HEALTH

ലൈംഗിക രോഗങ്ങളിൽ ആഗോള തലത്തിൽ വർധന; പ്രതിവർഷം മരിക്കുന്നത് 25 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന

എച്ച്ഐവി, വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

വെബ് ഡെസ്ക്

ലൈംഗികരോഗങ്ങളിൽ ആഗോള തലത്തിൽ വർധനവെന്ന് ലോകാരോഗ്യ സംഘടന. എച്ച്ഐവി, വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐകൾ) തുടങ്ങിയ രോഗങ്ങൾ പ്രതിവർഷം 25 ലക്ഷം മരണങ്ങൾക്ക് കാരണമാകുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എച്ച്ഐവി, വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, 2030 ൽ കൈവരിക്കണമെന്നുദ്ദേശിക്കുന്ന ആരോഗ്യ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൂടുതൽ അകന്ന് പോവുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

പല പ്രദേശങ്ങളിലും എസ്ടിഐകൾ വർധിച്ചുവരുന്നതായി പുതിയ ഡാറ്റ കാണിക്കുന്നു. സിഫിലിസ് അണുബാധകളുടെ വാർഷിക എണ്ണം 2030-ഓടെ പത്തിരട്ടിയായി കുറയ്ക്കുക എന്നത് പ്രധാന ലക്ഷ്യമായി 2022-ൽ ലോകാരോഗ്യസംഘടന ഉയർത്തിക്കാട്ടിയിരുന്നു. 71 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ 2022 ൽ 15-49 പ്രായപരിധിയിൽ ഉള്ളവരിൽ രോഗ ബാധ വീണ്ടും പത്ത് ലക്ഷം ഉയർന്ന് ആകെ രോഗ ബാധിതർ 80 ലക്ഷം ആയി. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ വർധനവ് ഉണ്ടായത്.

സിഫിലിസ് ( ട്രെപോണിമ പല്ലിഡം ), ഗൊണോറിയ ( നീസീരിയ ഗൊണോറിയ ), ക്ലമീഡിയ ( ക്ലമീഡിയ ട്രാക്കോമാറ്റിസ് ), ട്രൈക്കോമോണിയാസിസ് ( ട്രൈക്കോമോണസ് വഗിനാലിസ് ) എന്നീ നാല് എസ്ടിഐകൾ പ്രതിദിനം 10 ലക്ഷത്തിലധികം പേർക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ നാല് രോഗങ്ങളും ഭേദമാക്കാവുന്നതാണ്. 2022ൽ സിഫിലിസ് ബാധിച്ച് 230,000 പേർ മരിച്ചിട്ടുണ്ട്.

2022-ൽ, ഏകദേശം 12 ലക്ഷം പുതിയ ഹെപ്പറ്റൈറ്റിസ് ബി കേസുകളും ഏകദേശം 10 ലക്ഷം പുതിയ ഹെപ്പറ്റൈറ്റിസ് സി കേസുകളും രേഖപ്പെടുത്തി. ഫലപ്രദമായ പ്രതിരോധം, രോഗനിർണയം, ചികിത്സാ ഉപകരണങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങൾ 2019-ൽ 11 ലക്ഷം ആയിരുന്നത് 2022-ൽ 13 ലക്ഷമായി ഉയർന്നു. എന്നാൽ എച്ച്ഐവി അണുബാധകൾ 2020-ൽ 15 ലക്ഷം ആയിരുന്നത് 2022-ൽ 13 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

സ്വവർഗാനുരാഗികളായ പുരുഷന്മാർ, ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ, ലൈംഗികത്തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ജയിലുകളിലും മറ്റ് അടച്ച ക്രമീകരണങ്ങളിലും ജീവിക്കുന്ന ആളുകൾ എന്നിവർക്ക് സാധാരണ ജനങ്ങളേക്കാൾ എച്ച്ഐവി വ്യാപന നിരക്ക് വളരെ കൂടുതലാണ്. പുതിയ എച്ച്ഐവി അണുബാധകളിൽ 55 ശതമാനം ഈ വിഭാഗത്തിൽ പെടുന്നവരിലും അവരുടെ പങ്കാളികളിലും ആണെന്ന് കണക്കുകൾ കാണിക്കുന്നു.

2022-ൽ എച്ച്ഐവി ബാധിച്ച് 630,000 ആളുകൾ മരിച്ചിട്ടുണ്ട്. ഇതിൽ 13ശതമാനം 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

രോഗങ്ങൾ ചെറുക്കാൻ രാജ്യങ്ങൾ ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ