HEALTH

ഇന്ത്യയില്‍ മാതൃമരണ നിരക്കില്‍ ഗണ്യമായ കുറവ്; കേരളം ഏറ്റവും കുറവ് മാതൃമരണ അനുപാതമുള്ള സംസ്ഥാനം

ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ് മാതൃമരണ അനുപാതം

വെബ് ഡെസ്ക്

രാജ്യത്ത് മാതൃമരണ അനുപാതത്തില്‍ ഗണ്യമായ കുറവ്. 2014-2016 വര്‍ഷങ്ങളില്‍ 130 ആയിരുന്ന അനുപാതം 97 ആയാണ് കുറഞ്ഞത്. ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ് മാതൃമരണ അനുപാതം. മാതൃമരണ അനുപാതം 2014-16ല്‍ ഒരു ലക്ഷം ജനനങ്ങള്‍ക്ക് 130 ആയിരുന്നത് 2018-20-ല്‍ 97 ആയി കുറഞ്ഞു. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം, രാജ്യത്ത് 2016-18-ല്‍ 113, 2017-19-ല്‍ 103, 2018-20-ല്‍ 97 എന്നിങ്ങനെയാണ് മാതൃമരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തെ മാതൃമരണ നിരക്ക് 6.0ആണ്.

ഇതോടെ, ഒരു ലക്ഷത്തിന് 100ല്‍ താഴെ എംഎംആര്‍ (മാതൃ മരണ നിരക്ക്) എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കൂടാതെ, 2030ഓടെ ഒരു ലക്ഷത്തിന് 70 ല്‍ താഴെ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലുമാണ് രാജ്യം.

സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ആറില്‍ നിന്ന് എട്ടായി ഉയര്‍ന്നു. സുസ്ഥിര വികസന റാങ്കിങ്ങില്‍ കേരളമാണ് ഒന്നാമത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര , തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്.

മുൻ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. 2017-19ൽ ഇത് 30 ആയിരുന്നു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 2015-17ൽ 43ഉം.

ഏറ്റവും കുറവ് മാതൃമരണ അനുപാതമുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം അനുസരിച്ച് കേരളം അവിശ്വസനീയമായ മാതൃമരണ(19) അനുപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. 2017-19ൽ ഇത് 30 ആയിരുന്നു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 2015-17ൽ 43ഉം.

2018-19 നേക്കാള്‍ 4.4 ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19ലെ കണക്ക് പ്രകാരം 4,93,544 ആയിരുന്ന ജനന നിരക്കില്‍ മാതൃമരണ നിരക്ക് 160 ആയിരുന്നു മാതൃമരണ അനുപാതം 32.4 ആയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2019-20 വര്‍ഷങ്ങളിലെ കണക്ക് പ്രകാരം 4,75,184 കുട്ടികള്‍ ജനിക്കുന്നതില്‍ അമ്മമാരുടെ മരണ നിരക്ക് 133 ആയി കുറഞ്ഞു. മാതൃമരണ നിരക്കിലെ അനുപാതം 28 ആയി കുറഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രതിവര്‍ഷം അഞ്ച് ലക്ഷമാണ് കേരളത്തിലെ ജനനനിരക്ക്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 2011-12 വര്‍ഷങ്ങള്‍ ഒഴികെ 4.5-4.8 ജനനനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ കണക്കാക്കിയാല്‍ 2018-20 സര്‍വേ കാലയളവില്‍ കേരളത്തില്‍ മാതൃമരണ നിരക്ക് 95 മാത്രമായിരിക്കും. 2030ഓടെ മാതൃമരണ നിരക്ക് 20ലേക്ക് എത്തിക്കണമന്നാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ സാംമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം വഴി ലഭിക്കുന്ന വിവരങ്ങളിലെ മാതൃമരണനിരക്കായ 19 കേരളത്തിന് വിനയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആ വിവരങ്ങള്‍ പരിഗണിച്ചാല്‍ ഇനി കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് മാതൃമരണ നിരക്ക് തടയുന്നതിനായുള്ള സാമ്പത്തിക സഹായം ലഭിക്കില്ല.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്