HEALTH

ചികിത്സാരംഗത്ത് നിർണായക കണ്ടെത്തൽ; ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകൾക്കെതിരെ മരുന്ന്

വെബ് ഡെസ്ക്

ചികിത്സാരംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മാരകമായ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. ആന്റിബയോട്ടിക്കുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തക്കവണ്ണം ജനിതക മാറ്റം സംഭവിച്ച്‌ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി മാറിയ മൂന്ന് ബാക്ടീരിയകളില്‍ ഒന്നിനെ കൊല്ലാൻ കഴിവുള്ള പുതിയ തരം ആൻറിബയോട്ടിക്കുകളെയാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. നേച്ചർ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

സ്വിറ്റ്‌സർലൻഡിലെ ഫാർമ ഭീമനായ റോഷ് ഫാർമ റിസർച്ച് ആൻഡ് ഏർലി ഡെവലപ്‌മെന്റിലാണ് മരുന്ന്‌ വികസിപ്പിച്ചെടുത്തത്. സോസുരബാൽപിൻ എന്നു വിളിക്കപ്പെടുന്ന ആന്റിബയോട്ടിക് ലിപ്പോപോളിസാക്കറൈഡ് (LPS) എന്ന ബാക്ടീരിയൽ തന്മാത്രയെ തടഞ്ഞുകൊണ്ടാണ് പ്രവർത്തിക്കുന്നത്. മൃഗങ്ങളിൽ പരീക്ഷിച്ചു ഫലംകണ്ട മരുന്നിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി പഠനം പറയുന്നു.

50 വർഷത്തിനിടെ ഇതാദ്യമായാണ് ഗ്രാം-നെഗറ്റീവ് ബാക്ടീരിയ വഴിയുള്ള അണുബാധകളെ ചികിത്സിക്കുന്നതിനായി ഒരു പുതിയ തരം ആൻറിബയോട്ടിക് കണ്ടെത്തുന്നത്. സോസുരബാൽപിൻ പ്രത്യേകമായി ലക്ഷ്യമിടുന്നത് അസിനെറ്റോബാക്ടറാണ്. അസിനെറ്റോബാക്ടര്‍ ഒരു "ഗ്രാം-നെഗറ്റീവ്" ബാക്ടീരിയയാണ്, അതായത് മിക്ക ആൻറിബയോട്ടിക്കുകൾക്കും മറ്റ് മരുന്നുകൾക്കും എതിരെ ഇതിനു പ്രതിരോധശേഷിയുണ്ട്. ഇത് രക്തം, ശ്വാസകോശം, മൂത്രനാളി, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയിൽ അണുബാധയ്ക്ക് കാരണമാകുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെ ചെറുക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഒന്നാം ഘട്ടം ക്ലിനിക്കൽ ട്രയലിലാണ് സോസുരബാൽപിൻ.

ലോകാരോഗ്യ സംഘടനയും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ചേർന്ന് 'മുൻഗണന 1 രോഗകാരി' ആയി തരംതിരിച്ചിട്ടുള്ളതാണ് കാർബപെനെം-റെസിസ്റ്റന്റ് അസിനെറ്റോബാക്റ്റർ ബൗമാനി (CRAB). ഇത് പ്രതിരോധിക്കാൻ വളരെ പ്രയാസമുള്ള ഒരു ബാക്ടീരിയ ആണെന്നാണ് അറിയപ്പെടുന്നത്. അതിന്റെ ഇരട്ട ലിപ്പോപോളിസാക്കറൈഡ് (LPS) ഇത് ആന്റിബയോട്ടിക് ചികിത്സയ്‌ക്കെതിരെ ഒരു സംരക്ഷണ പാളി നൽകുന്നു. തൽഫലമായി, ആക്രമണാത്മക CRAB അണുബാധകൾ 60ശതമാനം കേസുകളിൽ മരണത്തിലേക്ക് നയിച്ചേക്കാം.

പ്രമുഖ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് കമ്പനിയായ ഗ്ലോബൽഡാറ്റയുടെ അഭിപ്രായത്തിൽ, സോസുരബാൽപിൻ ഒഴികെ, അസിനെറ്റോബാക്റ്റർ അണുബാധയുടെ ചികിത്സയ്ക്കായി നിലവിൽ ഒൻപത് മരുന്നുകൾ ക്ലിനിക്കലി വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് .

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും