച് വർഷത്തിനകം രോഗികളുടെ എണ്ണം 35.7 കോടിയാകും എന്നുമുള്ള വസ്തുത തിരിച്ചറിയുമ്പോഴാണ് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാകുക.

ജീവിത ശൈലിയാണ് ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്കു പ്രധാന കാരണം. പതിറ്റാണ്ടുകൾക്ക് മുൻപ് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമാണ് ഫാറ്റി ലിവർ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് വികസിത രാജ്യങ്ങളിലും രോഗികളുടെ എണ്ണം വളരെക്കൂടുതലാണ്. പാശ്ചാത്യരാജ്യങ്ങളോട് തുലനം ചെയ്യാവുന്ന തരത്തിൽ ഉയർന്ന ജീവിതനിലവാരമുള്ള കേരളത്തിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 49 ശതമാനത്തിനും ഫാറ്റിലിവർ ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മതിയായ ശാരീരിക അധ്വാനം ഇല്ലായ്മ, ജങ്ക് ഫുഡ്, മദ്യം എന്നിവയുടെ അമിത ഉപയോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയെല്ലാം ഈ ജീവിതശൈലി കേന്ദ്രീകൃതമായ അനാരോഗ്യത്തിന് ആക്കം കൂട്ടുന്നുണ്ട്.

രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ രോഗമുണ്ട്. മദ്യം ഉപയോഗിക്കുന്നവരിൽ കാണുന്നതാണ് ആദ്യത്തേത്. മദ്യം ഉപയോഗിക്കാത്തവരിൽ കാണുന്ന ഫാറ്റി ലിവർ രോഗം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഫ്എൽഡി) എന്നറിയപ്പെടുന്നു. തെറ്റായ ജീവിതശൈലിയാണ് എൻഎഫ്എൽഡിയുടെ പ്രധാന കാരണം. പൊതുവെ തടിച്ചശരീരപ്രകൃതിയിലുള്ളവരിലാണ് ജീവിതശൈലി മൂലമുള്ള ഫാറ്റിലിവർ കൂടുതലായി കാണുന്നത്. എന്നാൽ മെലിഞ്ഞശരീരമുള്ളവർക്ക് ഫാറ്റി ലിവർ ബാധിക്കില്ലെന്നത് തെറ്റായ ധാരണയാണ്. മെലിഞ്ഞശരീരമുള്ളവരിലെ ഫാറ്റി ലിവർ രോഗത്തെ ലീൻ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് അറിയിപ്പെടുന്നത്. ഈ രോഗവും കേരളത്തിൽ കൂടിവരികയാണ്. അടുത്തിടെയാണ് കുട്ടികളിലും ഫാറ്റി ലിവർ കണ്ടെത്തുന്നതു കൂടി വരികയാണ്. ഇക്കാര്യത്തിൽ രാജ്യത്ത് രണ്ടാമതാണ് കേരളം. പഞ്ചാബാണ് ആദ്യ സ്ഥാനത്ത്.

മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (എംഎഎഫ്എൽഡി) എന്നാണ് മദ്യപാനം ഇല്ലാതെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്. കരളിൽ രൂപം കൊള്ളുന്ന കൊഴുപ്പ് അവയവത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും പതിയെ പ്രവർത്തനം മന്ദഗതിയിലാക്കാനും കാരണമാകുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഒരു ഘട്ടം കഴിയുമ്പോൾ വടുക്കളായി മാറും. ഈ ഘട്ടത്തിലും രോഗം തിരിച്ചറിയുകയും വ്യായാമവും ഭക്ഷണനിയന്ത്രണവും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ അത് ലിവർ സിറോസിസ്, കരൾ അർബുദം ഉൾപ്പെടുള്ള ഗുരുതരാവസ്ഥയിലേക്കു കടക്കാനുള്ള സാധ്യത കൂടതലാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.

ഫാറ്റി ലിവറിന് കാരണമാകുന്നത് എന്തെല്ലാം?

1. ഭക്ഷണ ശൈലി

ബർഗർ, സാൻവിച്ച്, പൊരിച്ച ചിക്കൻ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ എന്നിവ ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. ഇവ പരമാവധി ഒഴിവാക്കുക.

നമുക്ക് വേണ്ടതിൽ കൂടുതൽ ആഹാരം കഴിക്കുന്നതും എന്നാൽ അത് ദഹിക്കാൻ ആവശ്യമായ വ്യായാമം ചെയ്യാതിരിക്കുന്നതും പലപ്പോഴും കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. വിറ്റാമിനുകളും മിനറലുകളും ശേഖരിച്ച് വയ്ക്കുന്നത് കരൾ ആയത് കൊണ്ടുതന്നെ അമിതമായെത്തുന്ന കൊഴുപ്പ് കൂടുതലും അടിഞ്ഞ് കൂടുന്നത് കരളിലായിരിക്കും. ഇതും ഫാറ്റി ലിവറിന് കാരണമാകുന്നു.

ഫാറ്റിലിവറിനെത്തുടർന്ന് പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയ്ക്കുള്ള സാധ്യത വളരെക്കൂടുതലാണ്. പക്ഷാഘാതം, ഹൃദയാഘാതം എന്നിവയാണ് ഈ രോഗാവസ്ഥകളുടെ അനന്തരഫലം.

2. വ്യായാമത്തിന്റെ കുറവ്

സാങ്കേതിക വിദ്യകൾ പുരോഗമിച്ചതോടെ ദീർഘനേരം ഇരുന്ന് കൊണ്ടുള്ള ജോലികളാണ് കൂടുതൽ ആളുകളും ചെയ്യുന്നത്. നടത്തം, ഓട്ടം പോലുള്ള നിത്യ ജീവിതത്തിൽ ചെയ്തു കൊണ്ടിരുന്ന വ്യായാമങ്ങൾ പോലും ചെയ്യാതിരിക്കുന്നതും കായികാധ്വാനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതും എല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്.

എന്താണ് പരിഹാരം?

1. ദീർഘനേരമുള്ള ഇരിപ്പ്, കിടപ്പ് എന്നിവ ഒഴിവാക്കുക

2. ആഴ്ചയിൽ അഞ്ച് ദിവസം കുറഞ്ഞത് അരമണിക്കൂർ നടത്തം ശീലമാക്കുക

ഫാറ്റി ലിവർ നേരത്തെ തന്നെ കണ്ടുപിടിച്ചാൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാം. അതിനായി ആദ്യം ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. കൂടാതെ ശാരീരിക ക്ഷമത വർധിപ്പിച്ച് ആരോഗ്യം നിലനിർത്തുകയും വേണം. അതേസമയം, രോഗം സങ്കീർണമാകുന്നത് കരൾ പൂർണ്ണമായും തകരാറിലാക്കി പ്രവർത്തനരഹിതമാകുന്നതിലേയ്ക്ക് നയിച്ചേക്കാം. ഇതിനെയാണ് സിറോസിസ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഉടനടി വൈദ്യ സഹായം തേടാൻ മടിക്കരുത്.

3. മദ്യപാനം

ഫാറ്റി ലിവർ ഉണ്ടാകാൻ ഏറ്റവും കൂടുതൽ കാരണമാകുന്നത് മദ്യപാനമാണ്. അതുകൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കുക എന്നതാണ് ഫാറ്റി ലിവറിനുള്ള പ്രധാന മുൻകരുതൽ. മധുര പാനീയങ്ങൾ ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ട പട്ടികയിലുള്ളതാണ്. ഇത്തരം ഭക്ഷണങ്ങൾ കൊഴുപ്പിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നതിന് കാരണമാകുന്നവയാണ്. പ്രകൃതിദത്ത പഞ്ചസാരയെക്കാൾ സുരക്ഷിതമാണ് കൃത്രിമമായി ഉത്പാദിപ്പിക്കുന്ന മധുരം. അതുകൊണ്ട് തന്നെ അങ്ങനെയുള്ള പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നതാണ് ഉത്തമം.

മരുന്നുകൾ

ഫാറ്റി ലിവർ രോഗത്തിന്റെ ചികിത്സയ്ക്ക് അംഗീകൃത മരുന്നുകളൊന്നുമില്ല. വിറ്റാമിൻ ഇ, പിയോഗ്ലിറ്റാസോൺ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ. മറ്റ് മരുന്നുകളൊന്നും ഉപയോഗപ്രദമല്ല. ഇവ ജീവിതകാലം മുഴുവൻ ഉപയോഗിക്കുകയും അരുത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ രോഗം സ്ഥിരീകരിച്ചവരിൽ മാത്രമേ ഡ്രഗ് തെറാപ്പി ആരംഭിക്കാവൂ. അൾട്രാസൗണ്ട് സ്‌കാനിനെ മാത്രം ആശ്രയിച്ച് ഫാറ്റി ലിവർ ഉണ്ടെന്ന് സ്ഥിരീകരിക്കുകയോ ചികിത്സ ആരംഭിക്കുകയോ ചെയ്യരുത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്