പ്രതീകാത്മക ചിത്രം 
HEALTH

ഹൃദ്രോഗികളില്‍ ഏഴില്‍ ഒരാള്‍ 90 ദിവസത്തിനകം മരിക്കുന്നെന്ന് കണക്കുകള്‍

നാഷണൽ ഹാർട്ട് ഫെയിലര്‍ രജിസ്‌ട്രിയുടെ കണക്കുകള്‍ പുറത്ത്

വെബ് ഡെസ്ക്

രാജ്യത്തെ ഹൃദ്രോഗ ബാധിതരായ സാധാരണക്കാരില്‍ മരണനിരക്ക് കൂടുതലാണെന്ന് പുതിയ കണക്കുകള്‍. ഏഴ് രോഗികളില്‍ ഒരാള്‍ 90 ദിവസത്തിനകം മരിച്ചതായും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. 21 സംസ്ഥാനങ്ങളിലെ ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 14.2 ശതമാനമാണ് 90 ദിവസത്തെ മരണനിരക്ക്. നാഷണല്‍ ഹാര്‍ട്ട് ഫെയിലര്‍ രജിസ്ട്രിയിലാണ് ഈ വിശദാംശങ്ങളുള്ളത്.

മരണനിരക്കും വിദ്യാഭ്യാസവും തമ്മില്‍ ഒരു വിപരീതബന്ധവും പഠനത്തില്‍ നിന്ന് വ്യക്തമാകുന്നു

ഹൃദ്രോഗത്തിനുള്ള ചികിത്സകള്‍ വികസിച്ചുവെങ്കിലും പലതും സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാകാത്തതാണ് മരണനിരക്ക് ഉയരാനുള്ള കാരണം. വിവിധ കാരണങ്ങളാല്‍ അര്‍ഹതപ്പെട്ട രോഗികളിലേക്ക് ചികിത്സ എത്താതിരിക്കുന്നതും വെല്ലുവിളിയാണ്. മരണനിരക്കും വിദ്യാഭ്യാസവും തമ്മില്‍ ഒരു വിപരീതബന്ധവും പഠനത്തില്‍ നിന്ന് വ്യക്തമാകുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഹൃദ്രോഗികളില്‍ മരണനിരക്ക് ഉയരുന്നു. രോഗത്തെ കുറിച്ചും ചികിത്സാരീതികളെ പറ്റിയും ഇവര്‍ക്ക് കൃത്യമായ അവബോധമില്ലാത്തതാണ് പ്രധാന കാരണം. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പലര്‍ക്കും ലഭ്യമാകുന്നുമില്ല.

മരണനിരക്കില്‍ രേഖപ്പെടുത്തിയ നാല് ശതമാനം കുറവ് ആശ്വാസകരമാണ്

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സഹായത്തോടെ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസാണ് (SCTIMST) പഠനം നടത്തിയത്. 21 സംസ്ഥാനങ്ങളിലെ ശരാശരി 60 വയസ്സുള്ള രോഗികളിലായിരുന്നു പഠനം നടത്തിയത്. ഈ രോഗികളില്‍ 31 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. 14.2 ശതമാനമാണ് ഇത്തവണത്തെ മരണനിരക്ക്. 2013ല്‍ നടത്തിയ പഠനത്തില്‍ മരണനിരക്ക് 18 ശതമാനമായിരുന്നു . മരണനിരക്കില്‍ രേഖപ്പെടുത്തിയ നാല് ശതമാനം കുറവ് ആശ്വാസകരമാണ്. നൂതന ചികിത്സാരീതികളുടെ വരവാണ് ഇതിന് സഹായകമായതെന്ന് വിലയിരുത്തപ്പെടുന്നു. വിപണിയില്‍ മരുന്നുകളുടെ ലഭ്യത വര്‍ധിച്ചതും മരണനിരക്ക് കുറയാന്‍ സഹായിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ