HEALTH

ആർത്തവ വിരാമ കാലത്തെ കൊഴുപ്പ് ഡിമെന്‍ഷ്യയെ തടയുമെന്ന് പഠനം

ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വർധിക്കാന്‍ സാധ്യത

വെബ് ഡെസ്ക്

സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വളരെ പ്രാധാന്യമേറിയ ശാരീരിക പ്രവർത്തങ്ങളിൽ ഒന്നാണ് ആർത്തവം. ആർത്തവം എന്നത് സ്ത്രീകളുടെ മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. ആർത്തവവിരാമം സ്ത്രീകളില്‍ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാല്‍ ആർത്തവ വിരാമ സമയത്ത് രക്തക്കുഴലുകളിലടിയുന്ന കൊഴുപ്പ് ഡിമന്‍ഷ്യയെ പ്രതിരോധിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്

അൽഷിമേഴ്‌സ് ആൻഡ് ഡിമെൻഷ്യ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ അല്‍ഷൈമേഴ്സ് വരുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പഠനം. ഹൃദയ സംബന്ധമായ അസുഖമുള്ളവരിൽ ഡിമെൻഷ്യക്കുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലുകൾ കൂടി പരിഗണിച്ച് സ്ത്രീകളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ഗവേഷണത്തിന് വിധേയമാക്കി .

ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വർധിക്കാനിടയുണ്ടെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത് . 40 വയസ്സ് മുതല്‍ 51വയസ്സ് വരെ പ്രായമുള്ള 531 സ്ത്രീകളെ പഠനത്തിന് വിധേയരാക്കി.16 വർഷത്തോളം പഠനം നീണ്ടുനിന്നു

ഹൃദയ സംബന്ധമായ കൊഴുപ്പ് മൂന്ന് തരത്തിലുണ്ട്. എപ്പികാർഡിയൽ അഡിപ്പോസ് ടിഷ്യു (EAT ), പാരാകാർഡിയൽ അഡിപ്പോസ് ടിഷ്യു (PAT), തൊറാസിക് പെരിവാസ്കുലർ അഡിപ്പോസ് ടിഷ്യു (PVAT) എന്നിവയാണവ. എപ്പികാർഡിയൽ അഡിപ്പോസ് ടിഷ്യുവും, പാരാകാർഡിയൽ അഡിപ്പോസ് ടിഷ്യുവും ശരീരത്തിലെ മോശം കൊഴുപ്പുകളാണ്. എന്നാൽ എളുപ്പത്തിൽ ഊർജ്ജമാക്കി മാറ്റാൻ കഴിയുന്ന മികച്ച ഗുണമേന്മയുള്ള തവിട്ട് കൊഴുപ്പാണ് തൊറാസിക് PVAT.

ആർത്തവവിരാമ സമയത്ത്, സ്ത്രീകളില്‍ സാധാരണയായി വാസ്കുലർ അല്ലെങ്കിൽ ഫാറ്റ് ടിഷ്യൂ വീക്കം അനുഭവപ്പെടുന്നു. ഇത് തവിട്ട് കൊഴുപ്പായ തൊറാസിക് PVAT രൂപപ്പെടാൻ കാരണമാകും. ഈ തവിട്ട് കൊഴുപ്പുകൾ തലച്ചോറിലെ രക്ത ചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ശരീരത്തിലെ ആകെ മെറ്റബോളിസവും വർധിപ്പിക്കുന്നു. ഇത് ഭാവിയിൽ ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

ആർത്തവ വിരാമം ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. എങ്കിലും കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, ഡോക്ടറുടെ നിർദേശങ്ങൾ തുടങ്ങിയവ കൃത്യമായി പാലിക്കുന്നതിലൂടെ ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് ഹൃദയം തലച്ചോർ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും. അതുവഴി ഭാവിയിൽ ഡിമെൻഷ്യ എന്ന അവസ്ഥയെ ഒഴിവാക്കാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ