Derweduwen Marcel
HEALTH

കേരളത്തില്‍ എലിപ്പനി മരണം കൂടുന്നു; കര്‍ഷകര്‍ ഏറെ ശ്രദ്ധിക്കണം

എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളവും ചെളിയുമാണ് രോഗ സ്രോതസ്. തൊലിപ്പുറത്തെ പോറലുകള്‍, മുറിവുകള്‍ എന്നിവ വഴിയാണ് എലിപ്പനി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.

ഡോ. എം. മുഹമ്മദ്‌ ആസിഫ്

മഴക്കാലം തുടങ്ങിയതോടെ എലിപ്പനിയും പടരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് എലിപ്പനി ബാധച്ച് പൊലിഞ്ഞത് അറുപത് മനുഷ്യജീവനുകളാണ്. എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളവും ചെളിയുമാണ് രോഗ സ്രോതസ്. തൊലിപ്പുറത്തെ പോറലുകള്‍, മുറിവുകള്‍ എന്നിവ വഴിയാണ് എലിപ്പനി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. എലിപ്പനി ആരേയും ബാധിക്കാമെങ്കിലും കര്‍ഷകര്‍, കൂലിത്തൊഴിലാളികള്‍, തൊഴിലുറപ്പ്, ശുചീകരണ തൊഴിലാളികള്‍, ഓടകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍, കന്നുകാലികളെയും പന്നികളെയും വളര്‍ത്തുന്നവര്‍, ഫാമുകളിലെ തൊഴിലാളികള്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, നദികളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകളിലും നീന്തുന്നവര്‍ എന്നിവരൊക്കെ എലിപ്പനിക്കെതിരേ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തണം.

മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാല്‍ സോപ്പിട്ട് കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും ഗംബൂട്ടുകളും ഉപയോഗിക്കണം.

എലിപ്പനി പ്രതിരോധം എങ്ങനെ?

കൃഷി അനുബന്ധ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ വെള്ളം കയറാത്ത ഗംബൂട്ട്‌സുകളും റബര്‍ കൈയുറകളും ധരിക്കണം. ചര്‍മ്മത്തില്‍ മുറിവോ, വൃണമോ, കീറലോ ഉണ്ടെങ്കില്‍ രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് ബാന്‍ഡേജ് ഒട്ടിക്കണം.

1. പാടത്തേയും പറമ്പിലേയും കെട്ടിനില്‍ക്കുന്ന ജലത്തില്‍ മുഖം കഴുകരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

2. മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാല്‍ സോപ്പിട്ട് കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും ഗംബൂട്ടുകളും ഉപയോഗിക്കണം. ഗര്‍ഭമലസിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

3. ജൈവമാലിന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരത്തും കെട്ടികിടന്നാല്‍ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. വളര്‍ത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. തൊഴുത്തിലേയും പരിസരത്തേയും എലിമാളങ്ങളും പൊത്തുകളും അടക്കാന്‍ മറക്കരുത്.

4. എലികള്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ രാത്രികാലങ്ങളില്‍ കാലിതീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം.

5. ഡയറി ഫാമുകളിലും പിഗ് ഫാമുകളിലും അഴുക്കുവെള്ളം കെട്ടി നില്‍ക്കാതെ ഒഴുകി പോവാന്‍ പ്രത്യേക സംവിധാനം (ഡ്രൈനേജ് സിസ്റ്റം) ഒരുക്കേണ്ടത് വളരെ മുഖ്യമാണ്. ഫാമില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പരിസരങ്ങളില്‍ ഇടപെടുമ്പോള്‍ നിര്‍ബന്ധമായും ഗംബൂട്ടുകള്‍ ധരിക്കണം.

6. കെട്ടിനില്‍ക്കുന്ന വെള്ളവും, ചെളിയുമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൃഗങ്ങളെ ഇറക്കുകയോ കുളിപ്പിക്കുകയോ ചെയ്യുരുത്. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മൃഗങ്ങളെ മേയാന്‍ വിടരുത്. മലിനമായ വെള്ളം വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്.

7. ചെളിവെള്ളത്തിലോ കെട്ടികിടക്കുന്ന വെള്ളത്തിലോ ഇറങ്ങി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം. ഡോക്‌സിസൈക്ക്‌ലിന്‍ (Doxycycline) എന്ന ആന്റി ബയോട്ടിക്ക് 100 മില്ലി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ്ചയില്‍ ഒരുതവണയായി ആറാഴ്ച കഴിക്കുന്നത് രോഗത്തെ പ്രതിരോധിക്കും.

8. ചിലര്‍ക്ക് ഡോക്‌സിസൈക്കിളിന്‍ വയറില്‍ അസ്വസ്ഥതയുണ്ടാക്കാം. അങ്ങനെയുള്ളവര്‍ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കണം. പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ചെളിയിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഇറങ്ങി ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

എലിപ്പനി രോഗാണു അകത്തുകടന്നാല്‍ ഏകദേശം അഞ്ചു മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ മതിയാവാം. അല്ലെങ്കില്‍ നാലാഴ്ച വരെയെടുക്കാം.

9. എലിപ്പനി രോഗാണു അകത്തുകടന്നാല്‍ ഏകദേശം അഞ്ചു മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ മതിയാവാം. അല്ലെങ്കില്‍ നാലാഴ്ച വരെയെടുക്കാം. പലവിധ ലക്ഷണങ്ങളോട് കൂടിയതാണ് എലിപ്പനി. ഏറ്റവും പ്രധാന ലക്ഷണങ്ങള്‍ പെട്ടന്നുണ്ടാവുന്ന കടുത്ത പനിയും നല്ല പേശീവേദനയുമാണ്. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാകാം. തലവേദന, കണ്ണില്‍ ചുവപ്പുനിറം, ശരീരത്തില്‍ തിണര്‍പ്പ്, ചര്‍ദ്ദി, വയറിളക്കം, വയറുവേദന, മഞ്ഞപ്പിത്ത ലക്ഷങ്ങള്‍ (കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം) എന്നിവയെല്ലാം എലിപ്പനിയുടെ അനുബന്ധ ലക്ഷണങ്ങളാണ്. പേശി അമര്‍ത്തുമ്പോള്‍, പ്രത്യേകിച്ചും തുടയിലെ പേശികളില്‍ മുറുകെപ്പിടിക്കുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട ഒരു രോഗസൂചനയാണ്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ എലിപ്പനി സംശയിക്കാവുന്നതും ഉടന്‍ ഉടനടി വിദഗ്ധ ചികിത്സ തേടേണ്ടതുമാണ്.

എലിപ്പനിയെ സാധാരണ വൈറല്‍ പനിയായി സ്വയം രോഗനിര്‍ണയം നടത്തി പാരസെറ്റമോള്‍ ഗുളിയും കഴിച്ചു വീട്ടില്‍ തന്നെ ഇരിക്കുന്ന രോഗികളുണ്ട്. കണ്ണിലും ചര്‍മ്മത്തിലും കാണുന്ന മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തത്തിന്റെതായി കരുതി നാട്ടുമരുന്നുകള്‍ കഴിക്കുന്നവരുണ്ട്. ഒടുവില്‍ അവരുടെ അവസ്ഥ ഗുരുതരമായിത്തീരുന്നു. രോഗം അപകടകരമായ അവസ്ഥയിലെത്തുമ്പോഴാവും അവര്‍ ആശുപത്രികളില്‍ എത്തുക. തുടക്കത്തില്‍ തന്നെ രോഗസാധ്യത സംശയിച്ച് ചികിത്സ തുടങ്ങിയാല്‍ വളരെ ലളിതമായി ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് എലിപ്പനി. എന്നാല്‍ ചികിത്സ വൈകുംതോറും അവയവങ്ങളെ ബാധിച്ച് രോഗം കൂടുതല്‍ ഗുരുതരമായി തീരുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും എന്നത് മറക്കരുത്.

10. എലിപ്പനി മനുഷ്യരെ മാത്രമല്ല പശു, നായ, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കാം. നമ്മളുമായി അടുത്തിടപഴകുന്ന വളര്‍ത്തുമൃഗങ്ങളില്‍ ഏറ്റവും അധികം എലിപ്പനി സാധ്യതയുള്ളത് നായ്ക്കള്‍ക്കാണ്. നായ്ക്കള്‍ക്ക് നല്‍കാനുള്ള എലിപ്പനി പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ്. നായ്ക്കള്‍ക്ക് മുന്‍കൂറായി എലിപ്പനി പ്രതിരോധ കുത്തിവെയ്പുകള്‍ കൃത്യമായി നല്‍കിയാല്‍ നേട്ടം രണ്ടാണ്. രോഗത്തില്‍ നിന്ന് നായ്ക്കളെ സംരക്ഷിക്കാനും എലിപ്പനി രോഗാണുക്കള്‍ നായ്ക്കളുടെ വൃക്കകളില്‍ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കാനുമാകും. അരുമനായ്ക്കളെ പരിപാലിക്കുന്നവര്‍ക്കും അവയോട് ഇടപെടുന്ന വീട്ടിലെ മറ്റുള്ളവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യതയും കുറയും. നായ്ക്കുഞ്ഞിന് എട്ടാഴ്ച പ്രായമെത്തുമ്പോള്‍ എലിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ( മള്‍ട്ടി കംപോണന്റ് വാക്സിന്‍ ) കുത്തിവെയ്പ് നല്‍കണം. തുടര്‍ന്ന് 12 ആഴ്ചയെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്റ് വാക്‌സിന്റെ ബൂസ്റ്റര്‍ കുത്തിവെയ്പ് നല്‍കാം. ശേഷം വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ് ആവര്‍ത്തിക്കണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ