HEALTH

ആരോഗ്യാവസ്ഥ അറിയാം, ആർത്തവചക്രം നിരീക്ഷിക്കാം!

വെബ് ഡെസ്ക്

സ്ത്രീകളിലെ ആർത്തവചക്രം നിരീക്ഷിക്കുന്നത് ആരോഗ്യപരമായ ജീവിതശൈലിയിൽ വളരെ പ്രധാനപ്പെട്ടതാണ്. ക്രമരഹിതമായ ആർത്തവം സ്ത്രീകളുടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലിയുടെ കൂടി ഫലമാകാം. ചിലരിൽ ഇത് ഹോർമോൺ വ്യതിയാനങ്ങള്‍ മൂലമാകാം. എന്നാൽ, മറ്റു ചിലരിൽ, കഴിക്കുന്ന ഭക്ഷണവും, വെള്ളം കുടിക്കുന്നതിന്റെ അളവും, കൃത്യമല്ലാത്ത ഉറക്കവും, ശാരീരിക മാനസിക സമ്മർദവുമൊക്കെ ആർത്തവചക്രത്തെ ബാധിക്കും. ഇത് മനസിലാക്കാനും ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും ഓരോ തവണയും ആർത്തവ ചക്രം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ആർത്തവസമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അത് കുറയ്ക്കാനായി ദിനചര്യകൾ ക്രമീകരിക്കാൻ ആർത്തവചക്രം നിരീക്ഷിക്കുന്നതിലൂടെ സാധിക്കും

സാധാരണ 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. എന്നാൽ, എല്ലാവരിലും ഇത് അങ്ങനെ ആകണമെന്നില്ല. ആരോഗ്യമുള്ള സ്ത്രീകളിൽ 21 മുതൽ 35 ദിവസം വരെ ഇടവേളയില്‍ ആർത്തവമുണ്ടാകാം. എന്നാൽ, ഇത് ഓരോ വ്യക്തിയെയും അപേക്ഷിച്ചിരിക്കുന്നതിനാൽ, സാധാരണ ആർത്തവചക്രത്തിന് മാറ്റം വന്നാൽ, ഡോക്ടറെ സമീപിക്കേണ്ടതും കൃത്യമായ കാരണം കണ്ടെത്തേണ്ടതും ആവശ്യമാണ്.

ആർത്തവചക്രം നിരീക്ഷിക്കുന്നത് ഗർഭം ധരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കും. അണ്ഡോത്പാദനം എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി മനസിലാക്കണം. ഇത് ഗർഭ ധാരണത്തിനും, ഈ ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഗർഭധാരണം ഒഴിവാക്കാനും സഹായിക്കും. ആർത്തവകാലത്തേക്ക് ശാരീരികമായും മാനസികമായും തയ്യാറെടുക്കാൻ ആർത്തവചക്രം നിരീക്ഷിക്കുന്നത് ഗുണംചെയ്യും. ഇതിലൂടെ ആർത്തവസമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ദിനചര്യകൾ ക്രമീകരിക്കാനുമാവും

ആർത്തവചക്രം നിരീക്ഷിക്കാൻ തീയതികൾ ഓർത്തുവയ്ക്കുകയാണ് സാധാരണയായി ചെയ്യുക. ഇതിനായി സ്മാർട്ട് ഫോണിലോ കലണ്ടറിലോ തീയതികൾ കുറിച്ചിടാം. അടുത്ത ആർത്തവം തുടങ്ങുമ്പോൾ അതും കുറിക്കാം. ഇത് ദിവസങ്ങൾ തിട്ടപ്പെടുത്താൻ സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരോഷ്മാവ് അളക്കുന്നത് ഫലപ്രദമാണ്. അണ്ഡോത്പാദനത്തിന് ശേഷം ശ്വാസത്തിന്റെ ചൂട് വർധിക്കുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തൽ. ഇത് ആർത്തവമുണ്ടാകുന്നതിന്റെ ഏകദേശം തീയതി കണക്കാക്കാൻ സഹായിക്കും. സെർവിക്കൽ മ്യൂക്കസിന്റെ (വെള്ളപോക്ക്) അളവ് നിരീക്ഷിക്കുന്നതും ഒരു പരിധിവരെ ആർത്തവചക്രം അറിയാൻ സഹായിക്കും. സ്മാർട്ടായ ലോകത്ത് കൂടുതൽ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകളും ഇതിനായി ലഭ്യമാണ്. ആർത്തവത്തിന്റെ ആരംഭവും അവസാനവും രേഖപ്പെടുത്തുന്നതിലൂടെ അടുത്ത ആർത്തവം എപ്പോഴെന്ന് മുൻകൂട്ടി മനസിലാക്കാനും വേണ്ട വിവരങ്ങൾ നൽകാനും സ്മാർട്ട് ആപ്പുകൾ ഫലപ്രദമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?