HEALTH

'സ്കിന്നി ജാബ്സ്' അല്ല, ഒബീസിറ്റി നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപ്പാക്കേണ്ടത് ദീര്‍ഘകാല പദ്ധതി: കേംബ്രിജ് ശാസ്ത്രജ്ഞന്‍

വെബ് ഡെസ്ക്

അമിത വണ്ണം നിയന്ത്രിക്കാന്‍ കടുത്ത നയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയുള്ള മാര്‍ഗമായാണ് സര്‍ക്കാരുകള്‍ ഭാരം കുറയ്ക്കാനുള്ള മരുന്നുകളെ(സ്‌കിന്നി ജാബ്‌സ്) കാണുന്നതെന്ന മുന്നറിയിപ്പുമായി കേംബ്രിജിലെ ജനിതക ശാസ്ത്രജ്ഞന്‍ പ്രഫ. ഗില്‍സ് യോ. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ വീഗോവിയിലെ പ്രധാന ഘടകമായ സെമാഗ്ലൂട്ടൈഡ് പോലുള്ള മരുന്നുകള്‍ ശ്രദ്ധേയവും ഭൂരിപക്ഷം പേര്‍ക്കും ഗുണകരമായതുമാണ്. നാഷണല്‍ ഹെല്‍ത് സര്‍വീസില്‍ ലഭ്യമായ വീഗോവി ശരീരഭാരത്തിന്‌റെ പത്ത് ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ടിര്‍സെപാറ്റൈഡ് പോലുള്ള മരുന്നുകളും ഫലപ്രദമാണ്.

എന്നാല്‍ ജിഎല്‍പി1 റിസപ്റ്റര്‍ അഗോണിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഇത്തരം മരുന്നുകള്‍ അമിതഭാരവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നതാണെന്നും ഒബീസിറ്റി തടയുക അല്ല ഉദ്ദേശ്യമെന്നും ഗില്‍സ് പറഞ്ഞു. ആഴ്ചയില്‍ കഴിക്കുന്ന മരുന്നുകള്‍ക്ക് പകരം മാസത്തില്‍ എടുക്കുന്ന കുത്തിവയ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഗില്‍സ് പറഞ്ഞു.

മോശം ഭക്ഷണക്രമം ഉപയോഗിക്കുന്ന ആളുകള്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. മരുന്ന് കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞതായ തോന്നല്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്‌റെ അളവ് കുറയുന്നു. ഇത് നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നില്ല. എന്നാല്‍ ശരീരഭാരം കുറയുന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ശീലമാക്കുകയാണെങ്കില്‍ ആരോഗ്യം മെച്ചപ്പെടും.

അനാരോഗ്യകരമായ ഭക്ഷണക്രമത്തില്‍ പ്രോട്ടീനും മൈക്രോന്യൂട്രിയന്‌റുകളും കുറവായിരിക്കും. ചെറിയ അളവില്‍ കഴിക്കുമ്പോള്‍ ആവശ്യത്തിനുവേണ്ട അളവില്‍ ഇവ ശരീരത്തില്‍ എത്തില്ല. മരുന്നിന്‌റെ ഫലമായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പോഷകാഹാരക്കുറവ് നേരിടാനുള്ള സാധ്യതയുണ്ടെന്ന് ഗില്‍സ് പറയുന്നു.

മരുന്നുകള്‍ കഴിക്കുമ്പോള്‍ ആരോഗ്യകരമായി ഭക്ഷണം ക്രമീകരിക്കുന്നവര്‍ക്ക് പോലും പ്രത്യാഘാതം നേരിടേണ്ടി വരുന്നുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുന്നതിനൊപ്പം അവരുടെ മാസില്‍ മാസും നഷ്ടമാകുന്നു.

ഒബീസിറ്റി തടയേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണം, അതിന് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. എല്ലാ സര്‍ക്കാരുകളും നയരൂപകര്‍ത്താക്കളും ഇതിനായി ശ്രമിക്കേണ്ടതുണ്ട്- ഗില്‍സ് പറയുന്നു. ചികിത്സയെക്കാള്‍ നല്ലത് പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊണ്ണത്തടിയുള്ള അവസ്ഥയില്‍ എത്ര സമയം നിങ്ങള്‍ തുടരുന്നുവോ ആരോഗ്യം അത്രയും മോശമാകും. പൊണ്ണത്തടി പ്രതിരോധിക്കുക എന്നു പറയുന്നതിനര്‍ഥം നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ്.

അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അതിനുള്ള ചെലവും ഒഴിവാക്കുന്നതിന് ഏറ്റവും നല്ലത് അമിതഭാരം തടയുക എന്നതാണ്. ഇത് ദീര്‍ഘകാലത്തേക്കുള്ള ഒരു ചെലവാണ്. നിരവധി സര്‍ക്കാരുകളിലേക്ക് ഇത് വ്യാപിക്കും. അതുകൊണ്ടുതന്നെ ഒരു ദീര്‍ഘകാല പദ്ധതി ആവശ്യമാണ്- ഗില്‍സ് പറയുന്നു.

വില കുറഞ്ഞ രീതിയില്‍ ആരോഗ്യഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതിന് സബ്‌സിഡി നല്‍കുക എന്നത് നയരൂപകര്‍ത്താക്കള്‍ പരിഗണിക്കേണ്ടതാണ്. കൈയില്‍ പണം കുറവാണെങ്കിലും ഇവ വാങ്ങാന്‍ സാധിക്കണം. കടകളില്‍ അനാരോഗ്യ ഭക്ഷണങ്ങള്‍ തടയേണ്ടതിന്‌റെ ആവശ്യകതയും ഗില്‍സ് ചൂണ്ടിക്കാണിക്കുന്നു. ജങ്ക് ഫുഡുകളുടെ പരസ്യത്തിന് നിയന്ത്രണം ആവശ്യമാണെന്ന് ഗില്‍സ് പറയുന്നു. പരസ്യങ്ങള്‍ക്കെതിരെയുള്ള നടപടി വിവേചനരഹിതമാകാന്‍ ശ്രദ്ധിക്കണം. അതായത് പോഷകങ്ങളുടെ മാനദണ്ഡം പാലിക്കാത്ത എല്ലാ ഭക്ഷണങ്ങള്‍ക്കും ഇത് ബാധകമാകണം. ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റില്‍ നിന്നുള്ളതാണോ ഫാന്‍സി റസ്റ്ററന്‌റില്‍ നിന്നുള്ളതാണോ എന്നൊന്നും നോക്കാതെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്.

സെമാഗ്ലൂട്ടൈഡ് പോലുള്ള മരുന്നുകള്‍ ഒബീസിറ്റി ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെങ്കിലും സ്മൃതിനാശം മുതല്‍ ആസക്തി വരെയുള്ള മേഖലകളില്‍ പരീക്ഷണം നടത്തുമ്പോള്‍ ഇവയുടേതായ പരിമിതി ഉണ്ടെന്നും ഗില്‍സ് പറയുന്നു. എന്നാല്‍ അമിതഭാരമുള്ള ഒരാള്‍ക്ക് ഈ മരുന്ന് കഴിക്കുമ്പോള്‍ ഭാരം കുറയാം, എന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്‌റെ അളവില്‍ വ്യത്യാസം അനുഭവപ്പെടാം. അതുകൊണ്ട് വിദഗ്ധ ഉപദേശം സ്വീകരിച്ച് മാത്രമേ ഇവ കഴിക്കാവൂ എന്നും ഗില്‍സ് ഓര്‍മപ്പെടുത്തുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും