HEALTH

'സ്‌മോളായാലും കാര്യമില്ല', മിതമായ മദ്യപാനം ആയുസ് കൂട്ടില്ല; പഠനങ്ങള്‍ തള്ളി ഗവേഷകര്‍

വെബ് ഡെസ്ക്

മദ്യം പൂര്‍ണമായി ഒഴിവാക്കുന്നതിനേക്കാള്‍ ദിവസേന മിതമായ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്ന പഠനങ്ങള്‍ തെറ്റെന്ന് വിദഗ്ധര്‍. ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന പഠനങ്ങള്‍ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പരിഗണിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിദഗ്ധരുടെ നിലപാട്. ആളുകളുടെ മദ്യപാനശീലങ്ങളെയും ആയുസിനെയും സംബന്ധിച്ച് പ്രസിദ്ധീകരിച്ച 107 പഠനങ്ങള്‍ പരിശോധിച്ചാണ് കാനഡയിലെ ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്.

രോഗങ്ങൾ മൂലം മദ്യം പൂർണമായി ഒഴിവാക്കിയവരെയാണ് മദ്യം ദിവസവും കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തിയതെന്നതാണ് പഠനത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. പ്രസ്തുത പഠനത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും മദ്യം ഉപേക്ഷിക്കുകയും പൂർണമായും ഒഴിവാക്കുകയും ചെയ്തത് രോഗകാരണങ്ങൾ മൂലമാണ്. ഈ ആളുകളെയാണ് സാധാരണ ഗതിയിൽ മദ്യപിക്കുന്നവരുമായി താരതമ്യം ചെയ്തത്. എന്നാൽ ഇക്കാര്യത്തെ പഠനത്തിൽ പരാമർശിക്കുകയോ ഗൗരവമായി കണക്കിൽ എടുക്കുകയോ ചെയ്തിട്ടില്ല.

ഇങ്ങനെ നോക്കുമ്പോൾ മദ്യപാനം ഉപേക്ഷിച്ചവരിലും മദ്യപാനം കുറച്ചവരിലും ഭൂരിഭാഗവും രോഗികളാണ്. ഇത് ആ ഗ്രൂപ്പിന്റെ ശരാശരി ആരോഗ്യവും ആയുസും കുറയ്‌ക്കുന്നു. ഈ ആയുസ് മിതമായ മദ്യപാനികളുമായി താരതമ്യം ചെയ്യുമ്പോൾ താഴ്ന്നു കാണുന്നു. ഈ രീതിയിലാണ് പഠനം നടത്തിയിരിക്കുന്നത്.

“തങ്ങളുടെ ഉൽപ്പന്നത്തിന്റെ മിതമായ ഉപയോഗം ആളുകളുടെ ആയുസ് വർധിപ്പിക്കുമെന്ന് നിർദേശിക്കുന്നത് മദ്യവ്യവസായത്തിന് പ്രചാരം നൽകാനുള്ള പ്രൊപ്പഗണ്ടയാണ്,” പഠനത്തിൻ്റെ രചയിതാവും വിക്ടോറിയ സർവകലാശാലയിലെ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ്‌സ്റ്റൻസ് യൂസ് റിസർച്ചിലെ ശാസ്ത്രജ്ഞനുമായ ഡോ. ടിം സ്റ്റോക്ക്‌വെൽ പറഞ്ഞു.

"ഈ ആശയം ദേശീയ മദ്യപാന മാർഗനിർദേശങ്ങളെയും ലോകമെമ്പാടും മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾ സംബന്ധിച്ച് വിവരങ്ങളെയും സ്വാധീനിക്കുന്നു. മദ്യത്തെയും പൊതുജനാരോഗ്യത്തെയും കുറിച്ചുള്ള ഫലപ്രദമായ നയരൂപീകരണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തു," അദ്ദേഹം കൂട്ടിച്ചേർത്തു. ആൽക്കഹോൾ ആൻഡ് ഡ്രഗ്‌സ് സംബന്ധിച്ച ജേണൽ ഓഫ് സ്റ്റഡീസിൽ പഠനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മദ്യത്തിന്റെ ആരോഗ്യ ആഘാതത്തെക്കുറിച്ചുള്ള പല പഠനങ്ങളും ഒരു ജെ-കർവ് പ്രഭാവം കാണിക്കുന്നുണ്ട്. (തുടക്കത്തിൽ പ്രശ്നമില്ലെന്ന് തോന്നുകയും പിന്നീട് ആരംഭ പോയിന്റിന് മുകളിലേക്ക് കുത്തനെ ഉയരുകയും ചെയ്യുന്നു) മിതമായി മദ്യപിക്കുന്നവരിൽ മരണനിരക്ക് കുറവാണെന്നനാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കനേഡിയൻ സംഘം അവരുടെ വിശകലനത്തിൽ പഠനങ്ങളിൽ നിന്നുള്ള ഡേറ്റ പരിശോധിക്കുകയും കൂടുതൽ വിശകലനങ്ങൾ നടത്തുകയും ചെയ്തപ്പോൾ നിത്യമായ മദ്യപാനികൾക്ക് മദ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരേക്കാൾ മരിക്കാനുള്ള സാധ്യത 14% കുറവാണെന്ന് കണ്ടിരുന്നു. എന്നാൽ സൂക്ഷ്മമായ പരിശോധനയിൽ ഇക്കാര്യം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

യുവാക്കളെ ഉൾപ്പെടുത്തിയിട്ടുള്ള ഉയർന്ന നിലവാരമുള്ള പഠനങ്ങളിൽ നേരിയതും മിതമായതുമായ മദ്യപാനികൾ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?