HEALTH

ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണക്രമം; മാര്‍ഗരേഖ പുറത്തിറക്കി ഐസിഎംആര്‍

അവശ്യ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രമേഹം, അമിതഭാരം പോലുള്ള സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി 17 ഭക്ഷണമാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി

വെബ് ഡെസ്ക്

ഇന്ത്യയിലെ മൊത്തം രോഗങ്ങളില്‍ 56.4 ശതമാനത്തിനും കാരണം മോശം ഭക്ഷണക്രമമാണെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട്. അവശ്യ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രമേഹം, അമിതഭാരം പോലുള്ള സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി 17 ഭക്ഷണമാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി.

ആരോഗ്യകമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും കൊറോണറി ഹാര്‍ട്ട് ഡിസീസ്(സിഎച്ച്ഡി), ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ കുറയ്ക്കുമെന്നും ടൈപ്പ് 2 പ്രമേഹം 80 ശതമാനംവരെ പ്രതിരോധിക്കുമെന്നും അപെക്‌സ് ഹെല്‍ത് റിസെര്‍ച്ച് ബോഡിക്ക് കീഴിലുള്ള ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ പറയുന്നു.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ അകാലമരണങ്ങളുടെ അനുപാതം ഗണ്യമായി കുറയ്ക്കാനാകും. മധുരവും കൊഴുപ്പും കൂടുതലടങ്ങിയ വലിയതോതില്‍ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്നതും ശാരീരിക പ്രവര്‍ത്തനങ്ങളിലെ കുറവും ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കുറവും മൈക്രോന്യൂട്രിയന്റുകളുടെ അഭാവത്തിലേക്കും അമിതഭാരത്തിലേക്കും നയിക്കും. ഉപ്പിന്‌റെ അളവ് കുറയ്ക്കുക, എണ്ണയും കൊഴുപ്പും മിതമായ അളവില്‍ ഉപയോഗിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും മധുരത്തിന്‌റെയും അളവ് ക്രമീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍(എന്‍ഐഎന്‍) മുന്നോട്ടുവെയ്ക്കുന്നത്. ഭക്ഷണപദാര്‍ഥങ്ങളുടെ ലേബലിലുള്ള വിവരങ്ങള്‍ മനസിലാക്കി ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് അമിതവണ്ണം തടയാന്‍ സഹായിക്കും.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇത് സാംക്രമികേതര രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.ഇത് പോഷകാഹാരക്കുറവിന്‌റെ ചില സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാല്‍ പറയുന്നു.

സാംക്രമികേതര രോഗങ്ങള്‍ പരിഗണിക്കുമ്പോള്‍ അഞ്ചിനും ഒന്‍പത് വയസിനും ഇടയിലുള്ള 34 ശതമാനം കുട്ടികളിലും ട്രൈഗ്ലിസറൈഡിന്‌റെ അളവ് കൂടുതലാണ്. ധാന്യങ്ങള്‍, തിന എന്നിവയില്‍നിന്ന് 45 ശതമാനവും പയര്‍ വര്‍ഗങ്ങല്‍, ബീന്‍സ്, മാംസം എന്നിവയില്‍നിന്ന് 15 ശതമാനവും ബാക്കിയുള്ളത് നട്‌സ്, പച്ചക്കറികള്‍, പളങ്ങള്‍, പാല്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന വിധമുള്ള സന്തുലിത ഭക്ഷണക്രമം പിന്തുടരണമെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ