ലോലിപോപ് ഉപയോഗിച്ച് രോഗനിർണയ പരിശോധന നടത്താവുന്ന ഉമിനീര്‍ ശേഖരണ സംവിധാനം കണ്ടെത്തി ഗവേഷകര്‍. ലോലിപോപ് ഉയോഗിച്ചു ഉമിനീര്‍ ശേഖരിക്കുന്നത് വഴി തൊണ്ടയിലെ കീടാണുക്കളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല, ഈ സാമ്പിളുകള്‍ മാസങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എസിഎസ്സിന്റെ അനലിറ്റിക്കല്‍ കെമിസ്ട്രിയിലാണ് പുതിയ കണ്ടുപിടിത്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
സ്ട്രെപ് ത്രോട്ട് പോലെയുള്ള അണുബാധയ്ക്ക് കാരണമാകുന്ന അണുക്കളെ കണ്ടെത്തുന്നതിനായി സാധാരണ തൊണ്ടയില്‍ നിന്ന് സ്വാബ് ശേഖരിക്കാറുണ്ട്. ബലം പ്രയോഗിച്ച് വായ തുറക്കാതെ തന്നെ നടത്താനാകുന്ന ഒരു പരിശോധനയാണ് സലൈവ സാമ്പ്ളിംഗ് ടെസ്റ്റ്. ക്വാണ്ടിറ്റേറ്റീവ് പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഉമിനീര്‍ പരിശോധിച്ച് തൊണ്ടയിലെ കീടാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുക.
സലൈവ സാമ്പ്ളിംഗ് ടെസ്റ്റ് ഉപയോഗിച്ച് രോഗികള്‍ക്ക് വീട്ടില്‍ തന്നെ സ്വന്തമായി ഉമിനീര്‍ ശേഖരിക്കാം എന്നുള്ളതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഒരുപാട് ഉമിനീര്‍ ശേഖരിക്കുക എന്നത് പലപ്പോഴും രോഗികളെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്ന് കണ്ടെത്തിയ ഗവേഷകര്‍ ഇതിനായി മറ്റൊരു മാര്‍ഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ആളുകള്‍ക്ക് ഉമിനീർ പരിശോധന എളുപ്പമാക്കുക എന്നതിനോടൊപ്പം ആസ്വാദ്യകരവുമാക്കുക എന്നതായിരുന്നു ഗവേഷകർ ലക്ഷ്യമിട്ടത്.
ഇതിനായി ഗവേഷകർ 'കാന്‍ഡികളക്റ്റ്' എന്ന പേരില്‍ സ്വന്തമായി ലോലിപോപ്പിന് സമാനമായ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരുന്നു. ഒറ്റനോട്ടത്തില്‍, കാന്‍ഡി കളക്റ്റ് ലോലിപോപ്പുകളെ പോലെ തോന്നുമെങ്കിലും ലോലിപോപ്പിലെ മധുരത്തിനുള്ളിലായി ഒരു മൈക്രോഫ്‌ളൂയിഡിക് ചാനല്‍ വച്ചിട്ടുണ്ട്.
ഒരാള്‍ ഈ ചാനലിനെ പൊതിഞ്ഞിരിക്കുന്ന മധുരം കഴിക്കുന്നതിലൂടെ ഉമിനീര്‍ ഇതിലേക്ക് ഊർന്ന് ഇറങ്ങുന്നു. കാന്‍ഡികളക്റ്റിന് സ്‌ട്രെപ് ത്രോട്ടിന് കാരണമാകുന്ന അണുക്കളെ കണ്ടെത്തുവാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ മുമ്പ് നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ സ്വാഭാവികമായി തൊണ്ടയില്‍ ഉണ്ടാകുന്ന അണുക്കളെ കണ്ടെത്താന്‍ കാന്‍ഡികളക്റ്റിന് സാധിക്കുമോ എന്നതാണ് ഗവേഷരുടെ പുതിയ പരീക്ഷണം. മറ്റ് ഉമിനീര്‍ സാംപ്ലിങ് മെത്തേഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാന്‍ഡികളക്റ്റ് സംവിധാനം എത്രത്തോളം മികച്ച് നില്‍ക്കുന്നു എന്നറിയുന്നതിനും പുതിയ പഠനം സഹായിച്ചിട്ടുണ്ട്.
പുതിയ പഠനത്തിനായി ഗവേഷകര്‍ പ്രായപൂര്‍ത്തിയായ 28 പേർക്ക് കാന്‍ഡികളക്റ്റും, ഒപ്പം ,സാധാരണ ഉമിനീര്‍ ശേഖരണ സാമ്പ്‌ളിംഗ് കിറ്റും അയച്ച് കൊടുത്തു. ഇവരില്‍ സര്‍വേ നടത്തിയ ശേഷം സാമ്പിളുകള്‍ തിരിച്ച് ലാബില്‍ എത്തിക്കുകയും ചെയ്തു. തുടർന്ന് സാമ്പിളുകള്‍ പരിശോധിക്കുകയും ക്യുപിസിആര്‍ ഉപയോഗിച്ച് സ്‌ട്രെപ്‌റ്റോകോക്കസ്, സ്റ്റഫിലോകോക്കസ് ഓറിയസ് ബാക്ടീരിയയുടെയും അളവുകള്‍ എടുക്കുകയും ചെയ്തു.
തുടർന്നുള്ള കണ്ടെത്തലിൽ പരമ്പരാഗത മാര്‍ഗങ്ങള്‍ ഒന്നോ രണ്ടോ തവണ മാത്രം അണുക്കളെ കണ്ടെത്തിയപ്പോള്‍ കാന്‍ഡികളക്ട് ആകട്ടെ എല്ലാതവണയും അണുക്കളെ തിരിച്ചറിഞ്ഞു . ഒരു വര്‍ഷത്തിന് ശേഷവും കാന്‍ഡി കളക്ടിറ്റ് സാമ്പിളുകളുടെ കൃത്യമായ ഫലങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നതും വലിയ നേട്ടമായി ഗവേഷകർ കാണുന്നു.