medisep 
HEALTH

എന്താണ് മെഡിസെപ്?

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യപദ്ധതിയെക്കുറിച്ച് അറിയാം

ശ്രീജാ ശ്യാം
12 മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നതിനായി 35 കോടിയുടെ കോര്‍പസ് ഫണ്ടും രൂപവത്കരിക്കുന്നുണ്ട്.

പദ്ധതി എങ്ങനെ?

പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിക്കും. ഒരു കുടുംബത്തിന് പ്രതിവര്‍ഷം മൂന്നുലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ ലഭിക്കുക. ഇതില്‍ ഒന്നരലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് എന്ന രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളത്,ഉപയോഗിക്കാത്ത പക്ഷം ഇത് അസാധുവാകും. നിലവില്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്കും പരിരക്ഷയുണ്ടാകും.1920 ചികിത്സാപ്രക്രിയകള്‍ക്ക് മെഡിസെപ് അടിസ്ഥാന പരിരക്ഷ നല്‍കുന്നു. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതിയില്‍ പെടാത്ത ഏതെങ്കിലും ചികിത്സയ്ക്കായി നൂറിലേറെ കേസുകള്‍ വന്നാല്‍ അത് പുതിയ ചികിത്സാപ്രക്രിയയായി അംഗീകരിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 12 മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നതിനായി 35 കോടിയുടെ കോര്‍പസ് ഫണ്ടും രൂപവത്കരിക്കുന്നുണ്ട്.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍?

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍,എയ്ഡഡ് സ്‌കൂളുകളിലേത് ഉള്‍പ്പടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍,സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍,പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, മുഖ്യമന്ത്രി, മറ്റ്മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, എന്നിവരുടെ നേരിട്ട് നിയിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും

സര്‍ക്കാര്‍ ആശുപത്രികളിലെ ഓപി ചികിത്സയ്ക്ക് നിലവിലുള്ള റീ ഇംബേഴ്‌സ്‌മെന്റ് സമ്പ്രദായം തുടരും

എവിടെയൊക്കെ ചികിത്സ ലഭ്യമാവും?

പദ്ധതിയുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാവും. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ കിടത്തിച്ചികിത്സയ്ക്ക് മാത്രമേ ഈ പദ്ധതിയുടെ പരിരക്ഷ കിട്ടുകയുള്ളൂ. എങ്കിലും ജീവന് ഭീഷണിയുള്ള തരം അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചകിത്സയ്ക്കും പദ്ധതിയുടെ കീഴില്‍ പരിരക്ഷ കിട്ടും. സര്‍ക്കാര്‍ ആശുപത്രികളിലെ ഓപി ചികിത്സയ്ക്ക് നിലവിലുള്ള റീ ഇംബേഴ്‌സ്‌മെന്റ് സമ്പ്രദായം തുടരും

എങ്ങനെ പദ്ധതി ഉപയോഗപ്പെടുത്താം?

മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കെല്ലാം ഡിജിറ്റല്‍ ഐഡി കാര്‍ഡ് ലഭ്യമാക്കും. www.medisep.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറി മെഡിസെപ് ഐഡി യൂസര്‍ ഐഡിയായും PEN/PPO Number/Employee ID ഇതില്‍ ഏതെങ്കിലും ഒന്ന് പാസ്വേര്‍ഡ് ആയും ഉപയോഗിച്ച് മെഡിസെപ് ഐഡി കാര്‍ഡ് അവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ