HEALTH

​ബാക്ടീരിയകളെ ചെറുക്കാന്‍ നിര്‍ണായക ചുവടുവെപ്പ്; ആന്റിബയോഗ്രാം നടപ്പാക്കാന്‍ കേരളം

ബാക്ടീരിയകള്‍ എതൊക്കെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, നശിപ്പിക്കും എന്നിങ്ങനെയുളള ക്ലിനിക്കല്‍ വിവരങ്ങളുടെ ശേഖരമാണ് ആന്റിബയോഗ്രാം

വെബ് ഡെസ്ക്

ബാക്ടീരിയകളെ ചെറുക്കാന്‍ ആന്റിബയോഗ്രാം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. വിവിധയിനം ബാക്ടീരിയകള്‍ അതിന്റെ സ്വഭാവം, ബാക്ടീരിയകള്‍ എതൊക്കെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, നശിപ്പിക്കും എന്നിങ്ങനെയുളള ക്ലിനിക്കല്‍ വിവരങ്ങളുടെ ശേഖരമാണ് ആന്റിബയോഗ്രാം. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 18 കേന്ദ്രങ്ങളിലെ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) ഉപയോഗിച്ചുകൊണ്ടാണ് ആന്റിബയോഗ്രാം ഡാറ്റ തയാറാക്കിയിരിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ പ്രതിരോധത്തെയും അതിജീവിക്കുന്ന ബാക്ടീരിയകളെ തടയാനും ആന്റിബയോഗ്രാമിന് സാധിക്കും.

കൃത്യസമയത്ത് ബാക്ടീരിയകളെ നശിപ്പിക്കുന്നത് അണുബാധ ഉണ്ടാകുന്നതില്‍ നിന്ന് മനുഷ്യ ശരീരത്തെ തടയുന്നു.

ആന്റിബയോഗ്രാം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇതിലൂടെ ആരോഗ്യ മേഖലയില്‍ കാര്യക്ഷമമായ മുന്നേറ്റം കൈവരിക്കാനാവുമെന്നതാണ് നിരീക്ഷണം.

ആന്റി ബയോട്ടിക്കിന് പോലും പിടിച്ച് നിര്‍ത്താൻ കഴിയാത്ത രോഗങ്ങള്‍ മൂലം വര്‍ഷത്തില്‍ ഏഴു ലക്ഷത്തോളം ജനങ്ങള്‍ മരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പെന്‍സിലിന്‍, സെഫാലോസ്‌പോരിന്‍സ് എന്നിവയുള്‍പ്പെടെയുളള ആന്റിബയോട്ടിക്കുകള്‍ക്കും പ്രതിരോധം നല്‍കുന്ന എന്‍സൈമുകളാണ് എക്റ്റന്‍ഡഡ് സ്‌പെക്ട്രം ബീറ്റ ലാക്ടമേസ് (ഇസ്ബിഎല്‍). ഇത്തരം എന്‍സൈമുകള്‍ കേരളത്തില്‍ വര്‍ധിച്ച് വരികയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആന്റി ബാക്ടീരിയല്‍ റസിസ്റ്റന്‍സ് പ്രൊഫൈല്‍ ദേശീയ എഎംആര്‍ ഡാറ്റയുമായി താരതമ്യം ചെയുമ്പോള്‍ മികച്ചതാണ്. ഐസിഎംആര്‍ ഡാറ്റകളും ഇക്കാര്യം വ്യക്തമാക്കുന്നു.

ആന്റി ബയോട്ടിക്കിന് പോലും പിടിച്ച് നിര്‍ത്താൻ കഴിയാത്ത രോഗങ്ങള്‍ മൂലം വര്‍ഷത്തില്‍ ഏഴു ലക്ഷത്തോളം ജനങ്ങള്‍ മരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കാരണം ബാക്ടീരിയകള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുളള കരുത്ത് ലഭിക്കുന്നതാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ആന്‍റി മൈക്രബിയല്‍ റസിസ്റ്റന്‍സ് എന്ന ഈ സാഹചര്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗത്തെ നോഡല്‍ കേന്ദ്രമാക്കിയാണ് സംസ്ഥാനത്തെ ആന്റിബയോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗത്തെ നോഡല്‍ കേന്ദ്രമാക്കിയാണ് സംസ്ഥാനത്തെ ആന്റിബയോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍. 2023-ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുളള സംസ്ഥാനമാക്കി മാറ്റാനുളള സമഗ്ര പദ്ധതികളാണ് നിലവില്‍ ആവിഷ്‌കരിച്ച് വരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ